• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്തുകൊണ്ട് ത്രിപുരയില്‍ സിപിഎം തോറ്റു? താത്വികമല്ല, ഇതാണ് കാരണങ്ങൾ... ജാവേദ് പർവേശ് എഴുതുന്നു!!

  • By Desk

25 വര്‍ഷമാണ് സി പി എം ത്രിപുര ഭരിച്ചത്. വലിപ്പം കൊണ്ടോ ജനസംഖ്യ കൊണ്ടോ ഒരു വലിയ സംസ്ഥാനമല്ല ത്രിപുര. എന്നിട്ടും ബംഗാളും കേരളവും പോലെ ദേശീയ രാഷ്ട്രീയത്തിൽ ഒരു അടയാളമായി ത്രിപുര അടയാളപ്പെടുത്തപ്പെട്ടു. കാരണം ആദ്യം പറഞ്ഞ സി പി എം ഭരണം തന്നെ. എന്നാല്‍ കാൽനൂറ്റാണ്ടിന് ശേഷം ത്രിപുര സി പി എമ്മിനെ കൈവിട്ടിരിക്കുകയാണ്.

എന്തുകൊണ്ട് നമ്മൾ തോറ്റു എന്ന് സി പി എമ്മിനും മനസിലായിട്ടില്ല എന്ന് വേണം കരുതാൻ. കോൺഗ്രസ് വോട്ടു മറിച്ചു എന്നും ബി ജെ പി പണം ഒഴുക്കി എന്നുമുള്ള വിമർശനങ്ങളിലൂടെ പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളാണ് പാർട്ടി അനുഭാവികളിൽ കാണുന്നത്. ഈ സാഹചര്യത്തിലാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ജാവേദ് പര്‍വേഷ് ഫേസ്ബുക്കിൽ ഒരു കുറിപ്പിടുന്നത്. നോർത്ത് ഈസ്റ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജാവേദിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഇപ്പോൾ. അതിങ്ങനെ....ത്രിപുരയും നാഗാലാൻഡും കൂടി...

മണിക്ക് സർക്കാരിന്റെ സിംപ്ലിസിറ്റി

മണിക്ക് സർക്കാരിന്റെ സിംപ്ലിസിറ്റി

ത്രിപുര സ്‌പെഷ്യലിസ്റ്റുകളുടെ തള്ള് കഴിഞ്ഞ് എഴുതാമെന്ന് കരുതിയതാണ്. മണിക് ദായെ നേരില്‍ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം കിടുവാണെന്നാണ് അന്നും ഇന്നും കരുതുന്നത്. കാരണം ടിയാന്‍ സിംപിള്‍ട്ടന്‍ ആണ്. കേരളത്തിലെ കോര്‍പറേറ്റ് നേതാക്കളോടുള്ള ബഹുമാനവും മണിക് സര്‍ക്കാര്‍ ഭക്തിയുമായി ബിജെപിയുടെ പോള്‍ സ്ട്രാറ്റജിസ്റ്റ് സുനില്‍ ഡിയോദറിനെ കാണാൻ പോയി. മണിക് സര്‍ക്കാറിന്റെ സിംപ്ലിസിറ്റിയെക്കുറിച്ചും സൈക്കിള്‍ യാത്രയെക്കുറിച്ചും താങ്കള്‍ എഴുതിയിട്ടുണ്ടാകുമല്ലോ എന്നായിരുന്നു രണ്ടു കഷണം ക്രീം ബിസ്‌ക്കറ്റും ചായയും തന്നതിന് ശേഷമുള്ള ആദ്യത്തെ മറു ചോദ്യം.

10 കോടിയുടെ ഹെലികോപ്റ്റര്‍ ബില്ല്

10 കോടിയുടെ ഹെലികോപ്റ്റര്‍ ബില്ല്

തീര്‍ച്ചയായും എന്ന് ഉത്തരം. മണിക് സർക്കാറിന്റെ ഹെലികോപ്റ്റര്‍ ബില്ല് എത്രയെന്ന് അറിയുമോ എന്ന് അടുത്ത ചോദ്യം. മുക്കാല്‍ മണിക്കൂര്‍ വിമാനത്തിലിരുന്നാല്‍ എത്തുന്ന അഗര്‍ത്തലയുടെ തൊട്ടടുത്തായിട്ടും മണിക് ദാ ഹെലികോപ്റ്ററില്‍ സഞ്ചരിക്കുമെന്നത് എനിക്ക് അത്ഭുതമായിരുന്നു. അമ്പരപ്പ് കണ്ട് ഇയാള്‍ തന്നെ ഉത്തരം പറഞ്ഞു. പത്തുകോടി. വലിപ്പില്‍ നിന്നും ആര്‍ ടി ഐ ഡോക്കുമെന്റും പൊക്കിപ്പിടിച്ചാണ് പറച്ചില്‍.

എന്താണ് സത്യത്തിൽ ത്രിപുര

എന്താണ് സത്യത്തിൽ ത്രിപുര

ത്രിപുര സ്വപ്നലോകമെന്നുമല്ല. 25 വര്‍ഷം കമ്യൂണിസ്റ്റുകള്‍ ഭരിച്ചെങ്കില്‍ കേരളത്തിന്റെ ഇരട്ടിയെങ്കിലും പുരോഗതി ഉണ്ടാകണമായിരുന്നു. മറ്റു ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചമെന്നു പറയാം. പക്ഷേ കോൺഗ്രസുകാര്‍ ഭരിച്ച ഷില്ലോങ്ങിന്റെ വാലില്‍ കെട്ടാന്‍ കൊള്ളില്ല ത്രിപുര തലസ്ഥാനമായ അഗര്‍ത്തല. ഉണക്ക കോൺഗ്രസുകാര്‍ക്ക് ഭക്തരുടെ എണ്ണം കുറവായതിനാല്‍ ഇത് ഹൈലൈറ്റ് ചെയ്യപ്പെടുന്നില്ലെന്ന് മാത്രം. ത്രിപുരയില്‍ രാഷ്ട്രീയ കൊലപാതകം നടന്നിട്ടുണ്ടോ. ഉണ്ട്. ക്രമസമാധാന നിലയില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടോ. ഉണ്ട്. ഉണ്ട്. തൊഴിലില്ലായ്മയുണ്ടോ. വളരെ ഉണ്ട്.

പ്രതീക്ഷകൾ കീഴ്മേല്‍ മറിച്ച് തോല്‍വി

പ്രതീക്ഷകൾ കീഴ്മേല്‍ മറിച്ച് തോല്‍വി

എതിര്‍പാട്ടികളെ പ്രചാരണം നടത്താന്‍ സമ്മതിക്കാതെ അത്യാവശ്യം ഗുണ്ടായിസം കാണിച്ചിട്ടുണ്ടോ. ചോദിക്കാനെന്തിരിക്കുന്നു. മണിപ്പൂരിലെ പ്രത്യേക സൈനികാധികാര നിയമമായ അഫ്‌സ്പ പിന്‍വലിക്കണമെന്ന് നമ്മുടെ സഖാക്കള്‍ കൊടുമ്പിരിക്കൊള്ളുമ്പോഴും ത്രിപുരയിലും ഈ നിയമം ഉണ്ടായിരുന്നുവെന്നത് മനപ്പൂര്‍വമോ അല്ലെങ്കില്‍ വിവരമില്ലായ്മ മൂലമോ ഒളിപ്പിക്കപ്പെട്ടു. പിന്നീട് ഇത് പിന്‍വലിച്ചെങ്കിലും. ബിജെപിയുടെ ഹൈവോള്‍ട്ടേജില്‍ ആര് ജയിക്കുമെന്നത് സംശയമുണ്ടായിരുന്നു. പക്ഷേ മണിക് സര്‍ക്കാറും സംഘവും ഇതുപോലെ പരാജയപ്പെടുമെന്ന് കരുതിയില്ല.

തള്ളൽ നിര്‍ത്തരുത്

തള്ളൽ നിര്‍ത്തരുത്

നമ്മളെപ്പോലെ ത്രിപുര സ്‌പെഷ്‌ലിസ്റ്റുകളല്ല ത്രിപുരക്കാര്‍. തൊഴില്‍ നല്‍കാമെന്നും കൊലപാതക രാഷ്ട്രീയം അവസാനിക്കണമെന്നും ഒരു മാറ്റം അനിവാര്യമാണെന്നും പറഞ്ഞാല് അവര്‍ മാറ്റിക്കുത്തും. ആഢ്യ ബംഗാളി ഹിന്ദുക്കള്‍ക്ക് ബംഗാളില്‍ മാത്രമല്ല ത്രിപുരയിലും ക്ഷീണകാലമാണ്. മണിക് സര്‍ക്കാര്‍ പോയാല്‍ മാണി സര്‍ക്കാര്‍ വരും. നമുക്ക് മറ്റുള്ളവരെ വെറുപ്പിച്ചും തള്ളിക്കൊണ്ടും ഇരിക്കാം. - ഇങ്ങനെയാണ് ജാവേദ് പർവേശിന്റെ പോസ്റ്റ് അവസാനിക്കുന്നത്. ആയിരത്തിലധികം പേര്‍ ഇടപെട്ട ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

7 സഹോദരിമാരിൽ ആറും ഇനി ബിജെപിക്കോട്ട... നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലൂടെ!!

അറിഞ്ഞില്ലാ... ആരും പറഞ്ഞില്ലാ...' ഈ വാദവും കൊണ്ട് സിപിഎമ്മുകാര്‍ വരണ്ട; ത്രിപുരയിലെ കഥ ഇങ്ങനെയാണ്

ഇരട്ടച്ചങ്കനല്ല, തീപാറുന്ന നോട്ടമില്ല, ധാര്‍ഷ്ട്യമില്ല...കൈയ്യില്‍ പണവും ഇല്ല; അറിയണം ഈ കമ്യൂണിസ്റ്റിനെ, പക്ഷേ കാലിടറിയല്ലോ

English summary
Javed Parvesh facebook post about Tripura Assembly Election 2018 result.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more