സുനിത ദേവദാസിന്റെ പത്ത് കല്‍പനകള്‍ക്ക് ഷെറിന്റെ മറുപടി; സുനിതയെ പൊളിച്ചടുക്കി പത്ത് മറുപടികള്‍

  • Posted By: Desk
Subscribe to Oneindia Malayalam

വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അവരുടെ ഫേസ്ബുക്ക് പേജില്‍ മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം ഷെയര്‍ ചെയ്തത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസ് എഴുതിയ കുറിപ്പ് വൈറല്‍ ആവുകയും ചെയ്തു.

മലക്കംമറിഞ്ഞ് പെൺകൂട്ടായ്മ; മമ്മൂട്ടി വിരുദ്ധ ലേഖനം തങ്ങളെഴുതിയല്ല, ആക്രമണങ്ങൾക്ക് പുല്ലുവില...

മമ്മൂട്ടിയെ എന്തിന് വിമര്‍ശിച്ചു എന്നായിരുന്നു സുനിതയുടെ പ്രധാന ചോദ്യം. അതുകൊണ്ട് തന്നെ മമ്മൂട്ടി ഫാന്‍സ് ഈ പോസ്റ്റ് വലിയ തോതില്‍ ആഘോഷിക്കുകയും ചെയ്തു. എന്തായാലും സുനിതയ്ക്ക് മറുപടി കൊടുക്കാനൊന്നും വനിത കൂട്ടായ്മ നിന്നില്ല എന്ന് ആശ്വസിക്കാം.

എന്നാല്‍ സുനിത മറുപടി അര്‍ഹിക്കുന്നുണ്ടോ എന്ന ചോദ്യം ചോദിക്കുന്നവരും ഉണ്ട്. അതിനിടയിലാണ് മാധ്യമ പ്രവര്‍ത്തകനായ ഷെറിന്‍ മുഹമ്മദ് സുനിത ദേവദാസിന് കൃത്യമായ മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. സുനിതയുടെ പത്ത് കല്‍പനകള്‍ക്കുള്ള മറുപടി ഇങ്ങനെയാണ്...

അത് വ്യക്തിഹത്യ അല്ലേ ഹേ...

അത് വ്യക്തിഹത്യ അല്ലേ ഹേ...

മഹാനടനായ മമ്മൂട്ടിയെ വ്യക്തിഹത്യ ചെയ്തെന്ന്- വ്യക്തിഹത്യ ആർക്കെതിരെയായാലും ചെയ്തുകൂടാത്തതുതന്നെ. പക്ഷേ ആ ലേഖനത്തിൽ എന്താണ് വ്യക്തിഹത്യ എന്നാണു ചോദ്യം.. വാസ്തവ വിരുദ്ധമായ പ്രചാരണത്തെയാണ് വ്യക്തിഹത്യയെന്നു പറയുക. അല്ലാത്തതിനെ ക്രിയാത്മക വിമർശനമായി കാണേണ്ടിവരും (പൊതുവിടത്തിൽ നിൽക്കുന്നവരുടെ പബ്ലിക് ആക്ടിവിറ്റികൾ വിലയിരുത്തുകയോ വിമർശിക്കുകയോ ചെയ്യുന്നതു കൂടി ചേർന്നതാണ് ഈ ജനാധിപത്യമെന്ന സെറ്റപ്പ്. പബ്ലിക് പെഴ്സൺ എന്നാൽ രാഷ്ട്രീയക്കാർ മാത്രമല്ല, സിനിമാക്കാരും എഴുത്തുകാരുമൊക്കെ വരും) നടനെന്ന നിലയിൽ മമ്മൂട്ടിയുടെ ചെയ്തികളിൽ ഇല്ലാത്ത, ആർക്കും അറിയാത്ത എന്തു കാര്യമാണ് ലേഖനത്തിൽ പറയുന്നത്.

മമ്മൂട്ടിയുടെ പ്രതികരണം– ആണത്ത അഹങ്കാര ഭാഷയില്‍

മമ്മൂട്ടിയുടെ പ്രതികരണം– ആണത്ത അഹങ്കാര ഭാഷയില്‍

മമ്മൂട്ടിയുടെ പ്രതികരണം- നല്ല തമാശയാണ്. മമ്മൂട്ടി എത്ര അഹന്തയോടെയും പുച്ഛത്തോടെയുമാണ് പാർവതിയെക്കുറിച്ച് സ്വകാര്യ സംഭാഷണങ്ങളിൽ പറഞ്ഞതെന്ന് മാധ്യമപ്രവർത്തകയായ സുനിത സുഹൃത്തുക്കളായ റിപ്പോർട്ടർമാരോടൊക്കെ ഒന്നു ചോദിച്ചു നോക്കുക. തനി ആണത്ത അഹങ്കാര ഭാഷയിൽ.

ഗര്‍വ്വ് വിടാതെ

ഗര്‍വ്വ് വിടാതെ

ഇനി പബ്ലിക്കായി പ്രതികരിച്ച കാര്യമാണെങ്കിൽ, ഫാൻസ് വെട്ടുകിളിക്കൂട്ടത്തോട് അരുതെന്നൊരു വാക്ക് മമ്മൂട്ടി പറഞ്ഞിട്ടില്ല. മലയാള സിനിമയുടെ പേരുതന്നെ ചീത്തയാക്കിയ വിവാദം ഇത്രനാളായി തുടർന്നിട്ടും പബ്ലിക്കായി ഒരക്ഷരം മിണ്ടിയിട്ടില്ല.. ആകെ പറഞ്ഞത് ഒരു ചാനലിൽനിന്ന് അങ്ങോട്ട് ചോദിച്ചപ്പോഴാണ്. അതും പാർവതി എന്നെ വിളിച്ചു, ഞാൻ അതൊക്കെ വിട്ടേക്കാൻ പറഞ്ഞു എന്ന് ഗർവ് ലവലേശം വിടാതെ. കോമൺസെൻസുള്ളവർക്ക് തിരിയും അത് മുഖം രക്ഷിക്കാനുള്ള, മനസ്സില്ലാ മനസ്സോടെയുള്ള പ്രതികരണമാണെന്ന്. അത് ഒട്ടും മതിയായതല്ലെന്ന് പാർവതിക്കെതിരെ ഫാൻസ് തുടരുന്ന വെർബൽ റേപ്പ് തന്നെ സാക്ഷ്യം.

സുനിതയുടെ ദയനീയ നിലവാരം

സുനിതയുടെ ദയനീയ നിലവാരം

മൂന്നും നാലും പോയിന്റുകൾ നിങ്ങളുടെ ചിന്തയുടെ ദയനീയ നിലവാരം കാട്ടിത്തരുന്നു. മമ്മൂട്ടി അഭിനയിച്ച സ്ത്രീവിരുദ്ധ സിനിമകൾ മാത്രം എണ്ണിപ്പറയുന്നെന്തിനാ എന്നും സോദ്ദേശ സിനിമകൾ പറയാത്തതെന്താ എന്നുമല്ലേ.. കലാകാരനെന്ന നിലയിൽ സമൂഹത്തിനു നൽകിയ സംഭാവനയ്ക്കാണ് പത്മശ്രീ ഉൾപ്പെടെയുള്ള ബഹുമതികൾ രാജ്യം കൊടുക്കുന്നത്.

അര്‍ഹിക്കുന്നതിലും വലിയ അംഗീകാരം

അര്‍ഹിക്കുന്നതിലും വലിയ അംഗീകാരം

അർഹിക്കുന്നതിലും എത്രയോ വലിയ അംഗീകാരമായാണ് സമൂഹം താരരാജാവെന്ന സാങ്കൽപിക പദവിയിൽ ഇരുത്തിയിരിക്കുന്നത്. ആ നിലയ്ക്ക് അയാൾക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തത്തെ കുറിച്ചാണ് പറയുന്നത്. അയാൾക്ക് സമൂഹത്തെ സ്വാധീനിക്കാൻ കഴിയും. താരമെന്ന നിലയിൽ, സിനിമയിൽ കൈയടിക്കു വേണ്ടിയുള്ള വ്യാകരണങ്ങളെല്ലാം ചേർത്തുവച്ച് ഒരുക്കുന്ന സീനിൽ അയാൾ പറയുന്ന സ്ത്രീവിരുദ്ധ ഡയലോഗ് പ്രേക്ഷക സമൂഹത്തെ അബോധതലത്തിൽ സ്വാധീനിക്കും. ഇതാണ് ഹീറോയിസമെന്ന ബോധ്യമുണ്ടാക്കും. മൃഗയയിലെ വാറുണ്ണിയും കസബയിലെ പൊലീസുകാരനും ഇക്കാര്യത്തിൽ സൃഷ്ടിക്കുന്ന ഇമേജുകളിലെ വ്യത്യാസം എത്ര പറഞ്ഞാലും സുനിതയ്ക്കു മനസ്സിലാകുമെന്ന പ്രതീക്ഷയില്ല.

ഒരെത്തും പിടിയും കിട്ടില്ല!!!

ഒരെത്തും പിടിയും കിട്ടില്ല!!!

മമ്മൂട്ടിയുടെ കഥാപാത്രങ്ങളും ദിലീപിന്റെ യഥാർഥ ജീവിതവും തമ്മിൽ താരതമ്യം ചെയ്യുന്നു എന്ന്- ഉവ്വോ.. കണ്ടില്ലല്ലോ.. മലയാള സിനിമയിലെ സ്ത്രീവിരുദ്ധത പറയുന്ന കൂട്ടത്തിൽ അടുത്ത കാലത്തുണ്ടായ പ്രധാന സംഭവങ്ങളെല്ലാം പറയുന്നുണ്ട്.. മോഹൻലാലും ദിലീപും പൃഥ്വിരാജുംവരെ ചെയ്ത സ്ത്രീവിരുദ്ധ കഥാപാത്രങ്ങളെ എടുത്തുകാട്ടുന്നുണ്ട്. തീർച്ചയായും ദിലീപിന്റെ കേസും തുടർന്നുണ്ടായ പ്രശ്നങ്ങളും പറയുന്നുണ്ട്.. ഈ താരതമ്യം ചെയ്തത് എന്താണാവോ..

പ്രതികരിക്കാന്‍ ബാധ്യസ്ഥനാണ്

പ്രതികരിക്കാന്‍ ബാധ്യസ്ഥനാണ്

45 വർഷമായി അഭിനയിക്കുന്ന മമ്മൂട്ടി പൊതുകാര്യങ്ങളിൽ അഭിപ്രായം പറയാറില്ല, രാഷ്ട്രീയം കളിക്കാറില്ല. പിന്നെ പാർവതിയുടെ വിഷയത്തിൽ മാത്രം ഇടപെടണമെന്ന് പറയുന്നതെന്തിന്- സിംപിളാണ് ഉത്തരം. ഈ പ്രശ്നത്തിൽ ഒരു ഭാഗത്ത് മമ്മൂട്ടിതന്നെയാണ്. മറ്റു പൊതുകാര്യങ്ങൾ പോലെയല്ല.

പിന്നെ, പൊതുകാര്യങ്ങളിൽ ഇടപെടാതെയൊന്നുമില്ല.. കഴിയുംവിധമൊക്കെ ഇടപെടാറുണ്ട്. ഓരോ ഇടപെടലിലും വിവരക്കേട് കൂടുതൽ വ്യക്തമാകാറുമുണ്ട്. കേരളത്തിൽ ഓട്ടോറിക്ഷയും പൊറോട്ടയും നിരോധിക്കണമെന്ന ക്ലാസിക് നിർദേശമൊക്കെ ഉദാഹരണം. സംശയമുണ്ടെങ്കിൽ ആളുടെ ചില അവാർഡ് ചടങ്ങുകളിലെയൊക്കെ പ്രകടനം കണ്ടാൽ മതി. പഴയ വിഡിയോ കിട്ടും. സിനിമയിലെ പുതിയ തലമുറ പെൺകുട്ടികളും സോ കോൾഡ് നായക താരങ്ങളും ബൗദ്ധിക നിലവാരത്തിൽ ഏത് അറ്റങ്ങളിൽ നിൽക്കുന്നു എന്നൊന്ന് നിരീക്ഷിച്ചു നോക്കുക.

മമ്മൂട്ടിയുടെ ശരീര സംരക്ഷണം

മമ്മൂട്ടിയുടെ ശരീര സംരക്ഷണം

മമ്മൂട്ടി ശരീരം സംരക്ഷിക്കുന്നതിനെക്കുറിച്ച്- അക്കാര്യം പോസിറ്റീവായിത്തന്നെയാണ് ലേഖനത്തിൽ പറഞ്ഞിരിക്കുന്നത്... ഒന്നൂടി വായിച്ചേ. പക്ഷേ 67 വയസ്സായ ആൾ പ്രായത്തിനു ചേരാത്ത വേഷം ചെയ്യുന്നു എന്നത് വിമർശനമാണ് (അൽപം കടന്ന ഭാഷയിലുള്ള വിമർശനമെന്ന അഭിപ്രായം എനിക്കുണ്ട്. പക്ഷേ അതിലും ഫാക്ച്വലി ശരിയല്ലാത്ത ഒന്നുമില്ല, അഥവാ ആർക്കും അറിയാത്ത കാര്യമല്ല). വീണ്ടും പറയുന്നു, ചെളിവാരിയെറിയൽ എന്നാൽ അസത്യം ചേർത്ത് വ്യക്തിഹത്യ ചെയ്യലാണ്. ഇവിടെ ചെയ്തത് കടുത്ത ഭാഷയിൽ, ഉള്ള കാര്യം പറയുകയാണ്... വ്യത്യാസമുണ്ട്.

ഏത് കപ്പല്‍ കയറി വരും

ഏത് കപ്പല്‍ കയറി വരും

പാർവതിയെ ‘ചിലർ' ഉപയോഗിക്കുകയാണോ എന്ന സംശയം- നിങ്ങൾ സംശയിക്കൂ, സംശയത്തിന് ലോജിക്കലായ കാരണങ്ങളും പറയൂ. 2017ൽ തീർക്കാമായിരുന്ന പ്രശ്നം 2018ലേക്കും കൊണ്ടുവന്നതുകണ്ട് ആശങ്കപ്പെടുന്ന സുനിത പറയൂ, ഈ ചർച്ചകളൊന്നും ഒരു ഗുണവും ചെയ്തില്ലെന്നാണോ. നിങ്ങൾ കൊട്ടിഘോഷിക്കാറുള്ള സ്ത്രീമുന്നേറ്റം പിന്നെ ഏതു കപ്പലുകയറി വരുമെന്ന് നോക്കിയിരിപ്പാണ് സുനിത. നിരന്തര ചർച്ചകളിലൂടെയും പോരാട്ടങ്ങളിലൂടെയുമാണ് അങ്ങനെ ഏതു സോഷ്യൽ ചേഞ്ചും ഉണ്ടാവുക. പോപ്കോൺ കൊറിച്ച് ഗാലറിയിലിരുന്ന് കളികാണുന്നു എന്നു പറയുന്ന പാർവതിക്കില്ലാത്ത വെപ്രാളം അവരുടെ കാര്യത്തിൽ സുനിതയ്ക്ക് എന്തിനാണ്.

അതെല്ലാം സ്നേഹം കൊണ്ടായിരിക്കുമല്ലേ

അതെല്ലാം സ്നേഹം കൊണ്ടായിരിക്കുമല്ലേ

അനിയത്തിയായി കണ്ട് പാർവതിയോടുള്ള ഉപദേശം- വിട്ടുകളയുന്നു.
വീണ്ടും പാർവതിയെക്കുറിച്ച് സ്നേഹം കലർന്ന ആശങ്ക.. മാറ്റം വരുത്തേണ്ടത് സിനിമാക്കാരല്ലേ.. അവർ കൂടെയില്ലാത്തിടത്തോളം കാലം ഇതൊക്കെ വെറുതെയാണെന്ന ഉപദേശം- നല്ലതാണ്.. സുനിതയുടെയും ഡബ്ല്യൂസിസിയുടെയും പോസ്റ്റുകൾക്കു താഴെ പാർവതിയെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകൾ സുനിത ലൈക്ക് ചെയ്തിരിക്കുന്നതു കണ്ടു. സ്നേഹംകൊണ്ടായിരിക്കും അല്ലേ. പാർവതി കണ്ടാൽ ഒരു പൊതി പോപ്കോൺ സുനിതയ്ക്കും വാങ്ങിത്തന്നേക്കും. ചുമ്മാ കൊറിച്ചോണ്ടിരിക്കാൻ ഇതിലും രസമല്ലേ.

ഷെറിന്‍ മുഹമ്മദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഷെറിന്‍ മുഹമ്മദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

സുനിതയുടെ ഫേസ്ബുക്ക്

ജനുവരി ഒന്നിനായിരുന്നു സുനിത ഇത് സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. അത് വൈറല്‍ ആവുകയും ചെയ്തിരുന്നു

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Journalist Sherin Muhammed's reply to Sunitha Devadas' Facebook post criticing WCC

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്