ശബരീനാഥ് എംഎൽഎ, ദിവ്യ ഐഎഎസ്, പൈങ്കിളി പ്രണയം, മിലൻ കുന്ദേര.. ചില ഊള മലയാളി ഇരട്ടത്താപ്പുകൾ, കഷ്ടം!!

  • By: Kishor
Subscribe to Oneindia Malayalam

കേരളത്തില്‍ കുന്ദേരയെ വായിക്കുന്ന ഒരു എംഎല്‍എയും, ഒരു കളക്ടറും ഉണ്ടത്രെ. അത് വലിയ അത്ഭുമായി രണ്ട് പ്രണയികള്‍ പരസ്പരം പ്രശംസിച്ചുത്രെ. ഒന്നൊരു ഡോക്ടറും മറ്റേത് രാഷ്ട്രീയ നേതാവുമാണത്രെ. ചിലര്‍ക്കത് പിടിച്ചില്ലാത്രെ! ന്താ ല്ലേ. അങ്ങനെ കുന്ദേര വീണ്ടും കേരളത്തില്‍ പുനര്‍ജനിച്ചു. - രണ്ട് ദിവസമായി സോഷ്യൽ മീഡിയയിൽ എം എൽ എ ശബരീനാഥിനെയും കാമുകി ദിവ്യ ഐ എ എസിനെയും കളിയാക്കിയുള്ള കമന്‍റുകളുടെ പ്രവാഹമാണ്.

1983ൽ ലോകകപ്പ് നേടിയ കപിൽദേവിന്റെ ടീമിലെ യുവരാജ്, യുവി എന്ന് വിളിക്കും.. സിപിഎം എംഎൽഎ നിയമസഭയിൽ തള്ളിയത്, വീഡിയോ!!

അത്പരന്ന വഴി

അത്പരന്ന വഴി

ഗൃഹലക്ഷ്മി ആഴ്ചപ്പതിപ്പിൽ ശബരീനാഥും ദിവ്യയും മിലൻ കുന്ദേയെക്കുറിച്ച് പരാമർശിച്ചതാണ് പിന്നീട് വൈറലായത്. രണ്ടുപേർക്കും കുന്ദേരയെ ഇഷ്ടമായിരുന്നത്രെ. കുന്ദേരയുടെ പുസ്തകങ്ങൾ വായിക്കുന്ന രാഷ്ട്രീയ നേതാവ് കേരളത്തിലുണ്ടോ എന്നായിരുന്നു ദിവ്യയുടെ അത്ഭുതം. ശബരീനാഥ് അത്ഭുതപ്പെട്ടതാകട്ടെ കുന്ദേരയെപ്പോലുള്ളവരെ വായിക്കുന്ന ഒരു ഡോക്ടർ ഉണ്ടോ എന്നും. - ചുരുക്കത്തിൽ കുന്ദേരക്ക് രണ്ടുപേരും നന്ദി പറഞ്ഞു.

ആരാണീ കുന്ദേര

ആരാണീ കുന്ദേര

അയ്യേ.. മിലന്‍ കുന്ദേരയെ അറിയില്ലേ. അരുവിക്കര എംഎല്‍എയ്ക്ക് പോലുമറിയാം മിലന്‍ കുന്ദേര ആരാണെന്ന്‌. എം എൽ എ യും കളക്ടറും പ്രണയത്തിലായത് കുന്ദേരയെ വായിക്കുന്നവരാണെന്നറിഞ്ഞിട്ടാത്രേ - ആരാണീ കുന്ദേരയെന്ന ചോദ്യങ്ങളും അതിനുള്ള മറുപടികളും കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞു എന്ന് പറ‍ഞ്ഞാൽ മതിയല്ലോ.

കോൺഗ്രസ്സുകാരൻ ആയിപ്പോയതുകൊണ്ടാണോ

കോൺഗ്രസ്സുകാരൻ ആയിപ്പോയതുകൊണ്ടാണോ

മിലൻ കുന്ദേരയെ കുറിച്ച് പറഞ്ഞത് കോൺഗ്രസ്സുകാർ ആയിപ്പോയതുകൊണ്ടാണ് പലരുടെയും അമർഷം. കോൺഗ്രസ്സുകാരിൽ വകതിരിവുണ്ടായിരുന്ന ഒരേ ഒരു നേതാവിന്റെ മകൻ ആണെന്ന് ഓർത്തു ക്ഷമിക്കാമായിരുന്നു. വായിക്കുന്നവർ ഒരു പ്രസ്ഥാനത്തിൽ മാത്രമെന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അവിടെ ഇപ്പൊ ആരെങ്കിലും വായിക്കുന്നുണ്ടോ - സോഷ്യൽ മീഡിയയിൽ ചില പ്രതികരണങ്ങൾ ഇങ്ങനെ.

കുന്ദേര എന്നു പോയിട്ട് ചന്തേര എന്നെങ്കിലും?

കുന്ദേര എന്നു പോയിട്ട് ചന്തേര എന്നെങ്കിലും?

പറഞ്ഞത് ശബരീനാഥൻ ആയതാണു പലർക്കും പ്രശ്നം. അല്ലാതെ കുന്ദേര എന്നു പോയിട്ട് ചന്തേര എന്നു പോലും പലരും കേട്ടിട്ടുണ്ടാവില്ല. ആ നിലവാരത്തിൽ വായിക്കുന്ന എത്ര നേതാക്കൾ നമുക്കുണ്ടാവും? വെറുതേ കളിയാക്കാൻ രസമാണ്. കുന്ദേര എന്നൊക്കെ പറഞ്ഞത് സ്വരാജോ മറ്റോ ആണേൽ പൊളിച്ചേനെ എന്നും പറയുന്നവരുണ്ട്

എല്ലാം തീരുമാനമായി

എല്ലാം തീരുമാനമായി

അരുവിക്കര എംഎല്‍എ കെഎസ് ശബരീനാഥന്‍ വിവാഹിതനാകുന്ന വാർത്ത എം എൽ എ തന്നെയാണ് പുറത്ത് വിട്ടത്. ജി കാര്‍ത്തികേയന്റെ മകനാണ് ശബരീനാഥന്‍. അച്ഛന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ശബരീനാഥന്‍ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചത്. സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരെയാണ് ശബരീനാഥന്‍ വിവാഹം ചെയ്യുന്നത്.

പ്രണയവിവാഹം

പ്രണയവിവാഹം

ഏറെ നാളത്തെ പ്രണയമാണ് ഇപ്പോൾ വിവാഹത്തിലെത്തിയത്. തന്റെ ഫേസ് ബുക്ക് പേജിലാണ് ശബരാനാഥന്‍ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. സബ് കലക്ടര്‍ തിരുവനന്തപുരത്തു വച്ചാണ് എഞ്ചിനീയറിംഗ് ബിരുധദാരി കൂടിയായ എംഎംല്‍ സബ് കലക്ടറെ പരിചയപ്പെടുന്നത്. തമ്മിലടുത്തപ്പോള്‍ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണത്തിലും സമാനതകളുണ്ടെന്ന് ബോധ്യമാകുകയും ഇത് പ്രണയത്തിലെത്തുകയുമായിരുന്നു.

എം എൽ യുടെ വധു

എം എൽ യുടെ വധു

മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായ ശേഷാ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ. സിഎംസി വെള്ളീരില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ശേഷമാണ് ദിവ്യ ഐഎഎസ് തിരഞ്ഞെടുത്തത്. 2000ലെ എസ്എസ്എല്‍സി പരീക്ഷയില്‍ മൂന്നാംറാങ്കും ഐഎഎസിന് 48ആം റാങ്കും നേടിയ ദിവ്യ എഴുത്തുകാരിയും കൂടിയാണ്.

English summary
Why social media troll KS Sabarinathan and Divya over Milan Kundera comment.
Please Wait while comments are loading...