അനുമോൾക്കും അനീഷിനും കിട്ടിയത് എത്ര വോട്ട്? ഒരേ വോട്ട് ആണോ? ബിഗ് ബോസ് ഫിനാലെയിൽ സംഭവിച്ചത് എന്ത്?
ഏകാന്തതയുടെ നൂറ് ദിവസങ്ങള്‍ താണ്ടി ബിഗ് ബോസ് മലയാളം സീസണ് 7ന്റെ കപ്പ് ഉയര്‍ത്തിയിരിക്കുകയാണ് നടി അനുമോള്‍. കോമണര്‍ ആയി എത്തിയ അനീഷ് തറയില്‍ കപ്പ് കൊണ്ട് പോകും എന്ന് ആരാധകരില്‍ വലിയൊരു വിഭാഗം കരുതിയിരുന്നു. എന്നാല്‍ കൂറ്റന്‍ വോട്ടുകളുടെ പിന്‍ബലത്തോടെ അനുമോള്‍ കപ്പ് തൂക്കി.
ദില്‍ഷ പ്രസന്നന് ശേഷം ബിഗ് ബോസ് മലയാളം വിജയി ആകുന്ന രണ്ടാമത്തെ വനിതയാണ് അനുമോള്‍. പിആര്‍ ഉളളത് കൊണ്ടാണ് അനുമോള്‍ വിജയിച്ചത് എന്നാണ് മത്സരാര്‍ത്ഥികളിലും പ്രേക്ഷകരിലും ഒരു വിഭാഗം ഉയര്‍ത്തുന്ന ആരോപണം. എന്നാല്‍ പിആര്‍ ഉളളത് കൊണ്ട് മാത്രമല്ല 100 ദിവസം നിന്ന് കണ്ടന്റ് കൊടുത്തും കൂട്ടായ ആക്രമണത്തെ അതിജീവിച്ചുമാണ് അനുമോളുടെ വിജയം.
അതിനാടകീയമായിട്ടായിരുന്നു അവതാരകനായ മോഹന്‍ലാല്‍ വിജയിയെ പ്രഖ്യാപിച്ചത്. പ്ലാസ്മ ടിവിയില്‍ അനുമോളുടേയും അനീഷിന്റെയും വോട്ടിംഗ് ശതമാനം ഉയര്‍ന്നും താഴ്ന്നും കൊണ്ടിരുന്നു. രണ്ട് പേരുടേയും വോട്ടിംഗ് ശതമാനം 42.7ല്‍ എത്തിയപ്പോള്‍ മോഹന്‍ലാല്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും വിജയിയെ പ്രഖ്യാപിക്കാനുളള അധികാരം താന്‍ ഉപയോഗിക്കുകയാണ് എന്ന് പറഞ്ഞ് അനുമോളുടെ കൈ പിടിച്ച് ഉയര്‍ത്തുകയുമായിരുന്നു.

ഇതില്‍ ചില പ്രേക്ഷകര്‍ സംശയം പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്. എന്തുകൊണ്ട് രണ്ട് പേര്‍ക്കും ലഭിച്ച വോട്ടിംഗ് ശതമാനം കാണിച്ചില്ല എന്നാണ് ഇവരുടെ ചോദ്യം. സ്ക്രീനില്‍ കാണിച്ചത് പോലെ രണ്ട് പേര്‍ക്കും ഒരേ വോട്ടിംഗ് ശതമാനം ആണെങ്കില്‍ അനുമോള്‍ എങ്ങനെ വിജയി ആയി എന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നു. യഥാര്‍ത്ഥത്തില്‍ വിജയിയെ പ്രഖ്യാപിക്കുന്ന മുഹൂര്‍ത്തത്തിന് നാടകീയത കൂട്ടാനായി ചെയ്തതാണ് വോട്ടിംഗ് ശതമാനം പോസ് ചെയ്ത് വിജയിയെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചതെല്ലാം.
അനുമോള്‍ വിജയിച്ചത് രണ്ടാം സ്ഥാനത്ത് എത്തിയ അനീഷിനേക്കാള്‍ വമ്പന്‍ വോട്ടിംഗ് നേടിയാണ്. ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടം എന്നായിരുന്നു അനൗദ്യോഗികമായ പോളുകളിലെല്ലാം വന്ന ഫലം. എന്നാല്‍ ഹോട്ട്സ്റ്റാറിലെ വോട്ടെടുപ്പില്‍ അനുമോള്‍ക്ക് ലഭിച്ചിരിക്കുന്നത് 57.3 ശതമാനത്തിലധികം വോട്ടുകള്‍ ആണ്. രണ്ടാമത് എത്തിയ അനീഷിന് ലഭിച്ചത് 42.7 ശതമാനം വോട്ടുകള്‍ മാത്രമാണ്. ഇത് ബിഗ് ബോസിന്റെ ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ കാണിച്ചിരുന്നു.
മാത്രമല്ല ഇതിന് മുന്പുളള നോമിനേഷന് ആഴ്ചകളിലെ മത്സരാര്‍ത്ഥികളുടെ വോട്ടിംഗ് ശതമാനവും ഫിനാലെ വേദിയില്‍ കാണിച്ചിരുന്നു. നോമിനേഷനില്‍ വന്നപ്പോഴൊക്കെയും അനുമോളുടെ ഗ്രാഫ് ഉയര്‍ന്ന് തന്നെയാണ് ഇരുന്നിരുന്നത് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഫിനാലെയോട് അടുക്കുമ്പോള്‍ അനീഷ് ആകും വിജയി എന്ന മട്ടിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ പുറത്തായ മത്സരാര്‍ത്ഥികളുടെ തിരിച്ച് വരവും അനുമോളെ ഒറ്റ തിരിച്ചുളള ആക്രമണവും വലിയ തോതിലാണ് അനുവിന് പിന്തുണ കൂട്ടിയത്. ഇത് വോട്ടായതോടെ അനുമോള്‍ വിജയകിരീടം ചൂടുകയും ചെയ്തു.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'











Click it and Unblock the Notifications