അനു എന്ത് ചെയ്‌താലും 'പിആർ പിആർ' എന്ന് പറഞ്ഞു കരഞ്ഞിട്ട് ഒരു കാര്യവുമില്ല..! കഷ്‌ടപ്പെട്ട് വന്നവളാണ്
ബിഗ് ബോസ് ഏഴാം സീസൺ ആവേശകരമായ അന്ത്യത്തിലേക്ക് കടക്കുകയാണ്. തൊണ്ണൂറ്റിയേഴ് ദിവസങ്ങൾ പിന്നിട്ട ബിഗ് ബോസിൽ പല കാര്യങ്ങളും അവസാന നിമിഷം മാറിമറിയുന്നത് നാം കണ്ടതാണ്. അന്തിമ പട്ടികയിൽ ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ അഞ്ച് പേർ മാത്രമാണ്. ഏഴ് പേരിൽ നിന്ന് ആദിലയും പിന്നാലെ നൂറയും പുറത്തായെന്നാണ് ലഭ്യമായ വിവരം. ഇതോടെ മത്സര വാശിയേറുകയാണ്.
മുൻ സീസണുകളിൽ നിന്ന് മാറി വളരെ വ്യത്യസ്‌തമായ സാഹചര്യമാണ് ഇക്കുറി ബിഗ് ബോസിൽ ഉള്ളത്. അതാണ് ആർക്കും കൃത്യമായ ഭൂരിപക്ഷം ഇല്ലെന്നത്. പല സീസണുകളിലും കൃത്യമായി കിരീടവിജയി ആവാൻ കെൽപുള്ള രണ്ടോ മൂന്നോ പേരുടെ പട്ടിക ഉണ്ടാവുമായിരുന്നു. എന്നാൽ ഇക്കുറി അത്തരമൊരു സാഹചര്യം തന്നെയില്ല. മറിച്ച് ആർക്കും കിരീടം നേടാം ആര് വേണമെങ്കിലും പുറത്താവാം എന്ന നിലയിലായിരുന്നു കാര്യങ്ങൾ.

നാളെയാണ് എല്ലാവരും കാത്തിരിക്കുന്ന ഗ്രാൻഡ് ഫിനാലെ നടക്കാനിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട സംഗതി എന്തെന്നാൽ വോട്ടിംഗ് ഇന്ന് രാത്രി വരെയേ ഉണ്ടാവൂ എന്നതാണ്. തുടർന്ന് ഗ്രാൻഡ് ഫിനാലെയുടെ ഷൂട്ട് നടക്കും. നിലവിൽ അനുമോൾ, അനീഷ്, ഷാനവാസ്, നെവിൻ, അക്ബർ എന്നിവരാണ് അന്തിമ അഞ്ചിൽ ഇടംപിടിച്ച ആളുകൾ. ഇവരിൽ ആർക്ക് വേണമെങ്കിലും ഇത്തവണത്തെ ബിഗ് ബോസിൽ കപ്പുയർത്താം.
ഇപ്പോഴിതാ ബിഗ് ബോസിൽ അനുവിന് നേരെ നടക്കുന്ന കൂട്ട ആക്രമണവും, അനാവശ്യ വിവാദങ്ങളും എതിർത്ത് കൊണ്ട് ചില ആരാധകർ രംഗത്ത് വന്നിട്ടുണ്ട്. അത്തരത്തിൽ ഒരാൾ ഫേസ്‌ബുക്കിൽ കുറിച്ച കുറിപ്പാണ് ഇപ്പോൾ വൈറലാവുന്നത്. അനുമോൾ വളരെയധികം ബുദ്ധിമുട്ടി ഈ നിലയിലേക്ക് എത്തിയ ആളാണെന്നാണ് അതിൽ പറയുന്നത്. മാത്രമല്ല അനുവിന് വെറും പിആർ കൊണ്ടുള്ള വോട്ട് മാത്രമല്ല കിട്ടുന്നതെന്നും കുറിപ്പിൽ പറയുന്നു.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
ബിബി സീസൺ 7ലെ 25 കണ്ടെസ്‌റ്റന്റ്സിനും ഫാമിലിക്കും അനുവിന്റെ പിആർകാരണം സൈബർ ബുളിങ് അപ്പോൾ അനുമോൾ ആൻഡ് അവളുടെ ഫാമിലിടെ അവസ്ഥ എന്താണ്. ഫ്ലവേഴ്‌സ് ചാനലിൽ സ്‌റ്റാർ മാജിക്കിൽ വന്നു നല്ലൊരു പേര് സമ്പാദിച്ച ഒരു പെൺകുട്ടി. കുടുംബം നോക്കാൻ വളരെ കഷ്‌ടപ്പെട്ട് ഇതുവരെ എത്തിയവൾ. ഒരു ബിഗ് ബോസിൽ വന്നതിന്റെ പേരിൽ എന്തൊക്കെ കേൾക്കണം അനുഭവിക്കണം?
അവിടെ നിൽക്കുന്ന ഏതെങ്കിലും ഒരാൾക്ക് അനുവിനെ നെഗറ്റീവ് പറയാൻ എന്ത് യോഗ്യത ആണ് ഉള്ളത്? അക്ബർ പറഞ്ഞ കാര്യങ്ങൾ ജനങ്ങൾ തന്നെ കണ്ടതാണ് കേട്ടതാണ്. ബിൻസി പറഞ്ഞത് ആദില പറഞ്ഞത്, നൂറ പറഞ്ഞത് ശൈത്യ പറഞ്ഞത് അങ്ങനെ ഓരോരുത്തരും പറഞ്ഞത് ജനങ്ങൾ കണ്ടതാണ്. ആദില പറയുന്ന ഒരു ഡയലോഗ് ഉണ്ട്, പിആറിനാണോ പ്രേഷകർക്കണോ ശക്തി എന്ന് മനസിലാക്കും എന്ന്.
പ്രേഷകർ തന്നെ ആണ് അനുവിന് വോട്ട് ചെയുന്നത്. പിആറിന് എത്ര വോട്ട് വാങ്ങാൻ കഴിയും, അങ്ങനെ വാങ്ങാൻ കഴിയുന്ന വോട്ടൊക്കെ അക്ബറും വാങ്ങുന്നുണ്ട്, ഇത് എല്ലാവരും അനുവിനെ പിന്നിൽ നിന്നും കുത്തിയതിന് ജനങ്ങൾ നൽകുന്ന മറുപടി ആണ്. ശൈത്യ വന്നു അനുവുമായി സൗഹൃദത്തിൽ ആയിരുന്നു എങ്കിൽ അനുവും നൂറയും അനുവിനെ തള്ളി പറഞ്ഞില്ലായിരുന്നു എങ്കിൽ അനീഷ് ആകുമായിരുന്നു വിജയി.
അങ്ങനെ ആയിരുന്നെങ്കിൽ അക്ബർ രണ്ടാം സ്ഥാനം വരുമായിരുന്നു, എന്നാൽ നിങ്ങൾ എല്ലാവരും ചെയ്‌ത അതെ തെറ്റുകൾ ഒരാളിൽ മാത്രം ചാർത്താൻ നോക്കി അവിടെ പരാജപ്പെട്ടത് നിങ്ങൾ തന്നെ ആയിരുന്നു. അക്കാര്യം ഇറങ്ങുമ്പോൾ ഓരോരുത്തരും മനസിലാക്കും അല്ലാതെ എന്ത് ചെയ്‌താലും പിആർപിആർ എന്ന് കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications