കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവാക്‌സിനില്‍ കാഫ് സിറം ഉണ്ടെന്ന് സോഷ്യല്‍ മീഡിയ പ്രചാരണം, വ്യാജമെന്ന് ആരോഗ്യ മന്ത്രാലയം

Google Oneindia Malayalam News

ദില്ലി: കൊവാക്‌സിനില്‍ പുതിയതായി കണ്ടെത്തിയ കാഫ് സിറം അടങ്ങിയിട്ടുണ്ടെന്ന സോഷ്യല്‍ മീഡിയ പ്രചാരണത്തെ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് തീര്‍ത്തും വ്യാജമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ ഇത്തരം പ്രചാരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൊവാക്‌സിനില്‍ കാഫ് സിറത്തിന്റെ ഘടകങ്ങളൊന്നുമില്ല. വസ്തുതകള്‍ വളച്ചൊടിച്ചതും, തെറ്റായ രേഖപ്പെടുത്തിയിരിക്കുകയാണ് ഈ പ്രചാരണങ്ങളിലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

1

കാഫ് സിറം വിറോ സെല്ലുകളുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നതാണ്. ആഗോള തലത്തില്‍ വ്യത്യസ്ത തരം ബോവൈനുകളും ആനിമല്‍ സിറവും അടങ്ങുന്ന മരുന്നുകളാണ് വിറോ സെല്‍ വളര്‍ച്ചയ്ക്കായി ഉപയോഗിക്കുന്നത്. വിറോ കോശങ്ങള്‍ കോശ ഉല്‍പ്പാദനത്തിനായി സഹായിക്കുന്ന ഘടകങ്ങളാണ്. ഇത് വാക്‌സിന്‍ നിര്‍മാണത്തിന് സഹായകരമാകാറുണ്ട്. പോളിയോ, റാബീസ്, തുടങ്ങിയവയ്ക്കുള്ള വാക്‌സിനുകളില്‍ ദശാബ്ദങ്ങളായി ഇവ ഉപയോഗിക്കാറുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

വിറോ കോശങ്ങള്‍ വളര്‍ച്ചയെത്തിയ ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയാറുണ്ട്. ഇതിനൊപ്പം രാസപദാര്‍ത്ഥങ്ങളും ഉപയോഗിക്കും. ഇതിന് ശേഷം ഇവയെ നശിപ്പിക്കുകയും, ശുദ്ധീകരിക്കുകയും ചെയ്തു. തുടര്‍ന്ന് നിര്‍ജീവമായ ഇവ ഉപയോഗിച്ചാണ് വാക്‌സിനുകള്‍ ഉപയോഗിക്കുക. അന്തിമ വാക്‌സിന്‍ ഫോര്‍മുലയില്‍ കാഫ് സിറം ഉപയോഗിക്കാറുമില്ല. അതുകൊണ്ട് അന്തിമ വാക്‌സിന്‍ നിര്‍മാണത്തിലോ സര്‍ക്കാരിന്റെ കൈവശമെത്തുന്ന വാക്‌സിനിലോ കാഫ് സിറം ഉണ്ടായിരിക്കുന്നതല്ല. അതുകൊണ്ട് കൊവാക്‌സിനില്‍ അത്തരമൊരു ഘടകമില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Recommended Video

cmsvideo
Covid Vaccine Production In Kerala: S Chithra IAS Appointed As Project Director | Oneindia Malayalam

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

നേരത്തെ ട്വിറ്ററില്‍ കാഫ് സിറം കൊവാക്‌സിന്‍ ഉപയോഗിക്കുന്നുണ്ടെന്ന പ്രചാരണത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനെതിരെയും ട്വിറ്റര്‍ യൂസര്‍മാര്‍ രംഗത്ത് വന്നിരുന്നു.

ഫഹദ് ഫാസിലിന്റെ നായിക ആന്‍ഡ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Fact Check

വാദം

കൊവാക്‌സിനില്‍ കാഫ് സിറം അടങ്ങിയിട്ടുണ്ടെന്ന് വാദം

നിജസ്ഥിതി

പ്രചാരണം വളച്ചൊടിച്ചതാണ്. വാക്‌സിന്‍ അന്തിമ നിര്‍മാണത്തിലെ ഘടകമായി കാഫ് സിറം ഉള്‍പ്പെട്ടിട്ടില്ല

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
covaxin containing newborn calf serum is fake says modi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X