• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വീട്ടുതടങ്കലില്‍; പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?

Google Oneindia Malayalam News

ദില്ലി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനെ കുറിച്ച് വലിയൊരു പ്രചാരണം ഇന്റര്‍നെറ്റില്‍ നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ട് പ്രകാരം ഷി ജിന്‍ പിങ് വീട്ടുതടങ്കലിലാണ്. നിരവധി പേരാണ് ചൈനീസ് സോഷ്യല്‍ മീഡിയില്‍ ഇക്കാര്യം പറയുന്നത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കള്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ തലപ്പത്ത് നിന്നും മാറ്റിയെന്നും, വീട്ടുതടങ്കലിലാക്കിയെന്നുമാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം.ബെയ്ജിങ് ഇപ്പോള്‍ സൈനികര്‍ പിടിച്ചെടുത്തിരിക്കുകയാണെന്നും, അവരുടെ കീഴിലാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍ ഇതിന്റെ വാസ്തവം എന്താണെന്ന് ആര്‍ക്കും അറിയില്ല.

1

ന്യൂസ് ഹൈലാന്‍ഡ് വിഷന്‍ റിപ്പോര്‍ട്ട് പ്രകാരം മുന്‍ ചൈനീസ് പ്രസിഡന്റ് ഹു ജിന്താവോയും, മുന്‍ ചൈനീസ് പ്രധാനമന്ത്രിയുമായ വെന്‍ ജിബാവോയും ചേര്‍ന്ന് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ സോങ് പിങിനോട് സെന്‍ട്രല്‍ ഗാര്‍ഡ് ബ്യൂറോയുടെ അധികാരം പിടിച്ചെടുക്കാനും ആവശ്യപ്പെട്ടതായിട്ടാണ് പറയുന്നത്.'ബെയ്ജിങിലേക്ക് സൈനിക വാഹനങ്ങള്‍ സെപ്റ്റംബര്‍ പോകുന്നതെന്ന് അവകാശപ്പെട്ട് ജെന്നിഫര്‍ ഷെങ് എന്ന യൂസര്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ ട്വീറ്റില്‍ തന്നെ ഷി ജിന്‍പിങ് വീട്ടുതടങ്കലിലാണെന്ന് അഭ്യൂഹങ്ങളുണ്ടെന്നും പറയുന്നുണ്ട്.

2

ചാള്‍സിന്റെ കിരീടധാരണം നടക്കില്ല, ഗ്രഹസ്ഥാനങ്ങളില്‍ മാറ്റം; സംഭവിക്കുക ഇക്കാര്യങ്ങളെന്ന് ജ്യോതിഷിചാള്‍സിന്റെ കിരീടധാരണം നടക്കില്ല, ഗ്രഹസ്ഥാനങ്ങളില്‍ മാറ്റം; സംഭവിക്കുക ഇക്കാര്യങ്ങളെന്ന് ജ്യോതിഷി

ഷി ജിന്‍ പിങ് എസ്‌സിഒ യോഗം കഴിഞ്ഞെത്തിയ ഉടനെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് വീട്ടുതടങ്കലിലാക്കിയതെന്നും പറയുന്നു. എന്നാല്‍ ഈ വാര്‍ത്തയുടെ സത്യാവസ്ഥ ഇതുവരെ ആര്‍ക്കും അറിയില്ല. വെറും അഭ്യൂഹം മാത്രമാണെന്ന് സൂചന. മുന്‍ വൈസ് പബ്ലിക് സെക്യൂരിറ്റി മന്ത്രി സണ്‍ ലിജുന്റെ വധശിക്ഷ പിന്‍വലിച്ചിട്ടുണ്ട്. പകരം കടുത്ത തടവുണ്ടാകും.

3

ശിക്ഷാ കാലയളവില്‍ പരോളുണ്ടാവില്ല. ചാങ്ചന്‍ സിറ്റി കോടതിയാണ് ഉത്തരവിട്ടത്. ഇതാണ് ചൈനയില്‍ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. ഇയാള്‍ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തിയത്. ഒപ്പം ഓഹരികളില്‍ കൃത്രിമത്വം കാണിക്കുകയും, അനധികൃതമായി തോക്ക് കൈവശം വെക്കുകയും ചെയ്‌തെന്ന കുറ്റവുമുണ്ട്.

4

ഭൂമിയുടെ പ്രതലം കൊടുംചൂടിലാവും.....ടോംഗയിലെ വിസ്‌ഫോടനം ഒരിക്കല്‍ മാത്രം നടക്കുന്നത്; ഞെട്ടിക്കുംഭൂമിയുടെ പ്രതലം കൊടുംചൂടിലാവും.....ടോംഗയിലെ വിസ്‌ഫോടനം ഒരിക്കല്‍ മാത്രം നടക്കുന്നത്; ഞെട്ടിക്കും

പാര്‍ട്ടിയുടെ ഉന്നത പദവിയില്‍ ഇരുന്നവരെ ഇല്ലാതാക്കാനുള്ള ഷി ജിന്‍ പിങിന്റെ ശ്രമത്തിനാണ് ഇതിലൂടെ തിരിച്ചടിയേറ്റത്. പാര്‍ട്ടി കോണ്‍ഗ്രസിന് മുമ്പ് ശത്രുക്കളെ ഇല്ലാതാക്കാനാണ് ഷീയുടെ ശ്രമം. മൂന്നാം തവണ അധികാരം തുടരാനുള്ള നീക്കമാണ് ഷി ജിന്‍ പിംഗ് നടത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി ഷി തുടരും.

5

ഈ ചിത്രത്തിലൊരു സ്വപ്‌ന സുന്ദരി ഒളിഞ്ഞിരിപ്പുണ്ട്; തലപുകച്ചാല്‍ കണ്ടെത്താം, 9 സെക്കന്‍ഡ് തരാംഈ ചിത്രത്തിലൊരു സ്വപ്‌ന സുന്ദരി ഒളിഞ്ഞിരിപ്പുണ്ട്; തലപുകച്ചാല്‍ കണ്ടെത്താം, 9 സെക്കന്‍ഡ് തരാം

ഇത് ചൈനയില്‍ മുമ്പൊരിക്കലും സംഭവിക്കാത്തതാണ്. അതേസമയം ഗ്ലോബല്‍ ടൈംസ് പോലുള്ള മാധ്യമങ്ങള്‍ ഇതുവരെ ഷി ജിന്‍ പിങ് വീട്ടുതടങ്കലിലാണെന്ന് വാര്‍ത്ത നല്‍കിയിട്ടില്ല. അന്താരാഷ്ട്ര വെബ് സൈറ്റുകളിലും അങ്ങനൊരു വാര്‍ത്തയില്ല. ഈ വാര്‍ത്ത തെറ്റാണ്. ഇല്ലാത്ത കാര്യം പെരുപ്പിച്ച കാണിച്ചതുമാണ്.

Fact Check

വാദം

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടുതടങ്കലിലാണെന്ന് റിപ്പോര്‍ട്ട്

നിജസ്ഥിതി

ഈ വാദം തെറ്റാണ്. അങ്ങനൊരു വാര്‍ത്ത ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷിയുടെ അറസ്റ്റിനെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. factcheck@one.in എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.

English summary
fact check: chinese president xi jinping is not in house arrest, claim in false
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X