കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധര്‍മ്മശാലയിലെ പ്രളയത്തില്‍ വാഹനങ്ങളും കെട്ടിടങ്ങളും ഒഴുകുന്നു; പ്രചരിക്കുന്ന വീഡിയോയിലെ സത്യമിതാണ്

Google Oneindia Malayalam News

ദില്ലി: ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കനത്ത നാശനഷ്ടം സംഭവിച്ചെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. കുത്തൊഴുക്കില്‍ കാറുകളില്‍ ഒഴുകിപ്പോകുന്നതിന്റെയും കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വരും ദിവസങ്ങളില്‍ ഹിമാചല്‍ പ്രദേശങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

fact

എന്നാല്‍ ഇതിനിടെ ഒരു വിഡിയോ ഹിമാചല്‍ പ്രദേശിലാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ശക്തമായ കുത്തൊഴുക്കില്‍ കെട്ടിടങ്ങളും വാഹനങ്ങളും ഒഴുകിപ്പോകുന്നതിന്റെ വീഡിയോയാണത്. ധര്‍മ്മ ശാലയില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്ന് കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ധര്‍മ്മശാലയിലെ പ്രളയത്തിന്റെ മറ്റൊരു ഭയപ്പെടുത്തുന്ന വീഡിയോ. ഈ വെള്ളപ്പൊക്കത്തില്‍ ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടില്ലെന്ന് കരുതുന്നു. '- എന്നായിരുന്നു ഈ വീഡിയോയുടെ ക്യാപ്ഷന്‍.

എന്നാല്‍ ഈ വിഡിയോയുടെ സത്യാവസ്ഥ പരിശോധിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത്, ദൃശ്യങ്ങള്‍ ജപ്പാനില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തി. ജൂലൈ മൂന്നിന് ജപ്പാനിലെ അറ്റാമിയിലാണ് കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടാവുകയും നിരവധി വീടുകളും വാഹനങ്ങളും ഒഴുകുകയും ചെയ്യുന്ന വീഡിയോയാണിത്. സംഭവത്തില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ചിലരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

'സുജിത് ഭക്തനും ഡീന്‍ കുര്യക്കോസും ഇടമലക്കുടിയില്‍ കൊവിഡ് പരത്തി'; മറുപടിയുമായി സുജിത് ഭക്തന്‍'സുജിത് ഭക്തനും ഡീന്‍ കുര്യക്കോസും ഇടമലക്കുടിയില്‍ കൊവിഡ് പരത്തി'; മറുപടിയുമായി സുജിത് ഭക്തന്‍

ടോക്കിയോയ്ക്ക് പടിഞ്ഞാറ് ജപ്പാനിലെ അറ്റാമിയില്‍ വീടുകളില്‍ ഉണ്ടായ ഒരു മണ്ണിടിച്ചിലില്‍ 19 പേരെ കാണാതായതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കാണാതായവരെ തിരയുന്നതിനായി രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുരോഗമിക്കുകയാണെന്ന് 10 ന്യൂസ് ഫസ്റ്റ് ജൂലൈ 03 ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ധര്‍മ്മശാലയില്‍ ചിത്രീകരിച്ചതാണെന്ന അവകാശവാദവുമായി പ്രചരിക്കുന്ന ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ ജപ്പാനില്‍ നിന്നുള്ളതാണെന്ന് വ്യക്തമാകുന്നു.

Recommended Video

cmsvideo
Pinarayi vijayan warns traders

372 പേര്‍ ചേര്‍ന്നുതുടങ്ങിയ കിറ്റെക്‌സ്; ഈ വിജയം ഒരു വലിയ പറ്റിപ്പിന്റെ കഥ... സിബിഐ വരെ എത്തിയ കേസ്372 പേര്‍ ചേര്‍ന്നുതുടങ്ങിയ കിറ്റെക്‌സ്; ഈ വിജയം ഒരു വലിയ പറ്റിപ്പിന്റെ കഥ... സിബിഐ വരെ എത്തിയ കേസ്

Fact Check

വാദം

പ്രളയത്തില്‍ കെട്ടിടങ്ങളും വാഹനങ്ങളും ഒഴുകുന്നത് ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നിന്ന്

നിജസ്ഥിതി

പ്രചരിക്കുന്ന വീഡിയോ ജപ്പാനില്‍ ജൂലായ് 3ന് ഉണ്ടായ പ്രളയത്തിന്റേതാണ്

റേറ്റിങ്

False
വിവരങ്ങളുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. [email protected] എന്ന മെയിൽ ഐഡിയിൽ സംശയങ്ങൾ അയക്കാം.
English summary
Fact Check: Video being shared with the claim shot in Dharamshala is actually from Japan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X