കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ശരണംവിളികളുടെ കാലം

  • By Staff
Google Oneindia Malayalam News

വൃശ്ചികം ഒന്നായ നവമ്പര്‍ 16 വെള്ളിയാഴ്ച മുതല്‍ 41 ദിവസക്കാലമാണ് മണ്ഡലകാലം. ഇപ്പോള്‍ വൃശ്ചികം ഒന്ന് കേരളത്തില്‍ മാത്രമല്ല, ദക്ഷിണേന്ത്യയിലാകെ വ്രതവിശുദ്ധിയുടെ ആരംഭകാലമാണ്. ആന്ധ്ര, കര്‍ണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള അയ്യപ്പന്‍മാരുടെ ഒഴുക്ക് കൂടിവരികയാണ്.

40 ലക്ഷം തീര്‍ത്ഥാടകര്‍

കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ 40 ലക്ഷം തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനെത്തിയിരുന്നു. ഇതില്‍ മണ്ഡലക്കാലത്ത് 27.5 ലക്ഷവും മകരവിളക്ക് കാലത്ത് 11. 9 ലക്ഷവും എത്തി. ഓരോ വര്‍ഷവും ശബരിമലദര്‍ശനത്തിനെത്തുന്ന അയ്യപ്പന്മാരുടെ എണ്ണത്തില്‍ 25 ശതമാനത്തിന്റെ വര്‍ധനവുണ്ടായിക്കൊണ്ടിരിക്കുന്നു.

വിവാദങ്ങള്‍ ഒഴിഞ്ഞ ഒരു തീര്‍ത്ഥാടനക്കാലം ഇന്നും വിദൂരസ്വപ്നമായി അവശേഷിക്കുന്നു. കഴിഞ്ഞ വര്‍ഷം പതിവുപോലെ വിവാദങ്ങള്‍ നിറഞ്ഞ ഒരു തീര്‍ത്ഥാടനക്കാലമായിരുന്നു . മരക്കൂട്ടത്തിനടുത്ത് ബാരിക്കേഡുകള്‍ തകര്‍ന്ന് കഴിഞ്ഞ വര്‍ഷം രണ്ട് ഭക്തര്‍ മരിച്ചു; 70 പേര്‍ക്ക് പരിക്കേറ്റു. ഹൃദ്രോഗം മൂലവും രണ്ട് അയ്യപ്പന്മാര്‍ മരിച്ചു. നേരത്തിന് ചികിത്സയെത്താത്തതാണ് മരണത്തിന് കാരണമായത്. തിരക്കേറിയാല്‍ ശബരിമലയില്‍ മരണം ഉറപ്പാണെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഈ തിരക്കിനെ നിയന്ത്രിക്കാനുള്ള സംവിധാനം ഇപ്പോഴും കാര്യക്ഷമമല്ലെന്ന് വേണം കരുതാന്‍.

അരവണയില്‍ എലിവാല്‍

അരവണപ്പായസമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ചൂടുള്ള ചര്‍ച്ചാവിഷയം. അരവണപ്പായസത്തില്‍ എലിവാലും പല്ലിയും തെര്‍മോകോളും രോമങ്ങളുമൊക്കെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ ഉയരുകയുണ്ടായി. ശബരിമലയുടെ പവിത്രതയ്ക്ക് തന്നെ കളങ്കമേറ്റ സംഭവമായിരുന്നു ഇത്. ഇക്കുറി മണ്ഡലക്കാലം തുടങ്ങുന്നതിന് മുന്നോടിയായി നവമ്പര്‍ 15 വ്യാഴാഴ്ച മന്ത്രി ജി. കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ അപ്പം-അരവണ നിര്‍മ്മാണ, വിതരണച്ചുമതലകള്‍ക്ക് ഒരു പ്രത്യേക ഓഫീസറെ നിയോഗിച്ചിട്ടുണ്ട്.

അഴിമതിയാരോപണം എല്ലാ വര്‍ഷത്തെയും പോലെ കഴിഞ്ഞവര്‍ഷവും ആവര്‍ത്തിച്ചു. സ്റാളുകള്‍, നാളികേരവില്പന, വെടിവഴിപാട് എന്നീയിനങ്ങളില്‍ കരാര്‍ നല്കിയതില്‍ കോടികളുടെ അഴിമതിയാണ് ആരോപിക്കപ്പെട്ടത്.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X