• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരുമിച്ച് അപ്പീല്‍ ചെയ്യാം.......... ശക്തമായിത്തന്നെ......

  • By Staff

പന്തില്‍ ക്രിത്രിമം കാട്ടിയെന്നാരോപിച്ച് സചിനെയും കളിക്കളത്തില്‍ അമിതമായി അപ്പീലു ചെയ്യുന്നുവെന്നാരോപിച്ച് വീരേന്ദ്ര സേവാഗ്, ശിവസുന്ദര്‍ ദാസ്,ദീപ് ദാസ് ഗുപ്ത, ഹര്‍ബജന്‍ സിംഗ് എന്നിവരെയും, കളിക്കാരെ നിയന്ത്രിക്കുന്നതില്‍ ക്യാപ്റ്റന്‍ പരാജയപ്പെട്ടെന്നാരോപിച്ച് ഗാംഗൂലിയെയുമാണ് മാച്ച് റഫറി മൈക്ക് ഡെന്നെസ് ശിക്ഷിച്ചത്.

ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് പൊതുവെ അംഗീകരിക്കപ്പെടുന്ന ഒരു വസ്തുതയുണ്ട് . പൊതുവെ നിരുപദ്രവകാരികളാണവര്‍. ക്രിക്കറ്റില്‍ പൊതുവെ കാണപ്പെടുന്ന കില്ലര്‍ ഇന്‍സ്റിംഗ് (killer instinct) തീരെയില്ലാത്തവര്‍. കളിയില്‍ പോലും അവര്‍ക്ക് അതില്ലെന്നുള്ളത് ഒരു ദുഖ സത്യം. അവരുടെ ശരീര ഭാഷ (body language) ഒട്ടും ആക്രമണാത്മക (aggressive)മല്ല. എങ്ങനെയും ജയിക്കണമെന്ന ലക്ഷ്യത്തോടെ അവര്‍ ഒരിക്കലും കളത്തിലിറങ്ങാറുമില്ല. ആരുടെയൊക്കെയോ ഭാഗ്യത്തിന് വല്ലപ്പോഴും അങ്ങനെ സംഭവിക്കുന്നുവെന്നു മാത്രം.

അങ്ങനെയുള്ള കുറേ പാവങ്ങളെയാണ് മൈക്ക് ഡെന്നെസ് എന്ന ക്രിക്കറ്റിന്റെ രക്ഷകന്‍ നല്ല നടപ്പിനു ശിക്ഷിച്ചിരിക്കുന്നത്. ഫീല്‍ഡില്‍ അമ്പയറെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കാന്‍ ശ്രമിക്കുന്നത്രേ ! അവര്‍ കുറച്ചു കൂടെ മര്യാദയ്ക്ക് പെരുമാറണം പോലും. പൊള്ളോക്കും കാലിസും ഹേവാര്‍ഡുമൊക്കെ ഏതളവുവരെയും പോകാന്‍ മടിക്കാത്തത് കണ്ടിരിക്കാന്‍ ഒരു മടിയുമില്ലാത്ത മൈക്കച്ചായന് സേവാഗും ശിവ സുന്ദര്‍ ദാസും ദീപ് ദാസ് ഗുപ്തയുമൊന്നും അപ്പീലു ചെയ്യുന്നത് തീരെപ്പിടിക്കുന്നില്ല.

അല്പം ചരിത്രം

ഈ നല്ലനടപ്പു തര്‍ക്കം ക്രിക്കറ്റ് പ്രേമികളെ ഓര്‍മ്മിപ്പിക്കുന്ന ഒരു ഭൂതകാലമുണ്ട്. ഗ്ലെന്‍ മഗ്രാത്തും അലന്‍ഡൊണാള്‍ഡും മൈക്കല്‍ സ്ലേറ്ററും റിക്കിപോണ്ടിംഗുമൊക്കെ നമ്മുടെ ക്രിക്കറ്റ് താരങ്ങളോടു പെരുമാറിയ രീതി ഓര്‍മ്മയുള്ളവര്‍ ക്രിക്കറ്റിനെ മാന്യന്‍മാരുടെ കളിയെന്നു നിര്‍വചിച്ചവന്റെ ബുദ്ധിസ്ഥിരതയില്‍ സംശയിക്കും. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഒരു ഏകദിനത്തില്‍ തന്നെ സിക്സറിനു തൂക്കിയ ദ്രാവിഡിനോട് തെറിവിളിച്ചാണ് ഡൊണാള്‍ഡ് അരിശം തീര്‍ത്തത്. 1992ലെ പര്യടനത്തില്‍ കപില്‍ദേവിനെ അന്നത്തെ സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ കെപ്ലര്‍ വെസ്സെല്‍സ് റണ്‍സെടുക്കുന്നതിനിടയില്‍ ബാറ്റു കൊണ്ടിടിച്ചു.

കഴിഞ്ഞ ആസ്ട്രേലിയന്‍ പര്യടനത്തിനിടയില്‍ മഗ്രാത്ത് സചിനെ തെറിവിളിച്ച രംഗം ഓര്‍മ്മയില്ലേ? നാട്ടിന്‍പുറത്തെ മൈതാനത്തായിരുന്നുവെങ്കില്‍ ബാറ്റു കൊണ്ട് മുഖമടച്ചൊരടി നിശ്ചയമായും പ്രതീക്ഷിക്കാവുന്ന പ്രകടനം. ആ പര്യടനത്തില്‍ത്തന്നെ റിക്കി പോണ്ടിംഗ് ശ്രീനാഥിനെ അസഭ്യത്തില്‍ കുളിപ്പിക്കുന്നത് ലോകകമെങ്ങും ക്ലോസപ്പില്‍ കണ്ടതാണ്. കമന്ററി ബോക്സിലിരുന്ന കുറേ മുന്‍താരങ്ങളുടെ ആത്മ രോഷത്തിനപ്പുറം അതിനൊന്നും ആയുസ്സുണ്ടായില്ല.

ഓര്‍ത്തു നോക്കൂ, അന്നത്തെ മൈക്കേല്‍ സ്ലേറ്ററെ. തറയില്‍ വീണ പന്ത് കോരിയെടുത്തൊരപ്പീല്‍ ! മൂന്നാം അമ്പയര്‍ പലതവണ നോക്കിയിട്ടും തള്ളിപ്പോയി. അതിന്റെ പേരില്‍ അയാള്‍ അമ്പയര്‍ വെങ്കിട്ട രാഘവനോടും രാഹുല്‍ ദ്രാവിഡിനോടും കാണിച്ച കോപ്രായങ്ങള്‍ എന്തെല്ലാമായിരുന്നു? സദാചാരം പ്രസംഗിക്കുന്ന സ്റീവ് വോയുടെ മൂല്യബോധം അന്നെവിടെയായിരുന്നു ? ദ്രാവിഡിനോടുള്ളതു പോകട്ടെ , അമ്പയറോടു തട്ടിക്കയറിയ സ്ലേറ്ററെ അന്നെന്തു ചെയ്തു? എവിടുന്നു കിട്ടി ഇവര്‍ക്കീ ധൈര്യം? മാച്ച് ഫീസില്‍ നിന്നും ഒരു രൂപ പോലും പിഴയീടാക്കാന്‍ അധികാരികള്‍ തയ്യാറാവില്ലെന്ന് അറിഞ്ഞു കൊണ്ടല്ലേ കളിക്കളത്തിലെ ഈ അശ്ലീല പ്രകടനം?

1

lok-sabha-home

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more