• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

പ്രതീക്ഷകളുടെയും പ്രതിസന്ധികളുടെയും ഒരു വര്‍ഷം...2

  • By Staff

പ്രതീക്ഷകളുടെയും പ്രതിസന്ധികളുടെയും ഒരു വര്‍ഷം...2

എന്നാല്‍ സര്‍ക്കാര്‍ ജോലിയുടെ സുരക്ഷിതത്വത്തിനു മേല്‍ കോടാലി വയ്ക്കുമ്പോള്‍ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍ക്ക് മറ്റു ജോലിയ്ക്കുളള മാര്‍ഗങ്ങള്‍ തുറക്കാന്‍ ഭരണാധികാരികള്‍ക്ക് ബാദ്ധ്യതയുണ്ട്. പുതിയ തൊഴില്‍ വ്യാവസായിക നയങ്ങള്‍ ആ ലക്ഷ്യത്തിലേയ്ക്കുളള വഴികാട്ടിയാവുമെന്ന ശുഭ പ്രതീക്ഷയ്ക്കു മാത്രമേ ഒന്നാം വര്‍ഷത്തില്‍ പ്രസക്തിയുളളൂ.

കേരളത്തിന്റെ തൊഴില്‍ മേഖലയില്‍ വന്‍ പൊളിച്ചെഴുത്തിന് സര്‍ക്കാര്‍ തുടക്കമിടുകയാണ്. ട്രേഡു യൂണിയനുകളുടെ അക്രമാസക്തമായ ആക്രോശങ്ങള്‍ക്ക് തടയിടാനുളള നയങ്ങള്‍ ഇതിനകം വ്യാപകമായ പ്രശംസ നേടിക്കഴിഞ്ഞു. ബാബു ദിവാകരനില്‍ കേരളത്തിന്റെ തൊഴില്‍ മേഖല ഒരു രക്ഷകനെ പ്രതീക്ഷിയ്ക്കുന്നുണ്ട്. കേരളത്തിലെ തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അപരിഷ്കൃതമായ ഒട്ടേറെ നടപടികള്‍ ഈ നാട്ടില്‍ നിന്നും വ്യവസായികളെ അകറ്റിയിട്ടുണ്ടെന്നത് സത്യമാണ്. ആരൊക്കെ നിഷേധിച്ചാലും നമ്മുടെ വ്യാവസായിക പിന്നോക്കാവസ്ഥയ്ക്ക് അതൊരു കാരണം തന്നെയാണ്.

എന്നാല്‍ വ്യവസായ രംഗം ഇപ്പോഴും ഐടിയുടെ മോഹവലയത്തില്‍ കുരുങ്ങിക്കിടക്കുകയാണ്. വ്യക്തമായ യാതൊരു ലക്ഷ്യവും കേരളത്തിന്റെ വ്യവസായ വകുപ്പിന് ഇതുവരെ ഇല്ല. കുറെ വ്യവസായികളുടെ പേരു പറഞ്ഞ് പേടിപ്പിയ്ക്കുന്നതല്ലാതെ ആരും വരുന്നതിന്റെ ലക്ഷണമൊന്നും കാണാനില്ല. ഐടി പാര്‍ക്കുകള്‍, ടെക്നോപാര്‍ക്കുകള്‍ എന്നിവയൊക്കെ ജില്ലകളും പഞ്ചായത്തുകളും തോറും തുടങ്ങുമെന്നൊക്കെയുളള വീരവാദങ്ങളല്ലാതെ മൂര്‍ത്തമായ ആശയങ്ങളൊന്നും ഇതു വരെ മുന്നോട്ടു വയ്ക്കപ്പെട്ടിട്ടില്ല.

കേരളത്തിന്റെ മേന്മകളും പോരായ്മകളും പഠനവിധേയമാക്കി അന്യനാട്ടിലെ വ്യവസായികള്‍ക്കു മുന്നില്‍ സംസ്ഥാനത്തെക്കുറിച്ച് ഒരു രേഖാ ചിത്രം നല്‍കണമെന്ന് പലരും പലപ്പോഴായി ആവശ്യപ്പെട്ടിട്ടുളളതാണ്. സംസ്ഥാനത്തിന്റെ ശക്തിയും ക്ഷീണവും തമ്മിലൊരു താരതമ്യ പഠനം.

ഈ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചിട്ടുളള അന്താരാഷ്ട്ര ഏജന്‍സികളെക്കൊണ്ടൊരു പഠനം നടത്തി അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി അതുവച്ച് വ്യവസായ സംരംഭകരെ ആകര്‍ഷിയ്ക്കുകയാണ് വേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഈ നിലയ്ക്കൊന്നുമുളള നീക്കങ്ങളൊന്നും നടന്നു കാണുന്നില്ല. അല്ലാതെ കുഞ്ഞാലിക്കുട്ടിയും സംഘവും ഒരു ചായകുടി ചടങ്ങില്‍ പോയി ക്ഷണിച്ചാലൊന്നും വ്യവസായികള്‍ വരില്ല.

പൂയംകുട്ടിയുമാണ് സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ത്ത സംഭവങ്ങള്‍. ഏതു മുന്നണി ഭരിച്ചാലും വനവും വനവിഭവങ്ങളും കയ്യേറാനും കയ്യടക്കാനും ആള്‍ക്കാരുണ്ടാകും. അതുകൊണ്ട് ഈ പ്രശ്നത്തില്‍ യുഡിഎഫിനെ അടച്ചു കുറ്റം പറയുന്നതിലും വലിയ കാര്യമില്ല. കാരണം മതികെട്ടാനിലെ വനംകയ്യേറ്റത്തിന് പ്രായവും പഴക്കവും ഒരു വര്‍ഷമല്ല. വര്‍ഷങ്ങളുടെ അദ്ധ്വാനവും അധികൃതരുടെ നിരന്തരമായ പിന്തുണയും കയ്യേറ്റക്കാര്‍ക്ക് കിട്ടിയിട്ടുണ്ടെന്നതും സ്പഷ്ടമാണ്.

എന്നാല്‍ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമുണ്ടാക്കാനും കേരളത്തിന്റെ അപൂര്‍വമായ സസ്യ സമ്പത്ത് സംരക്ഷിയ്ക്കാനും ബാദ്ധ്യതപ്പെട്ടവരാണ് തങ്ങളെന്ന ബോധം ഇപ്പോഴത്തെ ഭരണാധികാരികള്‍ക്കെങ്കിലും ഉണ്ടായാല്‍ ഭാവി തലമുറ അവരോട് കടപ്പെട്ടിരിയ്ക്കും. മാതികെട്ടാനിലും പൂയംകുട്ടിയിലും സര്‍ക്കാര്‍ ഇനിയും തങ്ങളുടെ ഉദ്ദേശ ശുദ്ധി തെളിയിക്കേണ്ടിയിരിക്കുന്നു.

രൂപീകരണമാണ് അവസാനം സൃഷ്ടിച്ച വിവാദം. ഈ കമ്മിഷന്റെ നിയമനത്തെക്കുറിച്ച് മന്ത്രിമാര്‍ പോലും അറിഞ്ഞത് പത്രങ്ങളില്‍ നിന്നാണ്. അതീവ രഹസ്യമായിരുന്നു കമ്മിഷന്‍ അംഗങ്ങളുടെ നിയമനം. നിലവിലുളള കമ്മിഷനെ കാലാവധി തീരും മുമ്പ് പിരിച്ചു വിട്ടതിനെതിരെ ഹൈക്കോടതിയില്‍ കേസ് നിലവിലിരിക്കവെയാണ് ധൃതി പിടിച്ച പുനപ്രതിഷ്ഠ.

ആദിവാസി സമരവും സര്‍ക്കാരിന്റെ ക്ഷമ കുറേ പരീക്ഷിച്ചു. അതും സംയനമത്തോടെ നേരിടാന്‍ ആന്റണിയ്ക്കു കഴിഞ്ഞു. ആദിവാസികളുടെ ഭൂമി ഇനിയും കിട്ടാക്കനിയാണെങ്കിലും അവരുടെ പ്രശ്നങ്ങള്‍ക്കു നേരെ സമൂഹത്തിന്റെ ശ്രദ്ധ പതിഞ്ഞത് ഇക്കാലത്താണ്. ഇന്ന് വയനാട്ടിലും മറ്റും സമര വേലിയേറ്റം നടത്തുന്ന സിപിഎമ്മിന് തങ്ങളുടെ ഭരണകാലത്ത് ഒരു തുണ്ട് ഭൂമി പോലും ഇവര്‍ക്കു നല്‍കാന്‍ കഴിഞ്ഞില്ലെന്നത് നമുക്ക് സൗകര്യപൂര്‍വം മറക്കാം.

ഭരണരംഗത്ത് ഇനിയും ബാലാരിഷ്ടതകള്‍ ധാരാളമുണ്ട്. വിദ്യാഭ്യാസവകുപ്പും ധനകാര്യവകുപ്പുമൊക്കെ കയ്യാളുന്നത് ആ വകുപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട മന്ത്രിമാരാണെന്ന് അടക്കം പറയുന്നത് ഭരണപക്ഷം തന്നെയാണ്. അടങ്ങാത്ത കുടിപ്പകയുമായി തക്കം പാര്‍ത്തിരിയ്ക്കുന്ന കരുണാകരനെ അവഗണിച്ചൊതുക്കാന്‍ ആന്റണിയ്ക്ക് കഴിഞ്ഞെങ്കിലും മുരളിയെ കേരളത്തിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവാക്കി വാഴിയ്ക്കാന്‍ കരുണാകരന്‍ നടത്തിയ കളിയും അതിലെ അമ്പരപ്പിയ്ക്കുന്ന വിജയവും കേരളം അത്ഭുതത്തോടെ മാത്രം കണ്ടിരുന്നു പോയ രാഷ്ട്രീയക്കളിയാണ്. ഇത്തരം കളികള്‍ കളിയ്ക്കാനും ജയിക്കാന്‍ ഇന്നും കേരളത്തില്‍ താന്‍ മാത്രമേയുളളൂവെന്ന് ലീഡര്‍ അടിവരയിട്ട് തെളിയിച്ചു.

കേരളത്തില്‍ എന്തൊക്കെയോ സംഭവിയ്ക്കാന്‍ പോകുന്നു എന്ന പ്രതീതിയുണ്ടാക്കാന്‍ ഒരു വര്‍ഷം കൊണ്ട് ആന്റണിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഭരണക്കാരുടെ കഴിഞ്ഞ കാല ട്രാക്ക് റെക്കോര്‍ഡ് അറിയുന്ന ആരും വലിയ അത്ഭുതങ്ങളൊന്നും പ്രതീക്ഷിയ്ക്കുന്നില്ല. എന്നാല്‍ ഭരണാധികാരികളെക്കുറിച്ചുളള സങ്കല്‍പങ്ങള്‍ മാറിമറിഞ്ഞ ഇക്കാലത്ത്, രാഷ്ട്രീയ രംഗത്ത് പിടിച്ചു നില്‍ക്കണമെങ്കില്‍ ആധുനിക സമീപനങ്ങള്‍ സ്വായത്തമാക്കിയേ തീരു എന്ന സ്ഥിതി ഉണ്ടായിക്കഴിഞ്ഞു. പുതിയ സങ്കല്‍പങ്ങളും സാങ്കേതിക വിദ്യയിലെ അറിവുമാണ് ഇന്ന് മികച്ച ഭരണാധികാരിയെ സൃഷ്ടിയ്ക്കുന്നത്. ചന്ദ്രബാബു നായിഡുവിനെയും എസ്. എം. കൃഷ്ണയെയും വേറിട്ടു നിര്‍ത്തുന്നതും ലോക ശ്രദ്ധ അവരുടെ മേല്‍ പതിക്കുന്നതും ഈ മേഖലകളിലെ അവരുടെ അറിവും മികവുമാണ്. അതുപോലൊരു ഭരണാധികാരിയെയാണ് ഇന്ന് കേരളം ആവശ്യപ്പെടുന്നത്. ഇന്നത്തെ രാഷ്ട്രീയക്കാരില്‍ നിന്നും അത്തരമൊരാള്‍ ഉയര്‍ന്നു വരുമെന്ന് വിശ്വസിയ്ക്കുന്നതും വിഡ്ഢിത്തമാണ്.

ആ പാതയിലേയ്ക്ക് ആന്റണിയ്ക്ക് ഉയരാനാവുമോയെന്നതാണ് അടുത്ത നാലുവര്‍ഷത്തേയ്ക്കും കൂടി കേരളത്തിന് ചോദിയ്ക്കാനുളളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more