കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷിയെ ജൈവികമാക്കാന്‍ ഒരു കൂട്ടം പേര്‍

  • By Staff
Google Oneindia Malayalam News

ഭൂമിയിലെ നിരന്തരമായ രാസവള പ്രയോഗവും കീടനാശിനികളുടെ ഉപയോഗവും മണ്ണിന്റെ ജൈവാംശത്തെ നശിപ്പിയ്ക്കുന്നു. കാലക്രമത്തില്‍ മണ്ണ് മണ്ണല്ലാതാവുന്നു. മാത്രമല്ല ആധുനിക കൃഷിരീതിയിലുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ രോഗങ്ങള്‍ക്ക് വഴിവെക്കുന്നു. ഇത് മനസ്സിലാക്കിയ ഒരു കൂട്ടം കര്‍ഷകരാണ് കേരളത്തിലെ ജൈവകൃഷിയുടെ സാധ്യത തേടുന്നത്. ഇത് നേട്ടത്തിന്റെ തേടല്‍ കൂടി ആക്കാനുള്ള ശ്രമത്തിലാണ് ഈ മണ്ണിന്റെ മക്കള്‍.

കേരളത്തിലെ ജൈവകൃഷിക്കാര്‍

അനേകം ബുദ്ധിമുട്ടുകള്‍ ജൈവകൃഷിക്കാര്‍ കേരളത്തില്‍ ഇന്ന് നേരിടുന്നുണ്ട്. എന്നാല്‍ ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലും ജൈവകാര്‍ഷിക മേഖലയില്‍ പുതിയ അന്വേഷണങ്ങള്‍ നടത്താന്‍ ശ്രദ്ധാലുക്കളാണ് ഇവര്‍. കാരണം ഇവര്‍ കൃഷിയെ നേട്ടങ്ങള്‍ക്കുള്ള മാത്രമായി കാണുന്നില്ല. സമൂഹത്തോടും വരും തലമുറയോടും മണ്ണിനോടും ഉള്ള കടപ്പാട് ഇവര്‍ ഓര്‍ക്കുന്നുണ്ട്.

ജൈവകൃഷിയുടെ സാധ്യതകള്‍ കൂടുതല്‍ തെളിഞ്ഞുവരികയാണെന്ന് ഏറെ കാലമായി ജൈവകൃഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദയാല്‍ പറയുന്നു. ആലപ്പുഴയിലെ മുഹമ്മ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജൈവ കര്‍ഷക സമിതിയുടെ സ്ഥാപകന്‍ കൂടിയാണ് ദയാല്‍. മുഹമ്മയ്ക്കടുത്തുള്ള കായിപ്പുറത്ത് തന്റെ വീടിന് ചുറ്റുമുള്ള ഒന്നര ഏക്കര്‍ സ്ഥലത്ത് കഴിഞ്ഞ 12 വര്‍ഷമായി ജൈവകൃഷി നടത്തിവരികയാണ് ദയാല്‍.

1992ല്‍ രൂപീകരിച്ച ജൈവ കര്‍ഷക സമിതിയാണ് കേരളത്തിലെ ജൈവകൃഷിക്കാര്‍ക്ക് ഒരു ഏകീകൃത വേദി ആദ്യമായുണ്ടാക്കിയത്. 1985ല്‍ ഒരു ഭൂമി, ഒരു ജീവിതം എന്ന സംഘടന രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ജൈവകര്‍ഷക സമിതിയുണ്ടായത്. ഈ സംഘടനകള്‍ പ്രകൃതി പഠനത്തിലും ജൈവ കൃഷിയിലും ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ജപ്പാനിലെ ഫുക്കുവോക്ക എന്ന ദ്വീപില്‍ ജൈവ കൃഷി നടത്തി ലോക പ്രശസ്ഥനായ മസനോബു ഫുക്കുവോക്ക ഇവര്‍ക്ക് ഇന്ന് അപരിചിതനല്ല.

എണ്‍പതുകളിലാണ് ജൈവകൃഷി എന്ന സങ്കല്പം കേരളത്തില്‍ വേരോടിത്തുടങ്ങിയതെന്ന് ദയാല്‍ പറയുന്നു. കഴിഞ്ഞ ഒരു ദശകകാലം കൊണ്ട് കേരളത്തില്‍ അനേകം ജൈവകൃഷിക്കാരും അവരുടെ സംഘടനകളും ഉണ്ടായി. തൊടുപുഴയില്‍ കൃഷി ചെയ്യുന്ന മുന്‍മന്ത്രി പി. ജെ. ജോസഫും കേരളത്തിലെ പ്രധാന ജൈവകൃഷിക്കാരില്‍ പെടും.

പാലക്കാട്ടെ ടോണി തോമസ്, കാസര്‍കോട് പാളവയലിലെ ലൂക്കോത് കടയിക്കട്ടില്‍, കൂത്താടുകുളത്തെ കെ. ആര്‍. പരമേശ്വരന്‍ നമ്പൂതിരിപാട്, എ. വി. ജോസ്, അട്ടപ്പാടിയിലെ പി. ജെ. കുര്യന്‍, ആലപ്പുഴയിലെ ജേക്കബ് സെബാസ്റ്യന്‍ എന്നിവര്‍ കേരളത്തിലെ മറ്റ് പ്രമുഖ ജൈവകൃഷിക്കാരാണ്.

രാസവളങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന പച്ചക്കറികളും പഴങ്ങളും ആരോഗ്യത്തിന് ഹാനികരമാവുന്നെന്ന തിരിച്ചറിവ് കേരളത്തിലെ മധ്യവര്‍ഗത്തില്‍ വ്യാപകമായതോടെ കേരളത്തില്‍ ജൈവകൃഷിയുടെ പ്രചാരം വര്‍ധിക്കുകയായിരുന്നു.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X