കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1991ലെ ഗള്‍ഫ് യുദ്ധം...2

  • By Staff
Google Oneindia Malayalam News

ഫിബ്രവരി 17ന് സൗദി-കുവൈത്ത് അതിര്‍ത്തിയില്‍ ഏഴിടങ്ങളില്‍ ഇറാഖി-യുഎസ് സേനകള്‍ ഏറ്റുമുട്ടി. 20 ഇറാഖ് പട്ടാളക്കാരെ യുഎസ്സേന യുദ്ധത്തടവുകാരായി പിടിച്ചു. സമാധാനചര്‍ച്ചകള്‍ക്കായി ഇറാഖ് വിദേശകാര്യമന്ത്രി താരിഖ് അസീസ് റഷ്യയിലേക്ക്. റഷ്യന്‍ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവുമായി ചര്‍ച്ച. കുവൈത്തില്‍ കടന്ന ഇറാഖ് പട്ടാളക്കാരില്‍ 15 ശതമാനം പേര്‍ കൊല്ലപ്പെട്ടെന്ന് യുഎസ്.

Bushയുഎസിന്റെ രണ്ട് പടക്കപ്പലുകളില്‍ ഫിബ്രവരി 18ന് ബോംബാക്രമണം. യുദ്ധമവസാനിപ്പിക്കാന്‍ ഫിബ്രവരി 19ന് ഗോര്‍ബച്ചേവിന്റെ ഫോര്‍മുല. പക്ഷെ ഈ സമാധാനഫോര്‍മുല അപര്യാപ്തമെന്ന് യുഎസ്. ഇറാഖിന്റെ 20,000 പേര്‍ കൊല്ലപ്പെട്ടെന്നും 60,000 പേര്‍ക്ക് പരിക്കേറ്റെന്നും ഇറാന്‍ പത്രം. കുവൈത്തിലെ ഇറാഖിപട്ടാളകേന്ദ്രങ്ങളില്‍ വീണ്ടും യുഎസ് സേന പീരങ്കിയാക്രമണം നടത്തി. ഫിബ്രവരി 23ന് മുമ്പ് ഇറാഖിസേന കുവൈത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ കരയുദ്ധം ആരംഭിക്കുമെന്ന് ഫിബ്രവരി 22ന് യുഎസ്പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ ഭീഷണി. യുദ്ധമവസാനിപ്പിക്കാന്‍ എട്ട് നിര്‍ദേശങ്ങളടങ്ങിയ ഫോര്‍മുല റഷ്യ മുന്നോട്ട് വയ്ക്കുന്നു.

തോല്‍വിയോടെ സദ്ദാമിന്റെ പിന്മാറ്റം

കുവൈത്തിന്റെ 950 എണ്ണക്കിണറുകളില്‍ 150 ഓളം എണ്ണക്കിണറുകള്‍ ഇറാഖ് പട്ടാളക്കാര്‍ തീവച്ചു. ഫിബ്രവരി 23ന് സഖ്യസേന കരയുദ്ധം ആരംഭിച്ചു. കുവൈത്ത് മോചനം അവസാനഘട്ടത്തിലെന്ന് ജോര്‍ജ്ജ് ബുഷിന്റെ പ്രസ്താവന. കുവൈത്തിലെ 200 എണ്ണക്കിണറുകള്‍ കൂടി കത്തി. ഫിബ്രവരി 24ന് 5,000 ഇറാഖ് സൈനികരെ യുഎസ് സഖ്യസേന തടവുകാരായി പിടിച്ചു. പരമാവധി പേരെ കൊല്ലാന്‍ ഇറാഖ് പട്ടാളക്കാരോട് സദ്ദാം ഹുസൈന്റെ ആഹ്വാനം. ഇറാഖില്‍ യുഎസ് സഖ്യസേനയുടെ വിമാനങ്ങള്‍ കനത്ത ആക്രമണം നടത്തി. റഷ്യയുടെ സമാധാനക്കരാര്‍ അനുസരിക്കുകയാണെന്നും കുവൈത്തില്‍ നിന്നും ഇറാഖ് സൈനികര്‍ പിന്മാറണമെന്നും ഫിബ്രവരി 25ന് ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ആഹ്വാനം. യുദ്ധം തുടരുമെന്ന് യുഎസ്. 20,000 ഇറാഖ് സൈനികരെ കൂടി തടവുകാരായി പിടിച്ചു. ഇറാഖിന്റെ 260 ടാങ്കുകള്‍ നശിപ്പിച്ചു. ഇറാഖ് തടവുകാരുടെ എണ്ണം 63,000 ആയി ഉയര്‍ന്നെന്ന് യുഎസ്. കുവൈത്തില്‍ കടന്ന ഇറാഖ് പട്ടാളക്കാര്‍ എല്ലാവരെയും പിന്‍വലിക്കുമെന്ന് ഫിബ്രവരി 26ന് സദ്ദാമിന്റെ പ്രഖ്യാപനം. ഫിബ്രവരി 27ന് കുവൈത്തി സേന ഇറാഖിനെതിരെ വിജയം നേടിയതിന്റെ സൂചനയായി കുവൈത്തി നഗരങ്ങളില്‍ യുഎഇയുടെ കൊടി ഉയര്‍ത്തുന്നു. ഇറാഖിനെതിരെ ഇനി ആക്രമണം ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ്.

1991ലെ 44 ദിവസം നീണ്ടുനിന്ന ഗള്‍ഫ് യുദ്ധത്തില്‍ ഏകദേശം 85,000 ഇറാഖികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഒട്ടാകെ 80,000 ഇറാഖിസൈനികരെ തടവുകാരായി പിടിച്ചു. 2.16 ലക്ഷം കോടി രൂപയാണ് യുദ്ധത്തില്‍ യുഎസ്സഖ്യസേനയുടെ ചെലവ്. ഇറാഖിന്റെ 73 യുദ്ധക്കപ്പലുകള്‍ നശിപ്പിക്കപ്പെട്ടു. ഇറാഖിന്റെ 141 യുദ്ധവിമാനങ്ങള്‍ തകര്‍ത്തു. ആകെ 79ഓളം യുഎസ് സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടത്.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X