കൈത്തറിയുടെ സ്വന്തം നാട് -2
നാലു ദിവസം കൊണ്ടാണ് ഒരു സാരി നെയ്തെടുക്കുന്നത്. 14 തറികളിലായി ഒരു മാസം 75ല്‍ താഴെ സാരികളാണ് ചേന്ദമംഗലത്തുനിന്ന് പുറത്തിറങ്ങുന്നത്.
കസവുള്ളതും കസവില്ലാത്തതുമായ വേഷ്ടികളാണ് ചേന്ദമംഗലത്തിന്റെ പ്രത്യേകത. 200 മുതല്‍ 680 രൂപ വരെ വിലയുള്ള വേഷ്ടികള്‍ ലഭ്യമാണ്. പുളിയിലക്കര സെറ്റുമുണ്ടിന് 180 മുതല്‍ 300 രൂപ വരെയാണ് വില. 450 മുതല്‍ 700 രൂപ വരെ വിലയുള്ള കസവ് സെറ്റുമുണ്ടുകളും ചേന്ദമംഗലത്തെ തറികളില്‍ നിന്ന് വിപണിയിലെത്തുന്നു. ഉത്സവക്കാലത്ത് 40 ശതമാനം വരെ റിബേറ്റ് നല്കിയാണ് വില്പന.
ചേന്ദമംഗലം തന്നെയാണ് ചേന്ദമംഗലം കൈത്തറിയുടെ പ്രധാന വിപണി. സഹകരണസംഘങ്ങളോട് ചേര്‍ന്നുള്ള സ്റോറുകളിലാണ് വില്പന. അടുത്ത പട്ടണമായ പറവൂരിലും സംഘങ്ങള്‍ക്ക് സ്വന്തം വില്പനശാലകളുണ്ട്. ഉത്സവക്കാലത്ത് കേരളത്തിലെ വിവിധ പട്ടണങ്ങളില്‍ സംഘങ്ങള്‍ പ്രദര്‍ശന- വില്പനശാലകള്‍ തുറക്കും. സംസ്ഥാനിനകത്തും പുറത്തുമുള്ള ഹാന്‍ടെക്സ് ഷോറൂമുകളിലും ചേന്ദമംഗലം കൈത്തറി ലഭ്യമാണ്.
വിദേശത്തേക്ക് ആവശ്യാനുസരണം വേഷ്ടികളും സാരികളും സമ്മാനപ്പൊതിയായി അയച്ചുകൊടുക്കുന്നതിനെക്കുറിച്ച് സംഘങ്ങള്‍ ആലോചന തുടങ്ങിയിട്ടുണ്ട്.
ചേന്ദമംഗലത്തെ കൈത്തറി സംഘങ്ങള്‍
കരിമ്പാടം സഹകരണസംഘം- ഫോണ്‍: 091 0484 442317
ചേന്ദമംഗലം കൈത്തറി നെയ്ത്ത് സഹകരണസംഘം- ഫോണ്‍: 091 0484 442257
2