കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ്: കല്യാണ്‍സിങോ നരസിംഹറാവുവോ?

  • By കിഷന്‍ജി
Google Oneindia Malayalam News

Babri Masjid
ഫൈസാബാദ്: ബാബറിമസ്ജിദ് പള്ളി തകര്‍ത്തിട്ട് 20 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. 1992 ഡിസംബര്‍ ആറിലെ സംഭവത്തിന് അന്നത്തെ പ്രധാനമന്ത്രിയായ നരസിംഹ റാവുവോ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങോ ഉത്തരവാദി? കാരണം ഈ രണ്ടു പേരിലൊരാള്‍ വിചാരിച്ചിരുന്നെങ്കില്‍ അത്തരമൊരു സംഭവം ഉണ്ടാവില്ലായിരുന്നു.

ഉത്തര്‍പ്രദേശിലെ കല്യാണ്‍സിങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തിയ ചതിയുടെ ഫലമാണ് ബാബറിമസ്ജിദിന്റെ പതനമെന്ന് റാവു തന്റെ പുസ്തകത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. പള്ളിക്ക് സുരക്ഷ നല്‍കുന്ന കാര്യത്തില്‍ ആവുന്നതെല്ലാം ചെയ്യുമെന്നും ആവശ്യമെങ്കില്‍ ഏതാനും കിലോമീറ്റര്‍ അകലെ തമ്പടിച്ചിരിക്കുന്ന കേന്ദ്രസേനയുടെ സഹായം തേടുമെന്നും സംസ്ഥാനസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.

കര്‍സേവകര്‍ ഇരച്ചുകയറുമ്പോള്‍ വഴിമാറുകൊടുക്കുകയാണ് കല്യാണ്‍സിങിന്റെ പോലിസ് ചെയ്തത്. ഒടുവില്‍ കാര്യങ്ങള്‍ ഇടപെടാന്‍ കഴിയാത്ത വിധം സങ്കീര്‍ണമായപ്പോള്‍ മുതലക്കണ്ണീരൊഴുക്കുകയും ചെയ്തു. അതേ സമയം സംഗതിയുടെ ഗൗരവസ്വഭാവം കണക്കിലെടുത്ത് കേന്ദ്രത്തിന് നേരിട്ട് ഇടപെടാനുള്ള അവകാശമുണ്ടായിരുന്നു. എന്നാല്‍ എന്തുകൊണ്ട് അങ്ങനെയുണ്ടായില്ല?

കുശാഗ്രബുദ്ധിക്കാരനായ നരസിംഹ റാവു ബാബറി മസ്ജിദിന്റെ പതനം ആഗ്രഹിച്ചിരുന്നുവെന്ന് അക്കാലത്തു തന്നെ ചിലര്‍ അടക്കം പറഞ്ഞിരുന്നു. കേവലം നാലു സീറ്റില്‍ നിന്നും ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ടാമത്തെ രാഷ്ട്രീയ കക്ഷിയായി ബിജെപി വളര്‍ന്നത് രാമജന്മഭൂമി വിഷയത്തിലൂടെയായിരുന്നു. ബാബറി മസ്ജിദിന്റെ പതനത്തോടെ തകര്‍ന്നു വീണത് ബിജെപി എന്ന പാര്‍ട്ടിയുടെ അടിത്തറ കൂടിയായിരുന്നു.

സോണിയാഗാന്ധിയും മന്‍മോഹന്‍സിങുമെല്ലാം ആ ദീര്‍ഘദര്‍ശിക്ക് നമോവാകം പറയണം. കാരണം ബിജെപിയെ ഒന്നിപ്പിച്ചിരുന്ന ചരടാണ് റാവു മുറിച്ചുവിട്ടത്. അധികാരത്തിലെത്തിയതോടെ സംഘടനയുടെ ആദര്‍ശ സ്വഭാവത്തിലും വെള്ളം ചേര്‍ത്തു തുടങ്ങി. കാലക്രമേണ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കാര്യമായ വ്യത്യാസമില്ലെന്ന അവസ്ഥയിലെത്തുകയും ചെയ്തു. തീര്‍ച്ചയായും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വഴിത്തിരിവുണ്ടാക്കിയ സംഭവമാണ് ബാബറിമസ്ജിദിന്റെ പതനം.

English summary
Kalyan or Narasimha: Who is real 'culprit' behind Babri demolition?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X