അടിവസ്ത്രമാക്കാനുള്ളതാണോ അമേരിക്കന്‍ പതാക.. ഇന്ത്യയ്ക്ക് മാത്രമെന്താ സുഷമ സ്വരാജേ രണ്ട് കൊമ്പുണ്ടോ?

  • By: ശ്വേത കിഷോർ
Subscribe to Oneindia Malayalam

ദേശീയപതാകയുമായി ബന്ധപ്പെട്ട് രണ്ട് വാര്‍ത്തകളാണ് ഇന്നലെ വ്യാഴാഴ്ച കേരളത്തിലും കേന്ദ്രത്തിലുമായി നിറഞ്ഞുനിന്നത്. ഒന്ന് കാസര്‍കോട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് സിനിമാ - നാടക നടനായ അലന്‍സിയര്‍ അമേരിക്കയുടെ പതാക മുണ്ടിനടിയില്‍ ധരിച്ച് ഫാസിസ്റ്റുകളോട് പ്രതിഷേധിക്കുന്നു. കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞ് ആളുകള്‍ കയ്യടിക്കുന്നു.

Read Also: ഓര്‍മയുണ്ടോ ബാബ്‌റി മസ്ജിദ് തകര്‍ത്ത ദിവസം നിലവിളിച്ച് കൊണ്ട് നിയമസഭയ്ക്ക് ചുറ്റും ഓടിയ അലന്‍സിയറിനെ?

Read Also: കമലിന്റെ പടത്തിലെ റോളിന് വേണ്ടി തന്തയെ മാറ്റുന്ന ആളല്ല അലന്‍ സിയര്‍.. നടി പാര്‍വ്വതി പറയുന്നു

ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തില്‍ ചവിട്ടുമെത്ത ഉണ്ടാക്കിയ ഇ കൊമേഴ്സ് കമ്പനി ആമസോണ്‍ മാപ്പു പറയണമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആവശ്യപ്പെട്ടതാണ് രണ്ടാമത്തെ സംഭവം. ഇതാദ്യമായിട്ടല്ല ദേശീയ പതാകയുടെ കാര്യം വരുമ്പോള്‍ മന്ത്രിമാരും അല്ലാത്തവരുമായ ഇന്ത്യക്കാര്‍ ഇങ്ങനെ വികാരം കൊള്ളുന്നത്. അതേസമയം മറ്റൊരു രാജ്യത്തിന്റെ പതാക അടിവസ്ത്രമാക്കുന്നതില്‍ ആരും പ്രതിഷേധിച്ച് കണ്ടിട്ടുമില്ല. ഇതെന്ത് ന്യായമാണ് എന്നാരെങ്കിലും ചോദിച്ചുപോയാൽ കുറ്റം പറയാൻ പറ്റുമോ?

സുഷമ സ്വരാജ് പറഞ്ഞത്

സുഷമ സ്വരാജ് പറഞ്ഞത്

ആമസോണ്‍ കാനഡയില്‍ ഇന്ത്യന്‍ ദേശീയപതാകയുടെ രൂപത്തിലുള്ള ചവിട്ടി വില്‍ക്കുന്നതിനെതിരെ ആയിരുന്നു മന്ത്രിയുടെ പ്രതിഷേധം. ദേശീയ പതാകയെ അപമാനിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങള്‍ ആമസോണ്‍ പിന്‍വലിക്കണം. ആമസോണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ വിസ അനുവദിക്കില്ല - കേന്ദ്രമന്ത്രി സുഷമ സ്വരാജ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ എഴുതി.

സുഷമയുടെ താക്കീത് ഫലിച്ചു

സുഷമയുടെ താക്കീത് ഫലിച്ചു

വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ താക്കീത് എന്തായാലും ഫലിച്ചു. ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്ത ആമസോണ്‍ വെബ്‌സൈറ്റില്‍ നിന്നു പിന്‍വലിച്ചു. ഇത്തരം ചവിട്ടുമെത്തകള്‍ ഇനി വില്‍ക്കില്ലെന്നു ആമസോണിന്റെ കാനഡയിലെ വെബ്‌സൈറ്റ് അറിയിക്കുകയും ചെയ്തു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ആമസോണ്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിനു കത്തയക്കുകയും ചെയ്തു.

മോദിക്കെതിരെ വരെ പരാതി

മോദിക്കെതിരെ വരെ പരാതി

ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വരെ കേസുണ്ടായിട്ടുണ്ട്. യുഎസ് സന്ദര്‍ശന വേളയിലും യോഗ ചെയ്യുന്നതിനിടെയും നരേന്ദ്രമ മോദി ദേശീയപതാകയെ അപമാനിച്ചു എന്നായിരുന്നു പരാതി. യോഗ ദിനത്തില്‍ പതാക കൊണ്ട് മുഖം തുടച്ചു എന്നും യു എസ് പ്രസിഡണ്ടിന് പതാകയില്‍ കയ്യൊപ്പിട്ട് നല്‍കി എന്നുമായിരുന്നു ആരോപങ്ങള്‍.

മുസ്ലിം ലീഗിനെതിരെയും കേസ്

മുസ്ലിം ലീഗിനെതിരെയും കേസ്

ദേശീയ പതാകയുമായി ബന്ധപ്പെട്ട് ഇങ്ങ് കേരളത്തിലും കേസുണ്ടായിട്ടുണ്ട്. ജനല്‍ കര്‍ട്ടനായി ഉപയോഗിച്ച മുസ്ലിം ലീഗ് ഓഫീസിന് നേരെ കേസെടുത്ത സംഭവം ഉണ്ടായത് കണ്ണൂരാണ്. പാനൂര്‍ ചെറുപറമ്പിലുള്ള മുസ്ലിം ലീഗ് ശാഖയിലാണ് ദേശീയ പതാകയെ ജനല്‍ കര്‍ട്ടനാക്കി അപമാനിച്ചത്. സംഭവത്തില്‍ നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കൊളവല്ലൂര്‍ പൊലീസാണ് കേസെടുത്തത്.

വേറെയും കേസുകള്‍ ഇഷ്ടംപോലെ

വേറെയും കേസുകള്‍ ഇഷ്ടംപോലെ

രാഷ്ട്രീയ നേതാവ് എ പി അബ്ദുള്ളക്കുട്ടി, ഗാന്ധിയന്‍ അണ്ണാ ഹസാരെ, ബോക്‌സിങ് താരം വിജേന്ദര്‍ സിംഗ് തുടങ്ങിയവരെല്ലാം പല പല സംഭവങ്ങളിലായി ദേശീയ പതാകയുമായി ബന്ധപ്പെട്ട് വിവാദത്തിലും കേസിലും കുടുങ്ങിയവരാണ്. നാട്ടുകാരും സാമൂഹ്യ പ്രവര്‍ത്തകരുമൊക്കെ പരാതി നല്‍കുന്നു. അതേസമയം മറ്റ് രാജ്യങ്ങളുടെ പതാക അപമാനിക്കപ്പെടുമ്പോള്‍ ഈ ശുഷ്‌കാന്തി കാണാനും ഇല്ല.

English summary
Amazon sorry over India flag doormat fiasco
Please Wait while comments are loading...