കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേബി ജോണിന്റെ ചവറ, ആർഎസ്‌പിയുടെയും; മണ്ഡലം നിലനിർത്താൻ സ്വതന്ത്രനെ ഇറക്കി സിപിഎം

ണ്ഡലം രൂപീകൃതമായ 1977 മുതൽ 1996 വരെയുള്ള ആറു തിരഞ്ഞെടുപ്പിലും ബേബി ജോണായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്

Google Oneindia Malayalam News

കൊല്ലം: ആർഎസ്‌പിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും മുൻമന്ത്രിയുമായിരുന്ന ബേബി ജോണിനെ മൂന്ന് പതിറ്റാണ്ട് നിയമസഭയിലെത്തിച്ച മണ്ഡലമാണ് ചവറ. മണ്ഡലം രൂപീകൃതമായ 1977 മുതൽ 1996 വരെയുള്ള ആറു തിരഞ്ഞെടുപ്പിലും ബേബി ജോണായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ മകൻ ഷിബു ബേബി ജോണും ചവറയിൽ നിന്ന് തന്നെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആർഎസ്‌പിയുടേത് അല്ലാത്ത ഒരു സ്ഥാനാർഥി ചവറയിൽ നിന്ന് ജയിക്കുന്നത് 2016ൽ മാത്രമാണ് എന്ന പ്രത്യേകതയുമുണ്ട്.

തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റു, ചിത്രങ്ങള്‍ കാണാം

ബേബി ജോൺ എന്ന കരുത്തനായ നേതാവ്

ബേബി ജോൺ എന്ന കരുത്തനായ നേതാവ്

തൊഴിലാളി വിഷയങ്ങളിൽ എന്നും അവർക്കൊപ്പം അവകാശങ്ങൾ നേടിയെടുക്കുന്നതിലും എന്നും മുന്നിൽ നിന്ന അവരുടെ പ്രിയപ്പെട്ട നേതാവായിരുന്നു ബേബി ജോൺ. 1967 മുതൽ അടുത്ത പത്ത് വർഷം കരുനാഗപ്പള്ളിയിൽ നിന്നുമാണ് നിയമസഭയിലെത്തുന്നത്. ആദ്യ തവണ സ്വതന്ത്രനായും പിന്നീട് ആർഎസ്പി സ്ഥാനാർഥിയായും ജനവിധി തേടിയ ബേബി ജോൺ രണ്ട് തവണയും വിജയം കണ്ടെത്തി. 1977ൽ മണ്ഡലം മാറിയാണ് ബേബി ജോൺ ചവറയിലെത്തുന്നത്. 1996 വരെ നിയമസഭ അംഗമായിരുന്ന ബേബി ജോൺ അച്യുത മേനോൻ, കെ കരുണാകരൻ, എകെ ആന്രണി, പികെ വാസുദേവൻ നായർ, ഇകെ നായനാർ മന്ത്രിസഭകളിലും അംഗമായിരുന്നു.

ചരിത്രം തിരുത്തിയെഴുതിയ 2016

ചരിത്രം തിരുത്തിയെഴുതിയ 2016

തുടർച്ചയായി ബേബി ജോൺ വിജയിച്ചിരുന്ന മണ്ഡലത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി എത്തിയത് മകൻ ഷിബു ബേബി ജോൺ തന്നെയായിരുന്നു. ആദ്യ അംഗത്തിൽ ജയം കണ്ടെത്തിയെങ്കിലും 2006ൽ അടിതെറ്റി. അന്ന് ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്ന ആർഎസ്പിയുടെ എൻകെ പ്രേമചന്ദ്രനാണ് ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തിയത്. എന്നാൽ 2011ൽ ഷിബു ബേബി ജോൺ മണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അപ്പോഴെല്ലാം ആർഎസ്‌പിയുടെയോ ആർഎസ്‌പി ബേബി ജോൺ വിഭാഗമോ തന്നെയാണ് വിജയിച്ചിരുന്നത്. 2006ൽ സിഎംപിയുടെ എൻ.വിജയൻപിള്ള ഇടതു മുന്നണിയുടെ പിന്തുണയോടെ വിജയം കണ്ടെത്തി ചരിത്രം തിരുത്തി. 64,666 വോട്ടുകൾ നേടിയാണ് വിജയൻ പിള്ള വിജയം കണ്ടെത്തിയത്.

വീണ്ടും ഷിബു ബേബി ജോൺ

വീണ്ടും ഷിബു ബേബി ജോൺ

എംഎൽഎ ആയിരിക്കെ 2020 മാർച്ച് എട്ടിനാണ് വിജയൻ പിള്ള മരിക്കുന്നത്. ഇതിന് പിന്നാലെ ഉപതിരഞ്ഞെടുപ്പ് സാധ്യതകൾ തെളിഞ്ഞപ്പോൾ മുതൽ ഷിബു ബേബി ജോണിനെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. നിയമസഭയിൽ മൂന്നാം ടേമാണ് ഷിബു ബേബി ജോൺ ലക്ഷ്യമിടുന്നത്. മണ്ഡലം വലതുമുന്നണിയ്ക്കുവേണ്ടി തിരികെ പിടിക്കേണ്ടതിന്റെ ഉത്തരവാദിത്വവും ഷിബു ബേബി ജോണിനുണ്ട്.

യുഡിഎഫ് പ്രതീക്ഷകൾ

യുഡിഎഫ് പ്രതീക്ഷകൾ

അതേസമയം 2019ലെ ലോക് സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച ലീഡിൽ പ്രതീക്ഷയർപ്പിച്ചാണ് ആർഎസ്പിയുടെ പ്രവർത്തനങ്ങൾ. കൊല്ലത്ത് ആർഎസ്പി സ്ഥാനാർഥിയായി മത്സരിച്ച എൻകെ പ്രേമചന്ദ്രൻ സിപിഎമ്മിലെ കെഎൻ ബാലഗോപാലിനെക്കാൾ 27,568 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു ചവറ നിയമസഭാ പരിധിയിൽ നേടിയത്. പ്രേമചന്ദ്രന് 74,562 വോട്ടുകൾ ലഭിച്ചപ്പോൾ ബാലഗോപാലിന് 46,994 വോട്ടുകൾ മാത്രമാണ് ഇവിടെ നിന്ന് ലഭിച്ചത്.

സുജിത് വിജയൻ ഇടത് സ്ഥാനാർഥി

സുജിത് വിജയൻ ഇടത് സ്ഥാനാർഥി

മുൻ എംഎൽഎ വിജയൻ പിള്ളയുടെ മകൻ സുജിത് വിജയനെയാണ് സിപിഎം മണ്ഡലത്തിൽ ഇത്തവണ സ്ഥാനാർഥിയാകുന്നത്. ഇടത് സ്വതന്ത്രനായാണ് സുജിത് ജനവിധി തേടുക. മണ്ഡലത്തിലെ വിജയന്‍പിള്ളയുടെ വ്യക്തിപരമായ സ്വാധീനവും അതോടൊപ്പം സഹതാപതരംഗവും വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ്. എംബിബിഎസ് ബിരുദം നേടി പ്രാക്ടീസ് നടത്തുന്നയാളാണ് സുജിത്.

മണ്ഡല സ്ഥിതി വിവരം

മണ്ഡല സ്ഥിതി വിവരം

കൊല്ലം താലൂക്കിൽ; കൊല്ലം നഗരസഭയുടെ 1 മുതൽ 5 വരേയും 49,50 എന്നീ വാർഡുകളും കരുനാഗപ്പള്ളി താലൂക്കിലെ ചവറ, നീണ്ടകര, പന്മന, തെക്കുംഭാഗം, തേവലക്കര എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് ഈ നിയമസഭാമണ്ഡലം. 175280 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

English summary
Kerala Assembly Election 2021 Chavara Constituency Election History
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X