കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുകുമാരിയുടെ ഓര്‍മകള്‍ക്ക് ഒരു വയസ്

  • By Meera Balan
Google Oneindia Malayalam News

മലയാളത്തിന്റെ പ്രിയപ്പെട്ട നായിക സുകുമാരിയുടെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്. ചിരിച്ചും, കരഞ്ഞും, കരയിച്ചും മലയാള സിനിമയുടെ ചേച്ചിയും അമ്മയുമൊക്കെയായി മാറിയ സുകുമാരി എന്ന അഭിനയ പ്രതിഭ 2013 മാര്‍ച്ച് 26 നാണ് ലോകത്തോട് വിടപറഞ്ഞത്. അഭ്രപാളികളില്‍ അവര്‍ തീര്‍ത്ത കഥാപാത്രങ്ങള്‍ ഇന്നും അനശ്വരമായി ജീവിയ്ക്കുന്നു.

രണ്ടായിരത്തിലേറെ ചിത്രങ്ങളിലാണ് സുകുമാരി അഭിയിച്ചിട്ടുള്ളത്. ഒരു വിധം എല്ലാവേഷങ്ങളും ഈ നായികയ്ക്ക് ലഭിച്ചു. ബളാക് ആന്റ് വൈറ്റ് സിനിമകളുടെ കാലം തൊട്ടേ മലയാളിയ്ക്ക് പരിചിതയാണ് ഈ നായികയെ. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ സുകുമാരിയുടെ ചില ജീവിത മുഹൂര്‍ത്തങ്ങളിലേക്ക്....

മലയാളത്തിന്റെ അമ്മ നായിക

മലയാളത്തിന്റെ അമ്മ നായിക

സുകുമാരിയുടെ മരണത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായത് അമ്മയെ തന്നെയായിരുന്നു. പ്രേക്ഷകര്‍ക്കും അമ്മയോടെന്നപോലെ സ്‌നേഹമായിരുന്നു ഈ നായികയോട്. 2013 മാര്‍ച്ച് 26 ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പൂജാ മുറിയില്‍ നിന്നും തീപ്പൊള്ളലേറ്റ ചികിത്സയിലിരിയ്ക്കുകയായിരുന്നു അവര്‍.

ജനനം

ജനനം

1940 ഒക്ടോബര്‍ 6 ന് തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ മാധവന്‍ നായരുടേയും സത്യഭാമയുടേയും മകളായി സുകുമാരി ജനിച്ചു. നൃത്തത്തിനും ഉപരിപഠനത്തിനുമായി തിരുവനന്തപുരത്തെത്തി

തിരുവിതാംകൂര്‍ സഹോദരിമാര്‍ക്കൊപ്പം

തിരുവിതാംകൂര്‍ സഹോദരിമാര്‍ക്കൊപ്പം

ബന്ധുക്കളായ തിരുവിതാം കൂര്‍ സോഹദരിമാര്‍ (ലളിത, പത്മിനി, രാഗിണി) എന്നിവര്‍ക്കൊപ്പം നൃത്തം അഭ്യസിച്ചു. ഏഴാമത്തെ വയസുമുതല്‍ തിരുവിതാം കൂര്‍ സഹോദരിമാരുടെ ഡാന്‍സേഴ്‌സ് ഓഫ് ഇന്ത്യ എന്ന ട്രൂപ്പില്‍ അംഗമായി

സിനിമയിലേക്ക്

സിനിമയിലേക്ക്

പത്താമത്തെ വയസില്‍ ഒരറിവ് എന് തമിഴ് ചിത്രത്തിലൂടെ അഭിനയത്തിലേക്ക്

എംജിആറിനും ജയലളിതയ്ക്കും ഒപ്പം

എംജിആറിനും ജയലളിതയ്ക്കും ഒപ്പം

എംജിആര്‍, ജയലളിത, ശിവാജി ഗണേശന്‍ എന്നിവര്‍ക്കൊപ്പം വേഷമിട്ടിട്ടുണ്ട്.

മലയാളം

മലയാളം

തസ്‌ക്കരവീരനാണ് ആദ്യ മലയാള ചിത്രം. തിക്കുറിശ്ശി, പ്രേം നസീര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ ചിത്രങ്ങളില്‍ സഹനടിയായി അഭിനയിച്ചു. തച്ചോളി ഒതേനന്‍, യക്ഷി, ചേട്ടത്തി, ഉദ്യോഗസ്ഥ, അന്വേഷിച്ചു കണ്ടെത്തിയില്ല, ഖദീജ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളഉടെ ഭാഗമായി

കോമഡിയിലേക്ക്

കോമഡിയിലേക്ക്

പ്രിയദര്‍ശന്‍ ചിത്രങ്ങളിലൂടെ തനിയ്ക്ക് കോമഡിയും വഴങ്ങുമെന്ന് തെളിയിച്ചു. പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മവാ ആളറിയാം, ബോയിംഗ് ബോയിഗം, വന്ദനം എന്നീ ചിത്രങ്ങള്‍ ഇന്നും മലയാളി പ്രേക്ഷകരുടെ മനസിലുണ്ട്.

അവാര്‍ഡുകള്‍

അവാര്‍ഡുകള്‍

2010 ല്‍ നമ്മഗ്രാമം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം. 2003 ല്‍ പത്മശ്രീ നല്‍കി. 1974, 1979, 1983, 1985 ല്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹനിടയ്ക്കുള്ള അവാര്‍സും നേടി. അഭിനയിക്കുന്ന ഭാഷകളിലെല്ലാം തന്നെ ഡബ്ബ് ചെയ്യുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാളായിരുന്നു സുകുമാരി.

 കുടുംബം

കുടുംബം

മലയാളത്തിലും, തമിഴിലും , തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ഭീം സിംഗാണ് ഭര്‍ത്താവ്. ഇദ്ദേഹം 1978 ല്‍ മരിച്ചു. ഡോ. സുരേഷാണ് മകന്‍

കാര്‍ത്തികയ്‌ക്കൊപ്പം

കാര്‍ത്തികയ്‌ക്കൊപ്പം

എല്ലാ താരങ്ങളോടും നല്ല അടുപ്പം പുലര്‍ത്തിയ നായികയായിരുന്നു സുകുമാരി. താളവട്ടം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ കാര്‍ത്തികയ്‌ക്കൊപ്പം

ലിസിയ്‌ക്കൊപ്പം

ലിസിയ്‌ക്കൊപ്പം

താളവട്ടത്തിന്റെ സെറ്റില്‍ ലിസിയ്‌ക്കൊപ്പം

പ്രേം നസീറിനൊപ്പം

പ്രേം നസീറിനൊപ്പം

പ്രം നസീറിനൊപ്പം ഒരു യാത്രയ്ക്കിടെ സുകുമാരി

മമ്മൂട്ടി, ദിലീപ്, മീന എന്നിവര്‍ക്കൊപ്പം

മമ്മൂട്ടി, ദിലീപ്, മീന എന്നിവര്‍ക്കൊപ്പം

രാക്ഷസ രാജാവ് എന്ന ചിത്രത്തിലെ ഗാന രംഗത്തില്‍ നിന്ന്

English summary
One Year, Malayalam Cinema missed Sukumari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X