• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മീററ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കും.... മഹാസഖ്യത്തെ ഭയന്ന് ബിജെപി

 • By Vidyasagar
cmsvideo
  മീററ്റിൽ BJPക്ക് ജയിക്കാനാകുമോ? | Oneindia Malayalam

  ഉത്തര്‍പ്രദേശിലെ മീററ്റ് എല്ലാ കാലത്തും ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാ കേന്ദ്രമാണ്. എന്നാല്‍ ഇന്ന് ബിജെപിയുടെ ശക്തമായ കോട്ടയാണ് മീററ്റ്. ഇവിടെ കോണ്‍ഗ്രസും ബിഎസ്പിയും ശക്തമാണ്. ബിജെപിയുടെ രാജേന്ദ്ര അഗര്‍വാളാണ് ഇവിടെ നിന്നുള്ള എംപി. പക്ഷേ ഇത്തവണ അഞ്ച് വര്‍ഷം മുമ്പുള്ള അവസ്ഥയല്ല ഉള്ളത്. ബിഎസ്പിയും സമാജ് വാദി പാര്‍ട്ടിയും ഒരുമിച്ചാണ് മത്സരിക്കുന്നത്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബിജെപി ഭയപ്പെടേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. അഗര്‍വാളിന്റെ ജനപ്രീതിയിയുടെ കാര്യത്തിലും ബിജെപിക്ക് വലിയ ആശങ്കകളുണ്ട്. വോട്ട് ശതമാനം പരിശോധിക്കുമ്പോള്‍ ബിജെപിയുടെ തോല്‍വി ഉറപ്പാണെന്ന് വ്യക്തമാണ്. അതേസമയം കോണ്‍ഗ്രസ് ഇവിടെ തിരിച്ചുവരവിന് ഒരുങ്ങുന്നുണ്ട്.

  1

  മീറ്ററ്റ് ഹാപൂര്‍ എന്നാണ് ഈ മണ്ഡലം ഇപ്പോള്‍ അറിയപ്പെടുന്നത്. ഈ രണ്ട് മേഖലകളും ഉള്‍പ്പെടുന്നുണ്ട് മണ്ഡലത്തില്‍. രാജേന്ദ്ര അഗര്‍വാളിന് 5,32,981 വോട്ടാണ് 2014ല്‍ ലഭിച്ചത്. ബിഎസ്പിയുടെ മുഹമ്മദ് ഷാഹിദ് അഖ്‌ലാക്കിന് 300655 വോട്ടാണ് ലഭിച്ചത്. സമാജ് വാദി പാര്‍ട്ടിയുടെ ഷാഹിദ് മന്‍സൂറിന് 2,11,759 വോട്ടുകളും ലഭിച്ചു. ബിഎസ്പിയും എസ്പിയും വന്‍ പോരാട്ടമാണ് മീററ്റില്‍ കാഴ്ച്ചവെച്ചത്. അതേസമയം കോണ്‍ഗ്രസ് സൂപ്പര്‍ താര സ്ഥാനാര്‍ത്ഥിയെയാണ് ഇവിടെ നിര്‍ത്തിയത്. നഗ്മയായിരുന്നു സ്ഥാനാര്‍ത്ഥി. വെറും 42,911 വോട്ടാണ് നഗ്മയ്ക്ക് ലഭിച്ചത്. അതേസമയം ഇത്തവണ എസ്പിയും ബിഎസ്പിയും ഒരുമിച്ച് മത്സരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നാല്‍ ഫലം മാറി മറിയും.

  1

  ലോക്‌സഭയില്‍ ബിജെപിയുടെ ഏറ്റവും മികച്ച എംപിയാണ് രാജേന്ദ്ര തിവാരി. 98 ശതമാനം ഹാജരുണ്ട് അദ്ദേഹത്തിന്. സഭയില്‍ 284 ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ഇത് ദേശീയ സംസ്ഥാന ശരാശരിക്കും മുകളിലാണ്. 164 ചര്‍ച്ചകളില്‍ അദ്ദേഹം പങ്കാളിയായിട്ടുണ്ട്. എട്ട് ബില്ലുകളും അദ്ദേഹം സഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം മീറ്ററില്‍ രാജേന്ദ്ര അഗര്‍വാളിന്റെ പ്രതിച്ഛായ മെച്ചപ്പെട്ടിട്ടില്ലെന്നാണ് ബിജെപി ദേശീയ നേതൃത്വം സൂചിപ്പിക്കുന്നത്. ഇത്തവണ ഉത്തര്‍പ്രദേശില്‍ നിന്നുള്ള അന്‍പതിലധികം എംപിമാര്‍ക്ക് സീറ്റ് നല്‍കേണ്ടെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇക്കാര്യം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് ഇത്തവണ സീറ്റ് നല്‍കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

  1

  കിത്തോര്‍, മീററ്റ് കന്റോണ്‍മെന്റ്, മീററ്റ്, മീററ്റ് സൗത്ത്, ഹാപൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് മീററ്റ് ലോക്‌സഭാ മണ്ഡലം. മീററ്റ് കഴിഞ്ഞ പത്ത് വര്‍ഷമായി വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഇത് ബിജെപിക്ക് വലിയ വെല്ലുവിളിയാണ്. 72 ശതമാനത്തിന് മുകളില്‍ സാക്ഷരതയുള്ള മണ്ഡലമാണ് മീററ്റ്. ദേശീയ-സംസ്ഥാന സാക്ഷരതയ്ക്ക് മുകളിലാണ് ഇത്. അതേസമയം മുസ്ലീം ജനസംഖ്യയാണ് ഇവിടെ കൂടുതല്‍. 36 ശതമാനമാണ് മുസ്ലീം ജനസംഖ്യം. മുസഫര്‍നഗറും ബുലന്ധ്‌ഷെഹറുമാണ് മീററ്റിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന ജില്ലകളാണ്. അതേസമയം കര്‍ഷകരുടെ പ്രിയപ്പെട്ട മേഖലയാണ് മീറ്ററ്റ്. ഗോതമ്പ്, കരിമ്പ്, പച്ചക്കറികള്‍ എന്നിവയ്ക്ക് പറ്റുന്ന നിലമാണ് മീററ്റിലുള്ളത്. പക്ഷേ കര്‍ഷക പ്രശ്‌നങ്ങള്‍ ഏറ്റവും രൂക്ഷമാണ് മീററ്റില്‍.

  1

  ബിജെപി കഴിഞ്ഞ പത്ത് വര്‍ഷമായി കൈവശം വെക്കുന്ന മണ്ഡലമാണ് മീറ്ററ്റ്. പക്ഷേ ഇവിടെ കോണ്‍ഗ്രസും ബിഎസ്പിയും ബിജെപിയെ പോലെ ശക്തമായ പാര്‍ട്ടിയാണ്. 1952ല്‍ ഷാനവാസ് ഖാനാണ് കോണ്‍ഗ്രസിന് ഈ മണ്ഡലത്തില്‍ ആദ്യ ജയം നേടികൊടുക്കുന്നത്. 1962 വരെ ഈ ജയം തുടര്‍ന്നു. 1967ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് മീററ്റ് പിടിച്ചെടുത്തു. 1971 ഷാനാവാസ് ഖാന്‍ ഈ മണ്ഡലം പിടിച്ചെടുത്തു. പിന്നീട് ഇവിടെ കോണ്‍ഗ്രസിന് കാലിടറി തുടങ്ങുന്നതാണ് ക ണ്ടത്. കോണ്‍ഗ്രസിന്റെ ശക്തനായ സ്ഥാനാര്‍ത്ഥി മൊഹസീന കിദ്വായുടെ മണ്ഡലം എന്ന നിലയിലാണ് മീററ്റ് പ്രശസ്തി നേടിയത്. 1991ല്‍ അമര്‍പാല്‍ സിംഗ് ബിജെപിയെ ഇവിടെ ജയത്തിലെത്തിച്ചു. 1998 വരെ ഈ ജയം ബിജെപിക്കൊപ്പം നിന്നു. ബിഎസ്പി 2004ലാണ് മീററ്റില്‍ വിജയം നേടുന്നത്. എന്നാല്‍ 2009ല്‍ രാജേന്ദ്ര അഗര്‍വാള്‍ വിജയം നേടിയ ശേഷം ബിജെപി ഈ മണ്ഡലം കൈവിട്ടിട്ടില്ല.

  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. പ്രധാന കാരണം എസ്ബി ബിഎസ്പി സഖ്യമാണ്. ഇവര്‍ രണ്ടുപേരും കൂടി ചേര്‍ന്ന് മത്സരിച്ചാല്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ നേടാന്‍ സാധിക്കും. ഇത്തവണ മോദി തരംഗം ഇല്ലാത്ത അവസ്ഥയിലാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ട് അഗര്‍വാള്‍ സ്വന്തം പ്രതിച്ഛായയില്‍ വോട്ട് തേടേണ്ടി വരും. അവിടെയാണ് പ്രതിസന്ധി ഉള്ളത് ബിഎസ്പി മീററ്റില്‍ ഏറ്റവും ശക്തമായ പാര്‍ട്ടിയാണ്. കോണ്‍ഗ്രസിന് ഏറ്റവും വലിയ സംഘടനാ സംവിധാനം ഉള്ളതും ഇതേ മണ്ഡലത്തിലാണ്. ഇവിടെ ഇത്തവണ കോണ്‍ഗ്രസ് വോട്ടുകള്‍ മഹാസഖ്യത്തിന് മറിച്ചാല്‍ അത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വന്‍ തോല്‍വി ഉറപ്പിക്കും.

  lok-sabha-home

  English summary
  meerut lok sabha constituency rajendra agarwal perfomance report

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more