• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രികളുടെ അവയവ ദാന 'കച്ചവടം'; മസ്തിഷ്‌ക മരണത്തിന്റെ കാണാപ്പുറങ്ങള്‍

അവയവദാനത്തിനെ കൊള്ള ലാഭത്തിനുള്ള അവസരമായി ആശുപത്രികള്‍ മാറ്റുന്നു. ഇതിന്റെ മറിവില്‍ അവയവ വ്യാപാരവും നടത്തപ്പെടുന്നു.
  • By Jince K Benny
Google Oneindia Malayalam News

കൊച്ചി: മരണത്തേക്കാള്‍ ഭീകരമായതൊന്നും ഇല്ല. നിനച്ചിരിക്കാതെ കടന്നു വരുന്ന മരണത്തേക്കുറിച്ചല്ല, നാളും നാഴികയും മുന്‍കൂട്ടി അറിഞ്ഞെത്തുന്ന മരണത്തേക്കുറിച്ചാണ്. മുന്നിലുള്ള ദിനങ്ങള്‍ വിരളമാണെന്നറിഞ്ഞാല്‍ ചെയ്തു തീര്‍ക്കാന്‍ ഇനിയും ധാരാളമുണ്ടെന്ന് തോന്നും. 20ാം വയസിലായാലും 60ാം വയസിലായാലും. ജീവിക്കാനുള്ള ഈ ആഗ്രഹമാണ് അവയദാനമെന്ന പ്രക്രീയയുടെ ജാതാവ്. മൂന്ന് മാസത്തിലൊരിക്കല്‍ യാതൊരു ചേതവുമില്ലാതെ മനുഷ്യന് ദാനം ചെയ്യാന്‍ കഴിയുന്ന ഒന്നാണ് രക്തം. ജീവിച്ചിരിക്കുമ്പോള്‍ ദാനം ചെയ്യാവുന്ന അവയങ്ങളും മരണ ശേഷം ദാനം ചെയ്യാവുന്ന അവയവങ്ങളുമുണ്ട്. അവയവമല്ല ജീവിതമാണ് ഇതിലൂടെ ദാനം ചെയ്യപ്പെടുന്നത്.

മരണത്തെ മുന്നില്‍ കാണുന്ന വ്യക്തിക്ക് ഒരു ജീവിതത്തിലേക്കുള്ള കൈത്തിരിയാകുകയാണ് അവയവ ദാനം. എന്നാല്‍ ഇതിനു പിന്നിലെ ആശുപത്രികള്‍ നടത്തുന്ന കൊള്ളയാണ് അവയവദാനത്തിന്റെ നന്മയെ പ്രതിക്കൂട്ടില്‍ നിറുത്തുന്നത്. ആശുപത്രികളുടെ തീവെട്ടി കൊള്ളക്കെതിരെ നിരവധിപ്പേര്‍ രംഗത്തു വന്നെങ്കിലും അവയദാനത്തെ മഹത്വവത്ക്കരിച്ച് അതിനെ പ്രതിരോധിക്കാന്‍ ഇവര്‍ക്കായി. അവയവ കച്ചവടം കോടികള്‍ ലാഭം കൊയ്യുന്ന ഒരു കച്ചവടമായി മാറിയിരിക്കുകയാണ്.

അവയവദാനം

കരള്‍, കിഡ്‌നി, മജ്ജ എന്നിവ ജീവിച്ചിരിക്കുമ്പോള്‍ തന്നെ നമുക്ക് ദാനം ചെയ്യാവുന്ന അവയവങ്ങളാണ്. കണ്ണ്, പാന്‍ക്രിയാസിസ്, ശ്വാസകോശം, ഹൃദയം, ചെറുകുടല്‍ എന്നിവ മരണ ശേഷവും ദാനം ചെയ്യാം. മരണശേഷം എന്നു പറയുമ്പോള്‍ മസ്തിഷ്‌ക മരണമാണ്. സ്വാഭാവിക മരണം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണെങ്കില്‍ കണ്ണുകള്‍ ദാനം ചെയ്യാം. അവയവ ദാനത്തെ പ്രോത്ഹിപ്പിക്കുന്നതിനായി വിവിധ സംഘടനകളും രംഗത്തുണ്ട്.

മസ്തിഷ്‌ക മരണം

അപകടങ്ങളില്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്ന വ്യക്തികളുടെ അവയവങ്ങളാണ് കൂടുതലും ദാനം ചെയ്യപ്പെടുക. ജീവിച്ചിരിക്കുന്ന വ്യക്തി തന്റെ കരള്‍ പകുത്ത് നല്‍കുകയോ, ഒരു കിഡ്‌നി നല്‍കുകയോ, മജ്ജ നല്‍കുകയോ ചെയ്യുന്നത് വളരെ അടുത്ത വ്യക്തിക്ക് മാത്രമായിരിക്കും. എന്നാല്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളില്‍ നിന്നും അയാളുടെ ആരോഗ്യകരമായ അവയവങ്ങള്‍ അനുയോജ്യരായ വ്യക്തികള്‍ക്ക് ദാനം ചെയ്യുന്നതിലൂടെ ഏഴുപേരുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുന്നു.

ദയാവധത്തിന് തുല്യം

ദയാവധം നമ്മുടെ രാജ്യത്ത് നിയമം മൂലം നിരോധിച്ച ഒന്നാണ്. യഥാര്‍ത്ഥത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയെ ഒരു അവയവ ദാതാവാക്കി നമ്മള്‍ മാറ്റുമ്പോള്‍ ഒരു തരത്തില്‍ ഇതിവനെ ദയാവധം എന്ന് വിളിക്കാം. എന്നാല്‍ ഒരാളുടെ ജീവന് പകരമായി മറ്റ് ഏഴുപേര്‍ക്ക് ജീവന്‍ ലഭിക്കുന്നു എന്നതിന് മുന്നില്‍ ഇത് പുണ്യമാകുന്നു.

മരണമോ കൊലപാതകമോ.?

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തുക്കുന്ന രോഗിയെ രക്ഷിക്കുന്നതിനേക്കാള്‍ കൊല്ലുന്നതിനാണ് ആശുപത്രികള്‍ ശ്രമിക്കുന്നത്. രോഗി ഇനി ജീവിക്കില്ലെന്ന് ബന്ധക്കളെ അറിയിക്കുന്ന അധികൃതര്‍, അയാളുടെ അവയവം ദാനം ചെയ്താല്‍ ഒമ്പത് പേരിലൂടെ ജിവിക്കുമെന്നും അറിയിക്കുന്നു. വെന്റിലേറ്റരില്‍ നിന്നും പുറത്തെടുത്താല്‍ അയാള്‍ 15 മിനിറ്റ് പോലും ജീവിക്കില്ലെന്നും അവയവങ്ങള്‍ ദാനം ചെയ്യണമെന്നും പറഞ്ഞ് ബന്ധുക്കളെ സമ്മര്‍ദത്തിലാക്കുന്നു.

അവയവ കച്ചവടം

ഇത്തരത്തില്‍ അവയവദാനത്തിനായി രോഗിയില്‍ നിന്നും സമ്മതം വാങ്ങിയെടുത്താല്‍ പിന്നെ അവന്റെ ശരീരത്തില്‍ നിന്നും ഉപയോഗപ്രദമായ അവയവങ്ങള്‍ മാറ്റുന്നു. അനുയോജ്യനായ സ്വീകര്‍ത്താക്കളെ കണ്ടെത്തുന്നു. അവയം ദാനം ചെയ്ത വ്യക്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമ്പോള്‍ ഒരു ഭാരിച്ച ബില്ലും അവര്‍ക്ക് നല്‍കാന്‍ ആശുപത്രകള്‍ മടിക്കാറില്ല. സ്വീകര്‍ത്താക്കളെ കണ്ടെത്തി അവയവങ്ങള്‍ വില്‍ക്കുകയും ചെയ്യുന്നുണ്ട്.

വിലയിട്ട് വില്‍ക്കുന്ന അവയവങ്ങള്‍

കണ്ണാടി ഭരണിയിലെ പലഹാരങ്ങള്‍ പോലെ പല ആശുപത്രികളും മനുഷ്യന്റെ അവയവങ്ങളും വില്‍പനയ്ക്ക് വച്ചിരിക്കുകയാണ്. ഹൃദയം, ശ്വാസകോശം എന്നിവയക്ക് 50 ലക്ഷം രൂപ വീതവും, കിഡ്‌നി രണ്ട് പേര്‍ക്ക് 30 ലക്ഷം, കരള്‍ 60 ലക്ഷം, പാന്‍ക്രിയാസ് 20 ലക്ഷം, ചെറുകുടല്‍ 20 ലക്ഷം, കോര്‍ണിയ രണ്ട് പേര്‍ക്ക് ഒരു ലക്ഷം എന്നിങ്ങനെയാണ് ശരാശരി വില. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളരെ വിപുലമായ ഒരു മാഫിയ ഇതിനായി പ്രവര്‍ത്തതിക്കുന്നുണ്ട്.

ആരും അറിയുന്നില്ല

ഇക്കാര്യങ്ങളൊന്നും പൊതുജനം അറിയുന്നില്ല. എന്തിന് അവയവങ്ങള്‍ ദാനം ചെയ്ത വ്യക്തികളുടെ ബന്ധുക്കള്‍ പോലും അറിയുന്നില്ല ആര്‍ക്കാണ് ഇവ ലഭിച്ചിരിക്കുന്നതെന്ന്. വാര്‍ത്താ പ്രാധാന്യം നേടാന്‍ സാധ്യതയുടെ സ്വീകര്‍ത്താവിനെ അവര്‍ വാര്‍ത്തയാക്കുന്നു. ഇതിലൂടെ ആശുപത്രിയുടെ പെരുമയും ഉയരുന്നു. എന്നാല്‍ അതൊഴികെ മറ്റ് അവയവങ്ങള്‍ ആര്‍ക്ക് ലഭിച്ചു എന്നത് ആജ്ഞാതമായി തുടരും. അവയവ കച്ചവടത്തില്‍ മാത്രമല്ല ആശുപത്രികള്‍ ലാഭം കൊയ്യുന്നത്.

ചികിത്സയും തുടര്‍ ചികിത്സയും

ദാതാവില്‍ നിന്ന് ചികിത്സാ ചെലവായും അവയവങ്ങളുടെ വിലയായും പണം കൊയ്യുന്ന ആശുപത്രികള്‍ സ്വീകര്‍ത്താവിനേയും വെറുതെ വിടുന്നില്ല. ചികിത്സാ ചെലവും തുടര്‍ ചികിത്സാ ചെലവും സ്വീകര്‍ത്താവ് വഹിക്കണം. പല നിര്‍ധന രോഗികള്‍ക്കും നാട്ടുകാരും സംഘടനകളും ഒക്കെ ചേര്‍ന്ന് പിരവ് നടത്തിയായിരിക്കും ശസ്ത്രക്രീയക്കുള്ള പണം കണ്ടെത്തുന്നത്. അതു തന്നെ ലക്ഷങ്ങള്‍ വരും. പിന്നീട് തുടര്‍ ചികിത്സയ്ക്കായി പതിനായിരങ്ങള്‍ മാസം തോറും ചെലവാക്കേണ്ടി വരും. ജോലിക്ക് പോലും പോകാന്‍ കഴിയാത്ത ഇവര്‍ക്ക് ഇത്രയും പണം മാസംതോറും എങ്ങനെ കണ്ടത്താനാകും.

പരാതിയുമായി ഡോക്ടര്‍ രംഗത്ത്

അടുത്തിടെ മസ്തിഷ്‌ക മരണം സംഭവിച്ച നിഥിന്‍ എന്ന ചെറുപ്പക്കാരന്റെ മരണവും അവയവങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടതും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശിയായ അലോപ്പതി ഡോക്ടര്‍ എസ് ഗണപതി പരാതിയുമായി രംഗത്തെത്തി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അദ്ദേഹം പരാതി നല്‍കിയത്. നിഥിന്റെ മരഴണത്തിനും അവയവദാനത്തിനും പിന്നില്‍ അവയവ മാഫിയയുടെ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം സംശയിക്കുന്നു.

പൊതു താല്‍പര്യ ഹര്‍ജി

മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന്നും അവയവദാനത്തിനും വ്യക്തമായ വ്യവസ്ഥകള്‍ നിശ്ചയിക്കണെന്ന് ആവശ്യപ്പെട്ട് ഡോ എസ് ഗണപതി നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ നാല് ഡോക്ടര്‍മാരുടെ പാനല്‍ വേണം. ഇതില്‍ രണ്ടുപേര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നായിരിക്കണം. തലച്ചോര്‍ ആന്‍ജിയോഗ്രാം ചെയ്യണം. നടപടികള്‍ വീഡിയോയില്‍ റിക്കോര്‍ഡ് ചെയ്യണം എന്നും അദ്ദേഹം തന്റെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

കോടതി ഉത്തരവ്

ഡോക്ടടര്‍ ഗണപതിയുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹന്‍ എം സന്താനഗൗഡര്‍, ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് നവംബര്‍ നാലിന് ഉത്തരവിട്ടു. തുടര്‍ന്ന് ഡിസംബര്‍ 19ന് ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ ഡോക്ടര്‍ ഗണപതിയെ ചര്‍ച്ചയ്ക്ക് വിളിച്ചു. കോടതി ഉത്തരവില്‍ പറഞ്ഞ കാര്യങ്ങള്‍ ഉത്തരവായി ഇറങ്ങുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ ഇറങ്ങിയില്ല.

അവയവ ദാനത്തിനെതിരെ ശ്രീനിവാസന്‍

അവയവ ദാനത്തിന്റെ മഹത്വം പ്രകീര്‍ത്തിച്ച് പലരും രംഗത്ത് വന്നിരുന്ന സമയത്താണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ രംഗത്തെത്തിയത്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് ശേ ഷം തുടര്‍ചികിത്സയ്ക്കായി ബുദ്ധിുട്ടുന്ന രോഗികളുടെ വിഷമതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം രംഗത്തെത്തിയത്. എറണാകുളം പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹത്തടൊപ്പം വൃക്ക മാറ്റവയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് ശേഷം ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികളും അദ്ദേഹത്തിനൊപ്പം എത്തിയിരുന്നു. ശസ്ത്രക്രീയയില്ല തുര്‍ ചികിത്സയിലാണ് ആശുപത്രികള്‍ ലാഭം കൊയ്യുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു. അന്ന നിരവധിപ്പേര്‍ ശ്രീനിവാസനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ അദ്ദേഹം ചോദിച്ച ചോദ്യങ്ങള്‍ പലതും ഇന്നും ഉത്തരം തേടുന്നുണ്ട്.

English summary
Organ donation is leads to organ trade. Hospitals turned organ donation as a a profitable business.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X