ആറാം വിരലിനോട് അറപ്പ് വേണ്ട.. ഭാഗ്യവിരലാണ്.. കൈക്കുള്ളിലൊതുങ്ങുന്ന ജോലികൾ ഇനി എന്തെളുപ്പം

  • Posted By:
Subscribe to Oneindia Malayalam

വീട്ടുജോലിയുടെ തിരക്കില്‍പ്പെട്ട് വട്ടം കറങ്ങുമ്പോള്‍ ചില അമ്മമാര്‍ പറയുന്നത് കേള്‍ക്കാം, രണ്ട് കൈ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന്. പരീക്ഷാ ഹാളിലെ അവസാന മിനുറ്റുകളില്‍ നമുക്കെല്ലാവര്‍ക്കും തോന്നിയിട്ടുണ്ടാവും ഇതേ കാര്യം. നമ്മുടെ ജോലികളൊക്കെ കുറച്ച് കൂടി വേഗത്തില്‍ തീര്‍ക്കാന്‍ ശരീരത്തില്‍ അധികമായി രണ്ട് കൈ ഘടിപ്പിക്കുക എന്നതൊന്നും നടക്കുന്ന കാര്യമല്ല. ഇനി നടന്നാല്‍ തന്നെ അന്യഗ്രഹ ജീവികളേക്കാള്‍ വിചിത്രമാവും മനുഷ്യന്റെ രൂപം. പകരം ജോലി എളുപ്പമാക്കാന്‍ ഒരു എക്‌സ്ട്രാ വിരല്‍ കിട്ടിയാലെങ്ങനെ ഇരിക്കും ? അതും വാച്ച് പോലെ കയ്യിൽ ധരിക്കാൻ പറ്റിയ ഒരു വിരൽ.

അബിയുടെ അസുഖം അധികമാരും അറിഞ്ഞില്ല.. ആരോടും പറഞ്ഞില്ല, വേദന മറച്ച് വെച്ച് ചിരിച്ച അബി!

ആ ആറാം വിരൽ

ആ ആറാം വിരൽ

ബോളിവുഡ് സൂപ്പര്‍ താരം ഹൃതിക് റോഷനെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. അഭിനയവും നൃത്തവും ശരീരഭംഗിയുമെല്ലാം ഹൃതികിനെ വ്യത്യസ്തനാക്കുന്നു. എന്നാല്‍ ഹൃതികിന്റെ ആരാധികമാരില്‍ ചിലര്‍ക്കെങ്കിലും നടന്റെ കൈ അറപ്പുണ്ടാക്കിയിട്ടുണ്ടാകും. ആ ആറാം വിരല്‍ തന്നെ കാരണം.അതേസമയം ചിലര്‍ക്കത് കൗതുകം കൂടിയാണ്.

കൃത്രിമ വിരൽ

കൃത്രിമ വിരൽ

അഞ്ച് വിരലുകള്‍ക്കപ്പുറം ഒളിഞ്ഞിരിക്കുന്ന കുഞ്ഞന്‍ വിരലായ ആറാമനെ ഭാഗ്യചിഹ്നമായി കാണുന്നവരുമുണ്ട്. ഇതല്ലാതെ ഈ വിരല്‍ കൊണ്ട് ദൈംനദിന ജീവിതത്തില്‍ പ്രത്യേകിച്ച് ഗുണമൊന്നുമില്ല. എന്നാല്‍ ഗുണമുള്ള ഒരു ആറാം വിരലുണ്ട്. ഡാനി ക്ലോഡ് എന്ന ന്യൂസീലാന്‍ഡ് ഡിസൈനര്‍ വികസിപ്പിച്ചെടുത്ത കൃത്രിമ വിരല്‍. ചില്ലറക്കാരനല്ല പുള്ളി

ജോലികൾ ഇനി എളുപ്പം

ജോലികൾ ഇനി എളുപ്പം

ആറാം വിരല്‍ ശല്യക്കാരനാണെന്ന് കരുതുന്നവര്‍ക്ക് തെറ്റി. ഡാനിയുടെ ഈ കൃത്രിമ വിരല്‍ പരോപകാരിയാണ്. അപകടത്തിലോ മറ്റൊ നഷ്ടപ്പെട്ടു പോയ വിരലുകള്‍ക്ക് പകരക്കാരനായല്ല ഈ കണ്ടുപിടുത്തം. പകരം കയ്യില്‍ ആറാമത്തെ കുഞ്ഞന്‍ വിരലിന് സമീപത്താണ് ഈ കൃത്രിമ വിരല്‍ ഘടിപ്പിക്കുക. ഇതൊരു എക്‌സ്ട്രാ വിരലാണ്. പല ജോലികളും എളുപ്പമാക്കുന്ന വിരല്‍.

സംഗതി സൂപ്പറാ

സംഗതി സൂപ്പറാ

കൈക്കുള്ളിലൊതുങ്ങുന്ന ചെറിയ ജോലികള്‍ ഈ കുഞ്ഞന്‍ വിരല്‍ എളുപ്പമാക്കുന്നു.ഈ വിരൽ കൈക്ക് കൂടുതൽ ഗ്രിപ്പ് തരും. നാരങ്ങ പിഴിയല്‍ മുതലങ്ങോട്ടുള്ള ജോലികള്‍ ഇനി സുഖകരം. ഈ കൃത്രിമ വിരലിന്റെ നിയന്ത്രണം പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന ഷൂസിലാണ്. ബ്ലൂടൂത്ത് വഴി സിഗ്നലുകള്‍ കാലില്‍ നിന്നും വിരലിനെ കയ്യുമായി ഘടിപ്പിച്ചിരിക്കുന്ന ബാന്‍ഡിലെ മോട്ടോറിലേക്ക് വരും. കൈ കാണുമ്പോള്‍ കുറച്ച് വികൃതമായി തോന്നുമെങ്കിലും സംഗതി സൂപ്പറാണ്.

English summary
This prosthetic extra thumb might be just the upgrade humans need

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്