Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ റെക്കോർഡ് നേട്ടവുമായി സൗദി അറേബ്യ: വരുമാനത്തിലും വന്‍ വർധനവ്

സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി സെപ്റ്റംബറിൽ ഏഴ് മാസത്തിനിടെ ഏറ്റവും ഉയർന്ന നിലയില്‍. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരനായ രാജ്യത്തിന്റെ ഉൽപാദനവും 29 മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ വളർച്ച കൈവരിച്ചു എന്നാണ് ജോയിന്റ് ഓർഗനൈസേഷൻസ് ഡാറ്റ ഇനിഷ്യേറ്റീവ് (JODI) പുറത്തിറക്കിയ പുതിയ കണക്ക് വ്യക്തമാക്കുന്നത്.

ഓഗസ്റ്റിനേക്കാൾ 38,000 ബാരൽ കൂടുതൽ എണ്ണ റിഫൈനറികളിൽ പ്രോസസ്സ് ചെയ്തെങ്കിലും, കയറ്റുമതി 53,000 ബാരൽ കൂടി ഉയർന്നു. വർധന ചെറിയതാണെന്നു തോന്നുമെങ്കിലും ഇത് ഫെബ്രുവരിക്ക് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ കയറ്റുമതിയാണ്. കൂടാതെ തുടർച്ചയായ രണ്ടാമത്തെ മാസവും ഇത് 2020-2024 കാലയളവിലെ അഞ്ചുവർഷ ശരാശരിയെ മറികടന്നതുമാണെന്നും കണക്കുകള്‍ പറയുന്നു.

saudi-aramco

ഉൽപാദനത്തിൽ ശക്തമായ വളർച്ച

സൗദി അസംസ്കൃത എണ്ണ ഉൽപാദനത്തിൽ ഓഗസ്റ്റിനെ അപേക്ഷിച്ച് പ്രതിദിനം 244,000 ബാരൽ വർധന രേഖപ്പെടുത്തി. ഈ വർധന OPEC+ രാജ്യങ്ങൾ ഈ വേനൽക്കാലം ആരംഭിച്ച ഉൽപാദന നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ടുള്ള നീക്കത്തിന്റെ ഭാഗമാണ്. ആഗോള സാമ്പത്തിക വളർച്ച സ്ഥിരതയോടെ മുന്നേറുന്നതും ഇൻ‌വെന്ററികൾ കുറയുന്നതും കൂടി കണക്കിലെടുത്താണ് ഉൽപാദനം കൂട്ടാനുള്ള തീരുമാനമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സെപ്റ്റംബർ മാസത്തെ ഉൽപാദന നിരക്കും തുടർച്ചയായ രണ്ടാമത്തെ മാസവും കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരിക്ക് മുകളിലായിരുന്നു.

ചൈന-ഇന്ത്യയിലേക്ക് കൂടുതൽ ആവശ്യകത

റഷ്യക്കെതിരായ ഉപരോധങ്ങൾ കടുത്തതോടെ ചൈനയും ഇന്ത്യയും റഷ്യയിലെ Rosneft, Lukoil തുടങ്ങിയ കമ്പനികളുമായുള്ള ഇടപാടുകൾ ഒഴിവാക്കുകയാണ്. ഇതോടെ റഷ്യൻ എണ്ണയ്ക്ക് പകരം സൗദിയും മറ്റ് മിഡിൽ-ഈസ്റ്റ് രാജ്യങ്ങളും നിന്നുള്ള ക്രൂഡ് ഓയിലിന് കൂടുതൽ ആവശ്യമുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് ഇന്ത്യയിൽ തന്നെ "നോൺ-സാങ്ക്ഷൻഡ്" ബാരലുകളിലേക്കുള്ള ആവശ്യകത വേഗത്തിൽ ഉയരുന്നുണ്ട്.

OPEC+ ഈ മാസത്തിന്റെ തുടക്കത്തിൽ ഡിസംബർ മാസത്തിൽ 1,37,000 ബാരൽ മാത്രമായി ചെറിയ തോതിൽ ഉൽപാദനം കൂട്ടാനും 2026 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉൽപാദന വർധന നിർത്തിവെക്കാനും തീരുമാനിച്ചു. ഇവ സാമാന്യം ആവശ്യം കുറവുള്ള മാസങ്ങളായതിനാലാണ് തീരുമാനം.

വേനൽക്കാലത്തെ ഉയർന്ന ആവശ്യകത കഴിഞ്ഞതോടെ ആഗോള ആവശ്യകത കുറയുമെന്ന് വിപണി വിലയിരുത്തുന്നു. അതിനാൽ കയറ്റുമതിയും ഉൽപാദനവും ഉയരുന്നതോടെ മാർക്കറ്റിൽ അധിക സപ്ലൈ ഉണ്ടാകുമെന്ന ആശങ്കകളും നിലനിൽക്കുന്നുണ്ട്. കൂടാതെ സൗദി സ്പെയർ കപ്പാസിറ്റി കുറയ്ക്കുന്നതിലൂടെ, അപ്രതീക്ഷിതമായ എതെങ്കിലും ആഘാതം ഉണ്ടാകുകയാണെങ്കിൽ എണ്ണവില കുതിച്ചുയരാൻ സാധ്യത കൂടുതലാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ആകെ, ഏഴ് മാസത്തിനിടെ ഏറ്റവും ഉയർന്ന കയറ്റുമതിയും രണ്ടരവർഷത്തെ ഏറ്റവും ഉയർന്ന ഉൽപാദനവും സൗദി എണ്ണമേഖലയിലെ ശക്തമായ തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+