അവധി രണ്ട് ദിവസമാക്കി ഒമാന്‍; തിയ്യതിയില്‍ ചില മാറ്റം, ദേശീയ ദിനം ആഘോഷ വിവരങ്ങള്‍
മസ്കത്ത്: പോര്‍ച്ചുഗീസ് സൈന്യത്തെ തുരത്തി പരമാധികാരം തിരിച്ചുപിടിച്ചതിന്റെ ഓര്‍മയാണ് ഒമാനില്‍ ദേശീയ ദിനം. രാജ്യത്തിന്റെ സുപ്രധാന തുറമുഖങ്ങളുടെ നേതൃത്വം ഒമാന്‍ ജനത വീണ്ടെടുത്തത് 1650ലാണ്. സാംസ്കാരികമായും രാഷ്ട്രീയപരമായും പ്രധാന്യമുള്ള ഈ ദിനം ദേശീയ ദിനമായി ആഘോഷിക്കുന്ന ഒമാന്‍ ഈ വര്‍ഷം മുതല്‍ അവധി വര്‍ധിപ്പിച്ചിരിക്കുകയാണ്.
1507ലാണ് പോര്‍ച്ചുഗീസുകാര്‍ ഒമാന്‍ നിയന്ത്രണത്തിലാക്കിയത്. വാസ്കോഡഗാമ ഇന്ത്യയിലെത്തിയതിന് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ വ്യാപാര പാതയില്‍ അന്നും നിര്‍ണായകമായിരുന്നു ഒമാന്റെ സ്ഥാനം. അതു മനസിലാക്കിയാണ് പോര്‍ച്ചുഗീസുകാര്‍ ഒമാന്‍ കൂടി നിയന്ത്രണത്തിലാക്കിയത്. എന്നാല്‍ പതിയെ പ്രതിഷേധം ഉയരാന്‍ തുടങ്ങിയതോടെ ചിത്രം മാറി എന്നതാണ് ചരിത്രം.

പോര്‍ച്ചുഗീസുകാരുടെ ചൂഷണം തടയണം എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷുകാരുമായി ഒമാനിലെ നേതാക്കള്‍ ധാരണയുണ്ടാക്കുകയായിരുന്നു. ഒമാനിലെ തുറമുഖങ്ങളില്‍ ഇതോടെ ബ്രിട്ടീഷുകാര്‍ക്ക് സ്വാധീനം വര്‍ധിച്ചു. ഇത് പോര്‍ച്ചുഗീസുകാരുടെ ശക്തി ക്ഷയിക്കാന്‍ ഇടയാക്കി. പിന്നീടാണ് പോരാട്ടം ശക്തമാക്കിയതും പോര്‍ച്ചുഗീസുകാര്‍ ഒമാനില്‍ നിന്ന് പിന്‍വാങ്ങിയതും. 1650 നവംബര്‍ 18നായിരുന്നു പോര്‍ച്ചുഗീസ് പിന്മാറ്റം.
അവധി ഇനി രണ്ട് ദിവസം
ഇമാം സുല്‍ത്താന്‍ ബിന്‍ സെയ്ഫിന്റെ നേതൃത്വത്തിലുള്ള പോരാളികള്‍ പോര്‍ച്ചുഗീസ് സൈന്യത്തെ തുരത്തിയതിന്റെ ഓര്‍മയ്ക്കാണ് ദേശീയ ദിനം ആഘോഷിക്കുന്നത്. നവംബര്‍ 18നാണ് ആഘോഷം നടക്കേണ്ടത്. എന്നാല്‍ കഴിഞ്ഞ ജനുവരി 21ന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അവധി രണ്ട് ദിവസമാക്കി. നവംബര്‍ 26, 27 ദിവസങ്ങളിലാണ് ഇത്തവണ അവധി.
ഔദ്യോഗികമായി രണ്ട് ദിവസത്തെ അവധി ദേശീയ ദിനത്തിന് ലഭിക്കാന്‍ പോകുന്നു എന്ന മാറ്റമാണ് ഈ വര്‍ഷം എടുത്തു പറയേണ്ടത്. ദേശീയ ദിനത്തോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികള്‍ ഒമാനില്‍ നടക്കാറുണ്ട്. പരേഡുകള്‍, വെടിക്കെട്ട്, ഒട്ടക മല്‍സരം തുടങ്ങി നിരവധി ആഘോഷങ്ങള്‍. അഞ്ച് വര്‍ഷത്തില്‍ ഒരിക്കലാണ് സൈനിക പരേഡ് ഉണ്ടാകാറുള്ളത്.
ഇനി മുതല്‍ രണ്ട് ദിവസം അവധി ലഭിക്കുന്നത് ഒമാനികള്‍ക്ക് സന്തോഷം നല്‍കുമെന്ന് ഉറപ്പാണ്. അവധി ആഘോഷത്തിന് കുടുംബത്തോടൊപ്പം ചെലവഴിക്കള് അവര്‍ക്ക് സമയം ലഭിക്കും. തുടര്‍ച്ചയായ ദിവസങ്ങളിലെ അവധി ടൂറിസം മേഖലക്ക് ഗുണം ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, ആഘോഷം പരിധി വിടാതിരിക്കാന്‍ കര്‍ശന നിര്‍ദേശം ഒമാന്‍ റോയല്‍ പോലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വാഹനങ്ങളില്‍ ചട്ടം ലംഘിച്ച് സ്റ്റിക്കര്‍ ഒട്ടിക്കുന്നവര്‍ പോലീസിന്റെ നടപടി നേരിടേണ്ടി വരും.
-
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
യുഎഇയിൽ അധ്യാപകരാകാൻ സുവർണ്ണാവസരം! ഇന്ത്യൻ സ്കൂളിൽ വൻ നിയമനം; ഉടൻ അപേക്ഷിക്കൂ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്












Click it and Unblock the Notifications