പരസ്യ പ്രചരണം അവസാനിച്ചു; ശക്തമായ ചതുഷ്കോണ മത്സരത്തിന് ഒരുങ്ങി ചെന്നൈ ആര്‍കെ നഗര്‍ മണ്ഡലം
ചെന്നൈ : തമിഴ്നാട് ആര്‍കെ നഗര്‍ നിയമസഭ മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു. ഡിസംബര്‍ 21നാണ് വോട്ടെടുപ്പ് നടക്കുക. 24ന് ഞായറാഴ്ച വോട്ടെണ്ണുല്‍ നടക്കും. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ഒഴിവ് വന്ന ആര്‍കെ നഗര്‍ മണ്ഡലത്തില്‍ നേരത്തെ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ നീണ്ടു പോവുകയായിരുന്നു. സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നത് അടക്കമുള്ള വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് തിരഞ്ഞെടുപ്പ് മാസങ്ങളോളം നീണ്ട് പോകാന്‍ ഇടയായത്.
ശക്തമായ പോരാട്ടമാണ് ഉപതിരഞ്ഞെടുപ്പില്‍ നടക്കുന്നത്. അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥയായി മത്സരിക്കുന്നത് പനീര്‍ശെല്‍വം വിഭാഗത്തിലെ ഇ മധുസൂധനനാണ്. അണ്ണാഡിഎംകെ വിമത സ്ഥാനാര്‍ഥിയായി ടിടിവി ദിനകനും, ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മരുത് ഗണേഷും, ബിജെപി സ്ഥാനാര്‍ത്ഥിയായി കരു നാഗരാജനും മത്സരരംഗത്തുണ്ട്. മോത്തം 57 സ്ഥാനാര്‍ത്ഥികളാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ളത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ജയലളിതയുടെ സഹോദരി പുത്രി ദീപയും സിനിമാ താരം വിശാലും പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും റിട്ടേണിങ്ങ് ഓഫീസര്‍ പതത്രിക തള്ളുകയായിരുന്നു.

അണ്ണാഡിഎംകെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയ്ക്കു വേണ്ടി വിമത സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന് ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ശശികലയുടെ സഹോദരി പുത്രനാണ് അണ്ണാഡിഎംകെ വിതമ സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന്. ആണ്ണാ ഡിഎംകെയ്ക്ക വിമത സ്ഥാനാര്ത്ഥിയുള്ളതുകൊണ്ട് വോട്ട് ഭിന്നിച്ച് പോകുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ നേതൃത്വം. എന്നാല്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും പാര്‍ട്ടിയുടെ ഉറച്ച മണ്ഡലം തങ്ങളെ കൈവിടില്ല എന്ന ആത്മവിശ്വാസത്തിലാണ് അണ്ണാഡിഎംകെ നേതൃത്വം.
മണ്ഡലത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായഉപതിരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ വഴികളും ഒരുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവരെ ഉരുക്കുമുഷ്ടിയോടെ നേരിടണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു. കനത്ത പോലീസ് സുരക്ഷയാണ് മണ്ഡലത്തിലുടനീളം ഒരുക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷനും മണ്ഡലത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ വന്‍ തോതില്‍ പണമൊഴുക്കി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ഡിഎംകെ നേതാവ് സ്റ്റാലില്‍ നേരത്തെ ആരോപിച്ചിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications