കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലില്‍ സിസിടിവി ക്യാമറ: വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിഷേധം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് വനിതാ ഹോസ്റ്റലില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചത് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനിടയാക്കി. . വാര്‍ഡനും പ്രിന്‍സിപ്പളും ചേര്‍ന്നാണ് ഹോസ്റ്റലില്‍ ക്യാമറ സ്ഥാപിച്ചത്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പള്ള് വിളിച്ച് സിപിഎമ്മുകാർ.. പറ്റില്ലെങ്കിൽ എൽഡിഎഫ് വിടൂ!സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പള്ള് വിളിച്ച് സിപിഎമ്മുകാർ.. പറ്റില്ലെങ്കിൽ എൽഡിഎഫ് വിടൂ!

എന്നാല്‍ ഹോസ്റ്റലില്‍ കുട്ടികള്‍ വൈകിയെത്തുന്നത് നിരീക്ഷിക്കാനാണ് ക്യാമറകള്‍ സ്ഥാപിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. രാത്രി വൈകിയും ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി പുറത്ത് പോവുകയാണെന്നും സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്നുമാണ് അധികൃതര്‍ അരോപിക്കുന്നു.

cctv

ഹാളിലും വരാന്തയിലുമാണ് ക്യാമറകള്‍ സ്ഥാപിച്ചത്. തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് വിദ്യാര്‍ത്ഥിനികള്‍ ആരോപിച്ചു. കോട്ടയം ടോംസ് കോളേജ് ഹോസ്റ്റലില്‍ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട സംഭവം നേരത്തെ വലിയ വിവാദമായിരുന്നു.

വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജ് അടിച്ചു തകര്‍ക്കുന്ന നിലയിലേക്ക് വരെ കാര്യങ്ങല്‍ എത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ സിസിടിവി വിഷയവും വരും ദിവസങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഏറ്റെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

English summary
cctv camera fixation on thiruvananthapuram medical college womens hostel becomes issue. students saying that hostel authorities are infringes on our privacy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X