• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡൽഹിയുടെ പരാജയത്തിന് കാരണം പന്തിന്റെ ക്യാപ്റ്റൻസിയിലെ പിഴവ്: അജയ് ജഡേജ

ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം ജയം തേടിയിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് മുന്നിൽ അടിപതറാൻ കാരണം റിഷഭ് പന്തിന്റെ ക്യാപ്റ്റൻസിയിലെ പിഴവുകളാണെന്ന് തുറന്നടിച്ച് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. ജയം ഉറപ്പിച്ചിരുന്ന മത്സരം ഡൽഹി കൈവിട്ടപ്പോൾ സീസണിലെ ആദ്യ ജയം നേടാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചിരുന്നു.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

തുറന്ന് പറഞ്ഞ് ജഡേജ

തുറന്ന് പറഞ്ഞ് ജഡേജ

ബൗളർമാരെ നിയന്ത്രിക്കുന്നതിൽ പന്ത് പരാജയപ്പെട്ടതായി ജഡേജ പറയുന്നു. 148 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ പത്ത് ഓവർ അവസാനിക്കുമ്പോൾ 42 റൺസിന് 5 വിക്കറ്റ് എന്ന നിലയിലായിരുന്നു. എന്നാൽ നാല് പന്ത് ബാക്കിനിർത്തി മില്ലറുടെയും മോറിസിന്റെയും വെടിക്കെട്ട് പ്രകടനത്തിൽ പിങ്ക്പട ജയം സ്വന്തമാക്കുകയായിരുന്നു.

അശ്വിൻ ക്വാട്ട തികച്ചില്ല

അശ്വിൻ ക്വാട്ട തികച്ചില്ല

മുതിർന്ന ഇന്ത്യൻ താരം ആർ.അശ്വിനെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ പന്തിന് സാധിച്ചില്ലയെന്ന് ജഡേജ പറയുന്നു. മൂന്ന് ഓവറുകൾ മാത്രമാണ് അശ്വിന് നൽകിയത്. 7, 9, 11 ഓവറുകളിലായി 14 റൺസ് മാത്രം വിട്ടു നൽകിയെ അശ്വിനെ 13-ാം ഓവർ ഏൽപ്പിക്കുന്നതിന് പകരം പന്ത് തിരഞ്ഞെടുത്തത് സ്റ്റൊയിനിസിനെയാണ്. ആ ഓവറിൽ 15 റൺസെടുത്ത മില്ലർ രാജസ്ഥാന്റെ വിജയദൂരം അനായാസം കുറച്ചു.

മത്സരം മാറ്റിമറിച്ച ഓവർ

മത്സരം മാറ്റിമറിച്ച ഓവർ

13-ാം ഓവറിന് മുൻപ് രാജസ്ഥാൻ സ്കോർബോർഡ് 55ന് 5 വിക്കറ്റ് എന്ന നിലയിലായിരുന്നു. കഗിസോ റബാഡ, ക്രിസ് വോക്സ്, ആർ അശ്വിൻ, ആവേശ് ഖാൻ എന്നിവരടങ്ങുന്ന ലോകോത്തര ബോളിങ് നിര മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൂന്ന് ഓവറുകൾ വീതം ഈ നാല് താരങ്ങളും എറിഞ്ഞിരുന്നു. അതുവരെ മത്സരം തികച്ചും വ്യത്യസ്തമായിരുന്നു. വീണ്ടും അവരെ ഉപയോഗിക്കാമായിരുന്നു എന്നാണ് ജഡേജ പറയുന്നത്. പകരം സ്റ്റൊയിനിസിനും ടോം കറണിനുമാണ് പന്ത് അവസരം നൽകിയത്.

പ്രതിരോധത്തിൽ നിന്ന് അക്രമണത്തിലേക്ക് മാറി

പ്രതിരോധത്തിൽ നിന്ന് അക്രമണത്തിലേക്ക് മാറി

ഡൽഹി ക്യാപിറ്റൽസിന്റെ നായകൻ റിഷഭ് പന്ത് തന്റെ മനസ് പ്രതിരോധത്തിൽ നിന്ന് അക്രമണത്തിലേക്ക് മാറ്റിയതും തിരിച്ചടിയായെന്ന് ജഡേജ പറഞ്ഞു. മധ്യ ഓവറിൽ പന്ത് സ്റ്റോയിനിസിനെയും കുറാനെയും ഉപയോഗിക്കരുതെന്നും പകരം അവരെ ഡെത്ത് ഓവറുകളിലേക്ക് കരുതാമായിരുന്നെന്നും വിദഗ്ധർ ചൂണ്ടികാട്ടി. നാല് ബോളർമാരെ ഉപയോഗിച്ച് ആദ്യ 16 ഓവർ തീർത്തിരുന്നെങ്കിൽ മത്സരം ഫലം മറ്റൊന്നാകുമായിരുന്നു.

രാജസ്ഥാന് തിരിച്ചുവരവ് ഒരുക്കിയത്

രാജസ്ഥാന് തിരിച്ചുവരവ് ഒരുക്കിയത്

അശ്വിനെ കരുതിവെച്ചത് മോശമല്ല, എന്നാൽ അത് വലിയൊരു തെറ്റാണെന്ന് ജഡേജ പറയുന്നു. സ്റ്റൊയിനിസിനും ടോം കറണിനും ഓവർ നൽകി പന്ത് രാജസ്ഥാന് തിരിച്ചുവരവിന് വഴിയൊരുക്കിയെന്ന് ജഡേജ കുറ്റപ്പെടുത്തി. സ്റ്റൊയിനിസിന്റെ ആ ഓവറിന് ശേഷമാണ് രാജസ്ഥാൻ ഡൽഹിയെ അക്രമിച്ച് കളിക്കാൻ തുടങ്ങിയത്. അവസാന ഓവറിൽ രണ്ട് സിക്സർ പായിച്ചാണ് മോറിസ് രാജസ്ഥാൻ ജയം ഉറപ്പാക്കിയത്.

കൂളായി ജാൻവി കപൂർ, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

English summary
IPL 2021 Ajay Jadeja slams Rishabh Pant's captaincy in DC vs RR match
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X