കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറത്താക്കലുകൾ എന്നുമൊരു വീക്ക്‌നെസായിരുന്നു; ഐപിഎല്ലിൽ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി എം.എസ് ധോണി

ടൂർണമെന്റിൽ 150 പുറത്താക്കലുകൾ നടത്തുന്ന ആദ്യ വിക്കറ്റ് കീപ്പറായിരിക്കുകയാണ് ധോണി

Google Oneindia Malayalam News

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം പതിപ്പ് പുരോഗമിക്കുമ്പോൾ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി മുൻ ഇന്ത്യൻ നായകനും നിലവിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനുമായ എം.എസ് ധോണി. ടൂർണമെന്റിൽ 150 പുറത്താക്കലുകൾ നടത്തുന്ന ആദ്യ വിക്കറ്റ് കീപ്പറായിരിക്കുകയാണ് ധോണി. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലാണ് ധോണി നാഴികകല്ല് പിന്നിട്ടത്. മത്സരത്തിൽ 18 റൺസിന്റെ ജയവും ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി.

ആവേശം നിറഞ്ഞ പോരാട്ടം, ചെന്നൈ-കെകെആര്‍ മത്സരത്തിന്റെ ചിത്രങ്ങള്‍ കാണാം

ധോണി @ 151*

ധോണി @ 151*

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ മൂന്ന് ക്യാച്ചുകളാണ് ധോണി സ്വന്തമാക്കിയത്. ഇതോടെ ധോണിയുടെ അക്കൗണ്ടിൽ 151 പുറത്താക്കലുകൾ എഴുതി ചേർക്കപ്പെട്ടു. 112 ക്യാച്ചുകളും 39 സ്റ്റമ്പിങ്ങുകളും അടങ്ങുന്നതാണ് ധോണിയുടെ കുതിപ്പ്. രണ്ടാം സ്ഥാനത്തുള്ള ദിനേശ് കാർത്തിക് ധോണിക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കാർത്തിക്കിന്റെ അക്കൗണ്ടിൽ 143 പുറത്താക്കലുകളുണ്ട്. 112 ക്യാച്ചുകളും 31 സ്റ്റമ്പിങ്ങുകളും അടങ്ങുന്നതാണിത്.

റാണയെ പുറത്താക്കി നേട്ടം

റാണയെ പുറത്താക്കി നേട്ടം

ദീപക് ചാഹറിന്റെ ഓവറിൽ നിതീഷ് റാണയെ തന്റെ കൈപിടിയിലൊതുക്കിയാണ് ധോണി 150 തികച്ചത്. സ്ക്വയർ ലെഗിലേക്ക് പോയ പന്ത് ധോണി ഓടി പോയി പിടിക്കുകയായിരുന്നു. റാണയ്ക്ക് പുറമെ രാഹുൽ ത്രിപാഠി, ഒയിൻ മോർഗൻ എന്നിവരും കൂടാരം കയറിയത് ധോണിയുടെ കൈകളിൽ പെട്ടായിരുന്നു.

കൊൽക്കത്തയെ തകർത്ത്

കൊൽക്കത്തയെ തകർത്ത്

കൊൽക്കത്തയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 220 റൺസാണ് അടിച്ചെടുത്തത്. രുതുരാജ് ഗയ്ക്വാദിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ചെന്നൈ ഇന്നിങ്സിൽ നിർണാകമായത്. 95 റൺസെടുത്ത ഡുപ്ലെസിസിന് 64 റൺസുമായി ഗയ്ക്വാദ് മികച്ച പിന്തുണ നൽകി. 54 റൺസെടുത്ത സാം കറണും 8 പന്തിൽ 17 റൺസുമായി നായകൻ ധോണിയും ടീം സ്കോർ 200 കടക്കാൻ സഹായിച്ചു. മറുപടി ബാറ്റിങ്ങിൽ അതിവേഗം നാല് വിക്കറ്റുകൾ വീഴ്ത്തിയ ചാഹർ ചെന്നൈയെ വിജയ തീരത്തേക്ക് നയിച്ചു. എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ച റസലും കമ്മിൻസും വിജയപ്രതീക്ഷ നൽകിയെങ്കിലും അന്തിമ ഫലം ചെന്നൈയ്ക്കൊപ്പമായിരുന്നു.

Recommended Video

cmsvideo
SRH Grab Their Maiden Win Of The Season Vs PBKS | Oneindia Malayalam
വിജയവഴിയിൽ തിരിച്ചെത്തി ചെന്നൈ

വിജയവഴിയിൽ തിരിച്ചെത്തി ചെന്നൈ

സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് ഏഴ് വിക്കറ്റിന്റെ തോൽവി വഴങ്ങിയ ചെന്നൈ ശക്തമായ തിരിച്ചുവരവാണ് പിന്നീട് നടത്തിയത്. പഞ്ചാബിനെ ആറു വിക്കറ്റിനും രാജസ്ഥാനെ 45 റൺസിനു പരാജയപ്പെടുത്തിയ ചെന്നൈ ഒടുവിൽ കെൽക്കത്തയെയും വിറപ്പിച്ച് ഇപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

വ്യത്യസ്ത ലുക്കില്‍ മസൂം ശങ്കര്‍; നടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം

English summary
IPL 2021 CSK Captain MS Dhoni Reaches Another Milestone in IPL
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X