കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജുവിനെ ക്യാപ്റ്റനാക്കിയതിൽ മറ്റ് രാജസ്ഥാൻ താരങ്ങൾ സന്തുഷ്ടരല്ല: വീരേന്ദർ സെവാഗ്

രാജസ്ഥാൻ ജയം സ്വന്തമാക്കിയെങ്കിലും ടീമിനെതിരെ ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗ്

Google Oneindia Malayalam News

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ജയത്തോടെ വിജയവഴിയിൽ മടങ്ങിയെത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. ബാംഗ്ലൂരിനോടടക്കം വഴങ്ങിയ നാണംകെട്ട തോൽവികളിൽ രാജസ്ഥാന് വലിയ ആശ്വാസമാണ് ഇന്നലത്തെ വിജയം. രാജസ്ഥാൻ ജയം സ്വന്തമാക്കിയെങ്കിലും ടീമിനെതിരെ ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗ്.

1

സഞ്ജു സാംസണിനെ നായകനാക്കിയതിൽ മറ്റ് രാജസ്ഥാൻ താരങ്ങൾക്ക് അത്ര സന്തോഷമില്ലെന്നാണ് തോന്നുന്നതെന്ന് വീരേന്ദർ സെവാഗ് പറഞ്ഞു. മുൻ നായകൻ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ ശേഷമാണ് രാജസ്ഥാൻ മാനേജ്മെന്റ് സഞ്ജുവിനെ നായകനായി തിരഞ്ഞെടുക്കുന്നത്. പെട്ടെന്നുള്ള ഈ തീരുമാനം ക്രിക്കറ്റ് ആരാധകരെയും ഞെട്ടിച്ചിരുന്നു.

2

ജോസ് ബട്‌ലർ, ബെൻ സ്റ്റോക്സ് തുടങ്ങിയ താരങ്ങളുണ്ടായിട്ടും സഞ്ജുവിനെ തിരഞ്ഞെടുത്തത് പെട്ടെന്നാർക്കും ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല, സഞ്ജുവിനുപോലും എന്നാണ് സെവാഗ് പറഞ്ഞത്. തന്റെ പുതിയ ദൗത്യത്തിൽ രാജസ്ഥാൻ നായകൻ ഇനിയും ഉറച്ചട്ടില്ലെന്നും സഹതാരങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കുകയും മനസിലാക്കുകയും വേണമെന്നും സെവാഗ് ചൂണ്ടികാട്ടി. ഒരു ബോളർ അടി വാങ്ങികൂട്ടുമ്പോൾ ക്യാപ്റ്റൻ ഒന്നും പറയരുത്. അയാൾ പോയി ബോളർക്ക് ആത്മവിശ്വാസം നൽകണം. അത് ബാറ്റ്സ്മാനാണെങ്കിലും അങ്ങനെ തന്നെ.

3

സാംസൺ തന്റെ സഹകളിക്കാരുമായി കൂടുതൽ ആശയവിനിമയം നടത്തേണ്ടതുണ്ടെന്ന് വീരേന്ദർ സെവാഗ് വാദിക്കുന്നു. അത് റൺ വിട്ടുകൊടുക്കുന്ന ബൗളറാണെങ്കിലും മധ്യനിരയിൽ ബുദ്ധിമുട്ടുന്ന ബാറ്റ്സ്മാനാണെങ്കിലും. വിദേശ കളിക്കാർ കളിക്കളത്തിൽ അത്ര ശബ്ദമുള്ളവരല്ലെന്നും അവരുടെ ചെറുപ്പക്കാരും താരതമ്യേന അനുഭവപരിചയമില്ലാത്തതുമായ ക്യാപ്റ്റനെ സഹായിക്കേണ്ടതുണ്ടെന്നും സെവാഗ് കൂട്ടിച്ചേർത്തു.

4


അതേസമയം സഞ്ജുവിന്റെ ബാറ്റിങ്ങിനെ വിമർശിച്ച് ഗംഭീറും നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന സഞ്ജു പിന്നീട് കുറേ മത്സരങ്ങളിൽ നാടകീയമായി താഴേക്ക് പോകുന്നുവെന്ന് ​ഗംഭീർ പറ‍ഞ്ഞു. ലക്ഷാധിപതിയെപ്പോലെയാണ് അയാൾ തുടങ്ങുക. ആ തുടക്കം കണ്ടാൽ ഇത്തവണ അയാൾ ഐപിഎല്ലിൽ 800-900 റൺസ് നേടുമെന്ന് തോന്നും. എന്നാൽ അടുത്ത മത്സരങ്ങളിൽ ഒന്നും നേടാതെ അയാൾ മടങ്ങുമെന്നും ഗംഭീർ പറഞ്ഞു.

5

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറു വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് ഇന്നലെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ 134 റൺസിന്റെ 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ റോയൽസ് മറികടന്നു. 41 പന്തിൽ പുറത്താകാതെ 42 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസനാണ് രാജസ്ഥാൻ റോയൽസിന് അനായാസ വിജയം സമ്മാനിച്ചത്.

6

കൊൽക്കത്തയ്ക്കെതിരായ ജയത്തോടെ പോയിന്റ് പട്ടികയിൽ മുന്നേറാനും രാജസ്ഥാന് സാധിച്ചു. അഞ്ച് മത്സരങ്ങളിൽ രണ്ട് ജയമാണ് രാജസ്ഥാന്റെ അക്കൗണ്ടിലുള്ളത്. നാല് പോയിന്റുമായി പട്ടികയിൽ ആറാം സ്ഥാനത്താണ് രാജസ്ഥാൻ. ഏപ്രിൽ 29 ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം.

English summary
IPL 2021 Other Rajasthan Royals Players Aren’t Happy With Sanju Samson Being Given Captaincy says Sehwag
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X