കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഹിത് ശർമ-200*; ഐപിഎല്ലിൽ ചരിത്രനേട്ടം സ്വന്തമാക്കി ഹിറ്റ്മാൻ

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലൂടെയാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്

Google Oneindia Malayalam News

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം പതിപ്പ് പുരോഗമിക്കുമ്പോൾ ഇതിനോടകം പല റെക്കോർഡുകളും തിരുത്തപ്പെടുകയും പുതിയത് എഴുതിചേർക്കപ്പെടുകയും ചെയ്തു കഴിഞ്ഞു. അത്തരത്തിലൊരു അപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലൂടെയാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്.

1

പഞ്ചാബ് കിങ്സിനെതിരായ മത്സരത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 200 ഇന്നിങ്സുകളെന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് രോഹിത്. ഐപിഎല്ലിൽ ഇതുവരെ 205 മത്സരങ്ങൾ കളിച്ചിട്ടുള്ള രോഹിത് ശർമ്മ 5 മത്സരങ്ങളിൽ മാത്രമാണ് ബാറ്റ് ചെയ്യാതിരുന്നിട്ടുള്ളത്. 200 ഇന്നിങ്സിൽ നിന്നും 31.57 ശരാശരിയിൽ 5431 റൺസ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്‌.

2

രോഹിത്തിന് പിന്നിൽ ദേശീയ ടീമിലെ മുൻ സാഹതാരവും ചെന്നൈ സൂപ്പർ കിങ്സിന്റെ ചിന്നത്തലയുമായ സുരേഷ് റെയ്നയാണ്. രോഹിത്തിന് മുന്നിലായിരുന്ന റെയ്ന യുഎഇയിൽ നടന്ന ടൂർണമെന്റ് പാതിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയതോടെയാണ് രോഹിത് മുന്നേറിയത്. 192 ഇന്നിങ്സുകളിൽ റെയ്ന ബാറ്റ് വീശിയിട്ടുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്, 188 ഇന്നിങ്സ്.

3

അതേസമയം റൺവേട്ടയിലും രോഹിത് മുന്നിലേക്ക് കുതിച്ചു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് രോഹിത്തിപ്പോൾ. ശിഖർ ധവാനെ മറികടന്നാണ് രോഹിത് മൂന്നാമത് എത്തിയത്. 200 ഇന്നിങ്സിൽ നിന്നും 5431 റൺസ് രോഹിത് ശർമ്മ നേടിയിട്ടുണ്ട്‌. 6021 റൺസ് അക്കൗണ്ടിലുള്ള വിരാട് കോഹ്‌ലിയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള റെയ്നയ്ക്ക് 5448 റൺസുമുണ്ട്.

4

പഞ്ചാബിനെതിരെ രോഹിത് അർധസെഞ്ചുറി നേടിയ ശേഷമാണ് ക്രീസ് വിട്ടത്. 52 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും അടക്കം 63 റൺസാണ് രോഹിത് അടിച്ചെടുത്തത്. മുംബൈയുടെ ടോപ് സ്കോററും നായകൻ തന്നെയായിരുന്നു. അതേസമയം മത്സരത്തിൽ മുംബൈ പഞ്ചാബിനോട് പരാജയപ്പെട്ടു. ഒമ്പത് വിക്കറ്റിനായിരുന്നു മുംബൈക്കെതിരെ പഞ്ചാബിന്റെ വിജയം.

Recommended Video

cmsvideo
Gautam Gambhir raises questions on Sanju Samson's mindset | Oneindia Malayalam
5

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന രോഹിത് ശർമ്മയുടെയും 33 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെയും മികവിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 131 റൺസ് നേടാനെ സാധിച്ചുള്ളു. മറുപടി ബാറ്റിങിൽ 52 പന്തിൽ 3 ഫോറും 3 സിക്സുമടക്കം 60 റൺസ് നേടിയ ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെയും 35 പന്തിൽ 5 ഫോറും 2 സിക്സുമടക്കം 43 റൺസ് ക്രിസ് ഗെയ്ലിന്റെയും മികവിൽ 132 റൺസിന്റെ വിജയലക്ഷ്യം 17.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ പഞ്ചാബ് കിങ്‌സ് മറികടന്നു. 20 പന്തിൽ 25 റൺസ് നേടിയ മായങ്ക് അഗർവാളിന്റെ വിക്കറ്റ് മാത്രമാണ് പഞ്ചാബിന് നഷ്ട്ടമായത്.

English summary
IPL 2021 Rohit Sharma new records in IPL after MI vs PBKS match
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X