കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദിന് വലിയ തിരിച്ചടിയായി നടരാജന്റെ പരുക്ക്; പകരക്കാരുടെ പട്ടികയിൽ മൂന്ന് താരങ്ങൾ

ഡെക്കൻ ബോളിങ് നിരയിലെ കുന്തമുനയായ ഇന്ത്യൻ പേസർ നടരാജന്റെ പരുക്കാണ് ഹൈദരാബാദിന് വെല്ലുവിളിയാകുന്നത്

Google Oneindia Malayalam News

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം പതിപ്പ് പുരോഗമിക്കുമ്പോൾ പരുക്ക് പല ടീമുകൾക്കും വില്ലനാവുകയാണ്. രാജസ്ഥാൻ റോയൽസിന് അവരുടെ ഇംഗ്ലിഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനെ നേരത്തെ തന്നെ നഷ്ടമായതിന് പിന്നാലെ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ് സൺറൈസേഴ്സ് ഹൈദരാബാദും. ഡെക്കൻ ബോളിങ് നിരയിലെ കുന്തമുനയായ ഇന്ത്യൻ പേസർ നടരാജന്റെ പരുക്കാണ് ഹൈദരാബാദിന് വെല്ലുവിളിയാകുന്നത്.

ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കായുള്ള നീണ്ട നിര, ദല്‍ഹിയില്‍ നിന്നുള്ള ചിത്രങ്ങള്‍

വലിയ നഷ്ടം

വലിയ നഷ്ടം

സീസണിൽ കളിച്ച നാല് മത്സരങ്ങളിൽ മൂന്നും പരാജയപ്പെട്ട സൺറൈസേഴ്സ് ഹൈദരാബാദിന് ഇരട്ടി പ്രഹരമാണ് നടരാജന്റെ പരുക്ക്. കഴിഞ്ഞ സീസണിൽ ഹൈദരാബാദിനായി പുറത്തെടുത്ത മിന്നും പ്രകടനം നടരാജനെ ദേശീയ ടീമിലെത്തിച്ചിരുന്നു. എന്നാൽ ഇത്തവണ ഹൈദരാബാദിന് നടരാജൻ വലിയ നഷ്ടം തന്നെയാണ്. ഈ തമിഴ്നാട് താരത്തിന് പകരക്കാരെ കണ്ടെത്തുക എന്ന വലിയ ദൗത്യമാണ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണറിന് മുന്നിലുള്ളത്.

അത്ര എളുപ്പമാകില്ല

അത്ര എളുപ്പമാകില്ല

ഡെത്ത് ഓവർ സ്‌പെഷ്യലിസ്റ്റാണ് നടരാജൻ. ഏത് സമ്മർദ്ദ സാഹചര്യത്തിലും ക്രീസിൽ നിൽക്കുന്ന ബാറ്റ്സ്മാന് വെല്ലുവിളിയാകാനും തുടർച്ചയായ യോർക്കറുകളിലൂടെ മത്സരത്തിന്റെ ഗതിമാറ്റാനും സാധിക്കുന്ന താരംൽ അത്തരത്തിലൊരു ബോളറെ തന്നെ ടീമിന് ആവശ്യമുണ്ട്. ഡെത്ത് ഓവറുകളിൽ പന്തെറിയുന്നതിനൊപ്പം തുടക്കത്തിൽ താളം കണ്ടെത്തുകയും ചെയ്യുന്ന താരം. അങ്ങനെയുള്ള മൂന്ന് താരങ്ങളാണ് ഹൈദരാബാദിന്റെ പരിഗണനയിലുള്ളത്.

അങ്കിത് രജ്പുത്

അങ്കിത് രജ്പുത്

അങ്കിത് രജ്പുത് എന്ന പേസറാണ് ഹൈദരാബാദിന് മുന്നിലുള്ള ഒരു സാധ്യത. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ അത്ര നല്ല കണക്കുകളല്ല അങ്കിതിനൊപ്പമുള്ളത്. 2016ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയ താരം രണ്ട് സീസണുകളിൽ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഏഴ് വിക്കറ്റുകൾ മാത്രമാണ് നേടിയത്. 2018ൽ പഞ്ചാബിലെത്തിയ താരം 11 വിക്കറ്റുകളെടുത്ത താരം റൺ വിട്ടുകൊടുക്കുന്നതിലും പിശുക്ക് കാട്ടി. രാജസ്ഥാൻ റോയൽസിനുവേണ്ടിയും കളിച്ച അങ്കിത് അവിടെ രണ്ട് വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 11.70 എന്ന ഇക്കോണമി റേറ്റാണ് ഇത്തവണ താരലേലത്തിൽ അങ്കിതിലേക്ക് ആരെയും അടുപ്പിക്കാഞ്ഞത്. എന്നാൽ ഇപ്പോഴും ടീമിനെ തിളക്കമാർന്ന വിജയത്തിലേക്ക് നയിക്കാൻ സാധിക്കുന്ന ബോളർ തന്നെയാണ് അങ്കിത്.

വരുൺ ആരോൺ

വരുൺ ആരോൺ

മുതിർന്ന ഇന്ത്യൻ താരം വരുൺ ആരോണാണ് മറ്റൊരു താരം. അനുഭവസമ്പത്ത് തന്നെയാണ് വരുൺ ആരോണിന്റെ കൈമുതൽ. ദേശീയ ടീമിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎല്ലിലെയും പ്രകടനം എടുത്തു പറയേണ്ടതാണ്. 2011 മുതലുള്ള സീസണുകളിലായി 42 വിക്കറ്റുകളാണ് വരുൺ ആരോണിന്റെ അക്കൗണ്ടിലുള്ളത്. നടരാജന്റെ പരുക്ക് ആരോണിന് സാധ്യതകൾ തുറക്കുന്നു.

തുഷാർ ദേശ്പാണ്ഡെ

തുഷാർ ദേശ്പാണ്ഡെ

കഴിഞ്ഞ ഐപിഎൽ സീസണിൽ ഫൈനലിലെത്തിയ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായിരുന്നു തുഷാർ ദേശ്പാണ്ഡെ. കഗിസോ റബാഡ, നോർഷെ അടക്കം വമ്പന്മാർ അണിനിരന്ന ഡൽഹി ബോളിങ് നിരയിൽ സ്ഥിരസാനിധ്യമാകാൻ തുഷാറിന് സാധിച്ചിരുന്നില്ല. ഇത് പ്രകടനത്തെയും ബാധിച്ചും. അതുകൊണ്ട് തന്നെ ഇത്തവണത്തെ താരലേലത്തിൽ ആരും തുഷാറിനായി മുന്നോട്ട് വന്നില്ല. ഹൈദരാബാദിലൂടെ തിരിച്ചുവരവ് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് താരം.

മഞ്ഞയിൽ സുന്ദരിയായി അതിഥി ബുദ്ധതോക്കി; ഗ്ലാമറസ് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

English summary
IPL 2021 T Natarajan's injury challenges sunrisers Hyderabad 3 player who can replace him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X