കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പേള്‍ പദമ്സേ അന്തരിച്ചു
മുംബൈ: നാടകരംഗത്തെ പ്രമുഖയായിരുന്ന പേള്‍ പദമ്സേ അന്തരിച്ചു. 69 വയസ്സായിരുന്നു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ച് അര മണിക്കൂറിനകമായിരുന്നു അന്ത്യം. പരസ്യലോകത്തും നാടകരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച അലിക് പദമ്സേയാണ് പേളിന്റെ മുന്‍ ഭര്‍ത്താവ്. ഒരു മകനും, മകളുമുണ്ട്.
അഭിനയത്തിനു പുറമേ നാടകസംവിധാനത്തിലും പേള്‍ മികവ് തെളിയിച്ചിട്ടുണ്ട്. ഗോഡ്സ്പെല്‍, റൈസ് ആന്റ് ഫോള്‍ ഓഫ് ആര്‍ട്ടൂറോ സിക്സ്ത്ത് മുതലായ നാടകങ്ങള്‍ക്ക് പേള്‍ സംവിധായകയുടെ മേലങ്കിയണിഞ്ഞിട്ടുണ്ട്. ഖാട്ടാ-മീട്ടാ, ബാതോ ബാതോ മേ മുതലായ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയമായി. റോഹിങ്ടണ്‍ മിസ്ത്രിയുടെ സച്ച് എ ലോങ് ജേര്‍ണി ചലച്ചിത്രമാക്കിയപ്പോള്‍ പേള്‍ അതിലൊരു വേഷവും ചെയ്തിട്ടുണ്ട്.