കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാതുവെപ്പുകാരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സി.ബി.ഐ അന്വേഷകരെ നിയോഗിച്ചു

  • By Super
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുന്ന സി.ബി.ഐ. വാതുവെപ്പുകാരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനാരംഭിച്ചു. വാതുവെപ്പുകാരെന്ന് തോന്നുന്നവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ സി.ബി.ഐ. അന്വേഷകരെ നിയോഗിച്ചിട്ടുണ്ട്.

ക്രിക്കറ്റ് കളിക്കാരുമായി ബന്ധമുള്ള നൂറോളം പ്രധാന വാതുവെപ്പുകാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് സി.ബി.ഐ. വൃത്തങ്ങള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് താരതമ്യേന ചെറിയ വാതുവെപ്പുകാരെ ഇനിയും കണ്ടുപിടിക്കേണ്ടതുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

സി.ബി.ഐ തിരിച്ചറിഞ്ഞ മിക്ക വാതുവെപ്പുകാരും ദില്ലി, മുംബൈ, കല്‍ക്കത്ത, ഹൈദരാബാദ്, അഹ്മദാബാദ്, ലക്നൗ എന്നിവിടങ്ങള്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥലങ്ങളിലേക്കാണ് സി.ബി.ഐ അന്വേഷകരെ നിയോഗിച്ചതെന്ന് കരുതുന്നു.

ക്രിക്കറ്റര്‍മാരും വാതുവെപ്പുകാരും തമ്മിലുള്ള ബന്ധങ്ങള്‍ കണ്ടു പിടിക്കാനും വാതുവെപ്പിന്റെയും ഒത്തുകളിയുടെയും ഉറവിടം കണ്ടെത്താനും വേണ്ടി ഇവരില്‍ ചിലരെ ചോദ്യം ചെയ്യാനും സി.ബി.ഐക്ക് പദ്ധതിയുണ്ട്.

പ്രഭാകര്‍ സി.ബി.ഐക്ക് നല്‍കിയ ടേപ്പുകളോ ദില്ലി പോലീസിന്റെ അന്വേഷണങ്ങളോ കേസിന് വ്യക്തമായ സൂചനകളൊന്നും നല്‍കിയിട്ടില്ലെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

മുന്‍ ക്രിക്കറ്റര്‍മാരും അധികൃതരും ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടും സി.ബി.ഐ. അന്വേഷകരെ നിയമിച്ചിട്ടുണ്ട്. ക്രിക്കറ്റുമായി ബന്ധപ്പെട്ടവരും അല്ലാവത്തവരുമായ ആള്‍ക്കാരെക്കണ്ട് ആരോപണങ്ങളുടെ സത്യസ്ഥിതി മനസ്സിലാക്കുകയാണ് ഇവരുടെ ഉദ്ദേശ്യം.

ഇപ്പോള്‍ ഇന്ത്യക്കകത്ത് മാത്രമാണ് അന്വേഷണമെന്നും വേണ്ടിവരികയാണെങ്കില്‍ ഇത് വിദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും വക്താക്കള്‍ അറിയിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റിലെ അഴിമതിയെക്കുറിച്ചും വാതുവെപ്പിനെക്കുറിച്ചും അന്വേഷിക്കാന്‍ കഴിഞ്ഞ ഏപ്രിലിലാണ് കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐയെ നിയോഗിച്ചത്. ഒരു മാസം നീണ്ട അന്വേഷണത്തിനിടയില്‍ സി.ബി.ഐ വിവിധ ആരോപണങ്ങള്‍ പരിശോധനക്ക് വിധേയമായിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X