കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തേങ്ങ വിലയിടിവിന് കാരണം ബിജെപി സര്‍ക്കാരല്ലെന്ന്
കോഴിക്കോട് : തേങ്ങയുടെ വിലയിടിവിന് കാരണം ബിജെപി സര്‍ക്കാരാണെന്ന കോണ്‍ഗ്രസിന്റെയും ഇടതുപാര്‍ട്ടികളുടെയും പ്രചരണം അസത്യമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ ് പി.എസ്. ശ്രീധരന് പിള്ള.
ബിജെപി സര്‍ക്കാരിന്റെ ഇറക്കുമതി നയം മൂലമല്ല വിലയിടിവുണ്ടായത്. നേരത്തെയുള്ള സര്‍ക്കാരുകളാണ് പാമോയില്‍ ഇറക്കുമതി അനുവദിച്ചതെന്ന് ഒക്ടോബര്‍ 20 വെള്ളിയാഴ്ച ശ്രീധരന് പിള്ള പ്രസ്താവിച്ചു.
ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ 16.5 ശതമാനത്തില്‍ നിന്നും 44.04 ശതമാനമായി വര്‍ദ്ധിപ്പിച്ചത് ബിജെപി സര്‍ക്കാരാണെന്ന് പിള്ള ചൂണ്ടിക്കാട്ടി.