കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയിലെ വ്യാപാരകേന്ദ്രങ്ങള്‍ സ്തംഭിച്ചു

  • By Staff
Google Oneindia Malayalam News

കൊച്ചി: വേതനവര്‍ധനവ് ആവശ്യപ്പെട്ട് കൊച്ചി നഗരത്തിലെ ചുമട്ടുതൊഴിലാളികള്‍ പണിമുടക്കാരംഭിച്ചതിനെ തുടര്‍ന്ന് എറണാകുളം മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള പ്രധാന വ്യാപാരകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. എറണാകുളം മാര്‍ക്കറ്റില്‍ സമരം അക്രമാസക്തമായി.

ചരക്കുമായി വന്ന ലോറികള്‍ തൊഴിലാളികള്‍ ആക്രമിച്ചു. മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവരെയും തൊഴിലാളികള്‍ തടഞ്ഞതായി പരാതിയുണ്ട്.

സേവന വേതനവ്യവസ്ഥകള്‍ പുതുക്കണമെന്നാവശ്യപ്പെട്ട് സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകള്‍ ഉള്‍പ്പെട്ട സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് സമരസമിതി കണ്‍വീനര്‍ കെ.എല്‍.അനില്‍കുമാര്‍ പറഞ്ഞു. പണിമുടക്കിയ തൊഴിലാളികള്‍ നഗരത്തില്‍ പ്രകടനം നടത്തി.

സമരത്തെ തുടര്‍ന്ന് എറണാകുളം മാര്‍ക്കറ്റിന്റെ നിയന്ത്രണം തൊഴിലാളികള്‍ കയ്യടക്കിയതായി മര്‍ച്ചന്റ്സ് യൂണിയന്‍ പരാതി നല്‍കി. പ്രതിദിനം ഇരുപത്തഞ്ചോളം ലോറികള്‍ പച്ചക്കറികളുമായി എത്തുന്ന സ്ഥാനത്ത് ഒരു ലോറി പോലും തിങ്കളാഴ്ച എത്തിയില്ല.

സമരം തുടങ്ങുമെന്ന് മുന്‍കൂര്‍ നോട്ടീസ് നല്‍കിയിരുന്നതിനാല്‍ ചരക്കുലോറികളൊന്നും നഗരത്തില്‍ കടന്നില്ല. ലോഡുമായി എത്തിയ ലോറികളും മറ്റ് വാഹനങ്ങളും ആക്രമണമുണ്ടാകുമെന്ന് വ്യാപാരികകള്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് കളമശേരിയില്‍ നിര്‍ത്തിയിട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X