കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍: പട്ടാളത്തെ വിളിക്കണമെന്ന് ആന്റണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂരില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതില്‍ പൊലീസ് പരാജയപ്പെട്ട സാഹചര്യത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്താന്‍ പട്ടാളത്തെ വിളിക്കണമെന്ന് പ്രതിപക്ഷനേതാവ് എ.കെ.ആന്റണി ആവശ്യപ്പെട്ടു.

സിപിഎം ആഭ്യന്തര വകുപ്പ് ഭരിക്കുന്നിടത്തോളം കാലം പൊലീസിന് നിഷ്പക്ഷമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്യ്രം ലഭിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. നീതിപൂര്‍വം പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി പൊലീസ് സേനയെ സര്‍ക്കാര്‍ നിര്‍വീര്യമാക്കിയിരിക്കുകയാണെന്ന് ആന്റണി ആരോപിച്ചു.

സിപിഎം ജില്ലാ സെക്രട്ടറി ഇ.പി.ജയരാജനു നേരെ ബോംബാക്രമണമുണ്ടായതോടെയാണ് ഇപ്പോഴത്തെ കൊലപാതക പരമ്പരയ്ക്കു തുടക്കമായത്. പ്രതികാരദാഹത്തോടെയുള്ള പ്രത്യാക്രമണ മത്സരമാണ് ഇപ്പോള്‍ കണ്ണൂരില്‍ നടക്കുന്നത്. ക്രമസമാധാന പാലനത്തിനെത്തുന്ന പൊലീസുകാര്‍ പോലും ആക്രമിക്കപ്പെടുന്ന സ്ഥിതിയാണ് ജില്ലയില്‍ നിലനില്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാലര വര്‍ഷവും സ്വന്തം പാര്‍ട്ടിയിലെ അക്രമികളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നടത്തിയ ശ്രമങ്ങളാണ് കണ്ണൂരിനെ കലാപഭൂമിയാക്കി മാറ്റിയതെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ സൈന്യത്തിനു മാത്രമെ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X