കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി നഗരസഭ എഞ്ചി. കോളേജ് തുടങ്ങും

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി നഗരസഭ എഞ്ചിനീയറിംഗ് കോളേജ് തുടങ്ങാന്‍ പദ്ധതിയിടുന്നു. നഗരസഭയുടെ 2001-2002 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റിലാണ് എഞ്ചിനീയറിംഗ് കോളേജ് തുടങ്ങാനുള്ള നിര്‍ദ്ദേശം.

ആകെ 126,34,44,908 രൂപ വരവും 120,22,84,521 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് 2001-2002 സാമ്പത്തികവര്‍ഷത്തേയ്ക്ക് ഫിനാന്‍സ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ വി ജോര്‍ജ് അവതരിപ്പിച്ചത്. നഗരശുചീകരണത്തിനും പൊതുജനാരോഗ്യത്തിനുമാണ് ബജറ്റില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. നഗരത്തിലെ കനാലുകള്‍ ആഴം കൂട്ടി വൃത്തിയാക്കുന്നതിന് നാലര കോടി രൂപ വകയിരുത്തിയിട്ടുള്ള ബജറ്റില്‍ ഖരമാലിന്യ നിര്‍മാര്‍ജനം, മലിനജല സംസ്കരണം, കൊതുകു നിര്‍മാര്‍ജനം തുടങ്ങിയവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.

വിവരസാങ്കേതികതയിലൂന്നിയുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിനും ഐ ടി കിയോസ്കുകള്‍ സ്ഥാപിക്കുന്നതിനുമായി 30 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിന് 57 ലക്ഷം രൂപയും ബസ്സ്റ്റാന്റുകള്‍ നിര്‍മിക്കുന്നതിന് 27 ലക്ഷം രൂപയും വകയിരുത്തി. പുതിയ നഗരസഭാകാര്യാലയംപണിയുന്നതിന് മൂന്ന് കോടി രൂപ നീക്കി വച്ചു.

കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിന് 3.2 കോടി രൂപയുടെ പദ്ധതികളും ,കൊതുകു നിവാരണത്തിന് 1.4 കോടി, ചവര്‍ സംസ്കരണ ഫാക്ടറി സ്ഥാപിക്കുന്നതിന് ഒരു കോടി, ഖരമാലിന്യ നിര്‍മാര്‍ജനത്തിന് 1.74 കോടി, മാര്‍ക്കറ്റുകള്‍ വികസിപ്പിക്കുന്നതിന് 15 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്.

ബില്‍ഡ് ,ഓപ്പറേറ്റ് , ട്രാന്‍സ്ഫര്‍ ( ബി ഒ ടി) വ്യവസ്ഥയില്‍ റെയില്‍വേ മേല്‍പാളങ്ങളും ഫ്ളൈ ഓവറുകളും നിര്‍മിക്കാനും നഗരസഭയ്ക്ക് ഉദ്ദേശമുണ്ട്.

ടൂറിസം വികസം ലക്ഷ്യമാക്കി ആകര്‍ഷണീയമായ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജന പങ്കാളിത്തത്തോടെയും ബി ഒ ടി അടിസ്ഥാനത്തിലുമാണ് പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുള്ളത്. നഗരത്തിലെ അനധികൃത പെട്ടിക്കടകളും തട്ടുകടകളും നീക്കം ചെയ്യും. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ബങ്ക് ബസാറുകള്‍ സ്ഥാപിക്കും. ശുചിത്വമുള്ള ഭക്ഷണം മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിന് ഫുഡ്കോര്‍ട്ടുകള്‍ സ്ഥാപിക്കും.

നികുതി പിരിവിന് അദാലത്തുകള്‍ സംഘടിപ്പിക്കും. നഗരവീഥികളില്‍ പുതിയ ഹോര്‍ഡിംഗുകള്‍ സ്ഥപിക്കുന്നതിന് നികുതികള്‍ ഏര്‍പ്പെടുത്തുക, സുഭാഷ് പാര്‍ക്കില്‍ പകല്‍ ഒമ്പത് മണി മുതല്‍ വൈകിട്ട് നാലുമണി വരെ പ്രവേശനഫീസ് ഈടാക്കുക തുടങ്ങിയവ നഗരസഭയുടെ അധിക വരുമാനമാര്‍ഗങ്ങളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X