സ്വർണം ബാങ്ക് ലോക്കറിലാണോ? 1 പവൻ പോലും സുരക്ഷിതമല്ല; പൊന്ന് സുരക്ഷിതമാക്കാൻ ചെയ്യേണ്ടത് ഇതാണ്
സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയുരമ്പോൾ മോഷണവും പെരുകുന്നുണ്ട്. കള്ളൻമാരിൽ നിന്ന് രക്ഷനേടാൻ പലരും തങ്ങളുടെ ആഭരണങ്ങൾ ബാങ്ക് ലോക്കറിൽ കൊണ്ട് സൂക്ഷിക്കുകയാണ്. എന്നാൽ ഇത്തരത്തിൽ ആഭരണങ്ങൾ സൂക്ഷിക്കുന്നത് സുരക്ഷിതമാണോ? അല്ലെന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധനായ കെകെ ജയകുമാർ. റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
'സ്വർണത്തെ ഒരു നിക്ഷേപമായിട്ടാണ് കണക്കാക്കുന്നതെങ്കിൽ ആഭരണങ്ങളുടെ അളവ് കുറച്ചിട്ട് ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപമാർഗങ്ങളിലേക്ക് തിരിയേണ്ടതുണ്ട്. നമുക്ക് ആഭരണം നമുക്ക് അണിയാനുള്ളതാണ് അതുകൊണ്ട് അത് വാങ്ങിക്കണം. പക്ഷേ അത് അതിനോടൊപ്പം തന്നെ ഇടിഎഫ് പോലുള്ള ഡിജിറ്റൽ ഗോൾഡ് ഇൻവെസ്റ്റ്മെന്റ് സ്കീമിലേക്ക് കൂടി മാറുന്നത് നല്ലതാണ്. കാരണം വാങ്ങുന്ന സ്വർണം സുരക്ഷിതമായിട്ട് വീട്ടിൽ സൂക്ഷിക്കുക എന്നുള്ളതൊക്കെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉപ്രത്യേകിച്ച് വില കൂടുന്ന സന്ദർഭത്തിൽ. 10 പവൻ ഉണ്ടെങ്കിൽ 10 ലക്ഷം രൂപയ്ക്ക് തുല്യമായിട്ടുള്ളതാണ്. കള്ളൻമാരെ പേടിക്കേണ്ടതുണ്ട്.

നമ്മൾ വിചാരിക്കുന്നത് ബാങ്ക് ലോക്കറിൽ വെച്ചാൽ അത് ഏറ്റവും സേഫ് ആയിരിക്കും എന്നുള്ളതാണ്. പക്ഷേ ബാങ്ക് ലോക്കറിൽ ഇരിക്കുന്ന സ്വർണം നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ അല്ലെങ്കിൽ ഈ പ്രകൃതിക്ഷോഭം മൂലം ഇല്ലാതാകുകയോ ചെയ്താൽ അതിന്റെ ലയബിലിറ്റി വളരെ ലിമിറ്റഡ് ആണ്. അതായത് ബാങ്ക് ലോക്കറിന്റെ ആനുവൽ ഫീ എത്രയാണോ അതിന്റെ ഒരു 100 ഇരട്ടി മാത്രമാണ് നമുക്ക് നഷ്ടപരിഹാരായിട്ട് ബാങ്ക് തരുക.
ബാങ്കിന്റെ ഭാഗത്തു നിന്നുള്ള തെറ്റ് കൊണ്ടാണ് അത് നഷ്ടപ്പെട്ടതെങ്കിൽ മാത്രമേ ബാങ്കിന് ബാധ്യതയുള്ളൂ. ഒരു കള്ളൻ വന്നത് കുത്തി തുറന്ന് എടുത്തുകൊണ്ട് പോയാൽ, ബാങ്ക് അവരുടെ വീഴ്ചയായിട്ട് അംഗീകരിക്കുകയാണെങ്കിൽ നമുക്ക് കിട്ടുന്ന നഷ്ടപരിഹാരം എന്ന് പറഞ്ഞാൽ ബാങ്ക് ലോക്കറിന്റെ ആനുവൽ ഫീ എത്രയാണോ അതിന്റെ 100 ഇരട്ടി മാത്രം. 1000 രൂപയാണ് ബാങ്കിന്റെ ലോക്കറിന്റെ ആനുവൽ ഫീ എങ്കിൽ അതിന്റെ 100 ഇരട്ടിയായ ഒരു ലക്ഷം രൂപ ആയിരിക്കും നമ്മൾക്ക് നഷ്ടപരിഹാര കിട്ടുക. നമ്മൾ അതിനകത്ത് 10 പവൻ അല്ലെങ്കിൽ 20 പവൻ സ്വർണ ലോക്കറിൽ വെച്ചിരിക്കുന്നു എന്ന് വിചാരിക്കുക. ആനുവൽ ഫീ 5000 ആണെങ്കിൽ അഞ് ലക്ഷം കിട്ടും. ഈ സ്വർണം 20 ഓ 30 ഓ ലക്ഷം രൂപയുടെ വകയുള്ളതാകും.
ലോക്കർ എന്നത് ബാങ്ക് തരുന്ന സ്പേസ് മാത്രമാണ്. അതിനകത്ത് ഗോൾഡ് ആണോ ഡോക്യുമെന്റ്സ് ആണോ ക്യാഷ് ആണോ കൊണ്ടു വെച്ചിരിക്കുന്നത് എന്നതിനെകുറിച്ച് ബാങ്ക് അറിയുന്നു പോലുമില്ല. ബാങ്കിലായാലും വീട്ടിലായാലും നമ്മൾ എത്ര വലിയ ലോക്കറും അലമാരയും സേഫും ഒക്കെ വെച്ചിട്ട് പൂട്ടിയാലും ഒരു കള്ളൻ വന്നു ഭീഷണപ്പെടുത്തിയാൽ നമ്മുക്ക് അത് തുറന്നു കൊടുക്കേണ്ടി വരും. ധരിച്ച് നടക്കുന്നതിലും ഈ റിസ്ക് ഉണ്ടല്ലോ.
ഇത്തരം വെല്ലുവിളികളെ മറികടക്കാനായിട്ട് നമ്മുടെ മുമ്പിലുള്ള മാർഗം ലോക്കറിൽ വയ്ക്കുക. രണ്ട് ഇൻഷുവർ ചെയ്യുക എന്നുള്ളതാണ്. ഇൻഷുറൻസ് പോളിസി എടുത്താൽ പോലും അതിലെ നഷ്ടത്തിന്റെ ലയബിലിറ്റി അവ ഡിഫൈൻ ചെയ്തിട്ടുണ്ട് .വീട്ടിൽ നിന്ന് അത് കള്ളൻ പൂട്ടു തുറന്ന് മോഷ്ടിച്ചാലേ ഇൻഷുറൻസ് സംരക്ഷണം പോലും കിട്ടുകയുള്ളൂ കള്ളൻ വന്ന് ഭീഷണിപ്പെടുത്തിയിട്ട് നമ്മൾ തന്നെ ലോക്കർ തുറന്നുകൊടുത്താൽ അതായത് പൂട്ട് തല്ലി പൊളിക്കപ്പെട്ടിട്ടില്ലെങ്കിൽ ഇൻഷുറൻസിന്റെ സംരക്ഷണം പോലും കിട്ടില്ല.
പരിഹാരം എന്നത് ലോക്കറിൽ വെക്കുക, ലോക്കറിൽ വെച്ചിട്ട് ലോക്കറിൽ ഇരിക്കുന്ന ഗോൾഡിന് ഇൻഷുറൻസ് പ്രൊട്ടക്ഷൻ എടുക്കുക എന്നുള്ളതാണ്. ബാങ്കിലെ ലോക്കറിൽ വെച്ചാൽ അവിടെ നിന്ന് നഷ്ടപ്പെടാനുള്ള സാധ്യത കുറവാണ്.
അതായത് സ്വർണം ലോക്കറിൽ വെച്ചാലും അതിന് ഒരു ഇൻഷുറൻസ് എടുക്കണം .നമ്മൾ തന്നെ അതിന്റെ പ്രീമിയം അടക്കണം. പിന്നെ സേഫ് ആയിട്ടുള്ളത് ഹോം ഇൻഷുറൻസാണ്. വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങൾക്കൊപ്പം ഇൻഷുർ ചെയ്യാം.
സ്വർണം വെച്ച് വായ്പ എടുക്കാം. സ്ഥാപനങ്ങൾ അവരുടെ സേഫ് ലോക്കറിൽ ഇരിക്കുന്ന സ്വർണത്തിന് ഇൻഷുറൻസ് കവറേജ് ഉറപ്പാക്കിയിട്ടുള്ളതുകൊണ്ട് അത് കിട്ടും. പക്ഷേ അപ്പോഴും നമുക്ക് ആ ആഭരണം ഒരിക്കലും തിരികെ കിട്ടില്ല. അപ്പോൾ നമ്മൾ എടുത്ത ലോണിന്റെ ബാക്കി തുക എത്രയാണോ അത് മാത്രമേ നമുക്ക് അവിടെ നിന്ന് കിട്ടുള്ളൂ .
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
യുദ്ധം തുടങ്ങിയതിന് ശേഷം പൊന്നിന് കുറഞ്ഞത് 27000 രൂപ! ഇടിഞ്ഞത് 18%, കാരണമിത് -
ഇന്ത്യയിലെ വീടുകളിലെ സ്വര്‍ണത്തിന്റെ മൂല്യം 5 ട്രില്യണ്‍ ഡോളറായി! ജിഡിപിയുടെ 125% -
13000 രൂപ ഇടിഞ്ഞ് വെള്ളി... നാല് ലക്ഷത്തില്‍ നിന്ന് 2 ലക്ഷത്തിലേക്ക് വീണു; സ്വര്‍ണവും താഴേക്ക്












Click it and Unblock the Notifications