കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെനിയ ഇന്ത്യയെ 70 റണ്‍സിന് അട്ടിമറിച്ചു

  • By Staff
Google Oneindia Malayalam News

പോര്‍ട്ട് എലിസബത്ത്: ത്രിരാഷ്ട്ര കപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കെനിയ ഇന്ത്യയെ 70 റണ്‍സിന് തോല്പിച്ചു. ഒക്ടോബര്‍ 17 ബുധനാഴ്ച നടന്ന മത്സരത്തില്‍ കെനിയയുടെ ആറ് വിക്കറ്റിന് 246 എന്ന സ്കോറിനെതിരെ ഇന്ത്യ 176 റണ്‍സെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി.

അന്താരാഷ്ട്രക്രിക്കറ്റില്‍ ഇന്ത്യ കെനിയയോട് രണ്ടാമതു തവണയാണ് തോല്ക്കുന്നത്. കെനിയയുടെ അന്താരാഷ്ട്ര ഏകദിന മത്സരത്തിലെ മൂന്നാമത്തെ വിജയവുമായി ഇത്. ടൂര്‍ണമെന്റില്‍ തങ്ങളെ എഴുതിത്തള്ളിയവര്‍ക്ക് മികച്ച ബാറ്റിംഗിലൂടെയും ബൗളിംഗിലൂടെയും ഫീല്‍ഡിംഗിലൂടെയും കെനിയക്കാര്‍ മറുപടി നല്‍കുകയായിരുന്നു.

അജിത് അഗാര്‍ക്കര്‍, ജവഗല്‍ ശ്രീനാഥ്, വിരേന്ദര്‍ ഷെവാഗ് എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. അഗാര്‍ക്കറിനും ശ്രീനാഥിനും പകരമെത്തിയ വെങ്കിടേഷ് പ്രസാദും ഹര്‍വീന്ദര്‍ സിംഹും തീര്‍ത്തും നിരാശപ്പെടുത്തി. കെനിയക്ക് 121 റണ്‍സിന്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് സ്ഥാപിക്കാന്‍ സഹായകമായത് ഇവരുടെ നിരുത്തരവാദപരമായ ബൗളിംഗായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി ഹര്‍ഭജന്‍ സിംഹും (38ന് രണ്ട് വിക്കറ്റ്), അനില്‍ കുംബ്ലെയും (36ന് ഒന്ന്) മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ മറ്റുള്ളവരെല്ലാം നിരാശപ്പെടുത്തി. കെനിയന്‍ വാലറ്റത്തെ രണ്ടു വിക്കറ്റുകള്‍ ലഭിച്ച പ്രസാദ് പക്ഷേ എട്ട് ഓവറില്‍ 45 റണ്‍സാണ് വിട്ടുകൊടുത്തത്.

കെനിയയ്ക്കു വേണ്ടി കെന്നഡി ഓട്യേനോ (64), രവീന്ദു ഷാ (50), തോമസ് ഒഡോയോ (51) എന്നിവര്‍ അര്‍ദ്ധസെഞ്ച്വറികള്‍ തികച്ചു. 27 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത ഡേവിഡ് ഓട്യേനോയും 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റീവ് ടിക്കോളോയും ഇന്ത്യന്‍ ബൗളര്‍മാരെ മെരുക്കുന്നതില്‍ വിജയിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാരായ സൗരവ് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും ആസ്ത്രേലിയയെയോ ദക്ഷിണാഫ്രിക്കയെയോ നേരിടുന്നതുപോലെയാണ് കളിച്ചത്. അമിതമായ ശ്രദ്ധ ആപത്തായപ്പോള്‍ 20 പന്തില്‍ നിന്ന് വെറും മൂന്നു റണ്ണെടുത്ത സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുറത്ത്. രണ്ട് സിക്സുകള്‍ പായിച്ച് ഗാംഗുലി ഒരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും തോമസ് ഒഡോയോയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. പിന്നെയെല്ലാം ചടങ്ങായിരുന്നു ഹര്‍ഭജന്‍ സിംഹും (38) ജേക്കബ് മാര്‍ട്ടിനും (36), റിതീന്ദര്‍ സിംഹ് സോധിയും (20) പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

10 ഓവറില്‍ നാല് മെയ്ഡനുള്‍പ്പെടെ 30 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത കെനിയയുടെ ജോസഫ് അങ്കാരയാണ് മാന്‍ ഓഫ് ദി മാച്ച്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X