കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മുല്ലപ്പെരിയാര്‍: അന്താരാഷ്ട്രസംഘം പഠിക്കും
ദില്ലി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെ കുറിച്ച് പഠിക്കാന്‍ അന്താരാഷ്ട്ര വിദഗ്ധരെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു.
മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നും ഡാമിന്റെ ഉയരം വര്‍ധിപ്പിക്കാമെന്നും കേന്ദ്ര വിദഗ്ധസംഘം നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിനൊരുങ്ങുന്നത്.
ഗ്രാമ ജലവിതരണത്തെ കുറിച്ചുള്ള ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയ ടി. എം. ജേക്കബ് ഡാം സുരക്ഷിതമാണെന്ന കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട് കേരളം അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഡാമിന്റെ സുരക്ഷയെ കുറിച്ച് പഠിക്കുന്നതിന് അന്തര്‍ദേശീയ വിദഗ്ധരുടെ സംഘത്തെ നിയോഗിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ ജേക്കബ് വ്യക്തമാക്കി.