കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 ഇന്‍ഷുറന്‍സ് കമ്പനികള്‍ കേരളത്തിലേക്ക്

  • By Staff
Google Oneindia Malayalam News

കൊച്ചി: 20 വന്‍കിട ഇന്‍ഷുറന്‍സ് കമ്പനികള്‍ 2002 ജനവരി മുതല്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. പുതിയ 20 കമ്പനികള്‍ക്കും ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി( ഐആര്‍ഡിഎ) രജിസ്ട്രേഷന്‍ നല്കിക്കഴിഞ്ഞു.

ബഹുരാഷ്ട്രക്കമ്പനികളുടെ സംയുക്തസംരംഭമായി ആരംഭിക്കുന്ന ഈ സ്ഥാപനങ്ങള്‍ കേരളത്തില്‍ നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കും. കേരളത്തില്‍ വരുന്ന കമ്പനികളില്‍ 13 എണ്ണം ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലും ഏഴെണ്ണം ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലും ആയിരിക്കും പ്രവര്‍ത്തിക്കുക.

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍, എച്ച്ഡിഎഫ്സി സ്റാന്‍ഡേര്‍ഡ്, മാക്സ് ന്യൂയോര്‍ക്ക്, ടാറ്റാ എഐജി, ബിര്‍ല-സണ്‍, റിലയന്‍സ്, ബജാജ് അലയന്‍സ്, ഒ.എം.- കോടക് മഹീന്ദ്ര, ഐഎന്‍ജി വൈശ്യ, എസ്ബിഐ, സഹാറാ ഇന്ത്യ, മെറ്റ് ലൈഫ് ഇന്ത്യ, ഡാബര്‍ സിജിയു എന്നിവയാണ് ലൈഫ് ഇന്‍ഷുറന്‍സ് മേഖലയിലേക്ക് വരുന്നത്.

റിലയന്‍സ്, ഇഫ്കോ ടോക്കിയോ, ടാറ്റാ-എഐജി, റോയല്‍ സുന്ദരം അലയന്‍സ്, ബജാജ് അലയന്‍സ്, ഐസിഐസിഐ ലോംബാര്‍ഡ് , എഎംപി സന്‍മര്‍ എന്നീ കമ്പനികള്‍ ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലും പ്രവര്‍ത്തിക്കും.

ടാറ്റാ എഐജി ഇതിനകം കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. എഎംപി-സന്‍മര്‍ ഡിസംബര്‍ പകുതിയോടെ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങും. ഇതിനു പുറമെ 12 കമ്പനികള്‍ രജിസ്ട്രേഷന് അപേക്ഷനല്കി കാത്തിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X