കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചുവര്‍ഷത്തേയ്ക്ക് ഏകദിനങ്ങള്‍ സോണിയില്‍ മാത്രം

  • By Staff
Google Oneindia Malayalam News

ദില്ലി : അടുത്ത രണ്ടു ലോകകപ്പുകളുള്‍പ്പെടെ അഞ്ചു വര്‍ഷത്തെ ഏകദിന മത്സരങ്ങളുടെ സംപ്രേക്ഷണ അവകാശം സോണി ടിവി നേടി. അടുത്ത അഞ്ചു വര്‍ഷത്തില്‍ നടക്കുന്ന 315 ഏകദിനങ്ങളും സംപ്രേക്ഷണം ചെയ്യുന്നത് സോണിയായിരിക്കും. ഇന്ത്യയിലെ കായിക സംപ്രേക്ഷണ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉപഗ്രഹ- കേബിള്‍ കരാറാണ് സോണി ടെലിവിഷന്‍ നേടിയത്. നല്‍കിയ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ദക്ഷിണാഫ്രിക്കയില്‍ 2003 ലും വെസ്റിന്‍ഡീസില്‍ 2006ലും നടക്കുന്ന ലോകകപ്പു മത്സരങ്ങള്‍, ഐസിസി മിനി ലോക കപ്പടക്കമുളള ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പുകള്‍ ഇവയുടെയൊക്കെ സംപ്രേക്ഷണം കരാറിന്റെ പരിധിയില്‍ വരും.

കരാര്‍ തുക വെളിപ്പെടുത്താന്‍ സോണി വക്താക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല. എങ്കിലും 275 ദശലക്ഷം ഡോളറിന്റെ(1,200 കോടി രൂപ) കരാറാണെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രണ്ടു ലോകകപ്പുകളിലും ഇന്ത്യയുടെ കളികളുടെ പ്രാദേശിക സംപ്രേക്ഷണാവകാശം ദൂരദര്‍ശനു ലഭിക്കും. പുറമേ സെമി ഫൈനലുകളും ഫൈനലുകളും ദൂരദര്‍ശനില്‍ കാണാം. അത് ഇന്ത്യയില്‍ മാത്രമായിരിക്കും സംപ്രേക്ഷണം ചെയ്യുക.

സോണിയുടെ വക ചാനലായ സെറ്റ് മാക്സിലാണ് കളികള്‍ കാണിക്കുന്നതെന്ന് സോണി ചീഫ് എക്സിക്യൂട്ടീവ് കുണാല്‍ ദാസ്ഗുപ്ത പറഞ്ഞു. ഇപ്പോള്‍ ക്രിക്കറ്റിനു പുറമേ, സിനിമയും മറ്റു പരിപാടികളും ഈ ചാനല്‍ പ്രേക്ഷണം ചെയ്യുന്നുണ്ട്.

ക്രിക്കറ്റ് മത്സരങ്ങള്‍ ടെലിവിഷന്‍ കമ്പനികള്‍ക്ക് വരുമാനത്തിന്റെ ചാകരയാണ്. ലോകകപ്പുകളുടെ കാര്യം വരുമ്പോള്‍ ലാഭത്തിന്റെ കണക്കുകള്‍ കോടികള്‍ കവിയും. 1999ലെ ഇംഗ്ലണ്ട് ലോകകപ്പിന്റെ പരസ്യവരുമാനം 200 കോടി രൂപയായിരുന്നു. അടുത്ത ലോകകപ്പില്‍ ഇത് 350നും 400 നും ഇടയ്ക്ക് കോടിയാകുമെന്നാണ് മാദ്ധ്യമ വിദഗ്ദ്ധരുടെ അഭിപ്രായം.

പെപ്സി, എല്‍ജി, ഹീറോ ഹോണ്ട എന്നിവര്‍ 2003 ലോകകപ്പിന്റെ മുഖ്യ പ്രയോക്താക്കളാകുമെന്ന് ഉറപ്പായിട്ടുണ്ട്. അടുത്ത വര്‍ഷം ഫിബ്രവരിയിലാണ് ലോകകപ്പ് തുടങ്ങുന്നത്. 44 ദിവസത്തെ ക്രിക്കറ്റ് മാമാങ്കം. ആകെ 54 കളികള്‍ ഉണ്ടാകും. 14 രാജ്യങ്ങളാണ് കപ്പു നേടാന്‍ മാറ്റുരയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X