കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീശ്രീ രവിശങ്കറിന് പിറന്നാള്‍

  • By Super
Google Oneindia Malayalam News

ബാംഗ്ലൂര്‍: ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന് മെയ് 13 തിങ്കളാഴ്ച 46ാം പിറന്നാള്‍. ലോകമെങ്ങും തിങ്കളാഴ്ച അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നു.

1956 തമിഴ്നാട്ടില്‍ ജനിച്ച രവിശങ്കര്‍ നാലാം വയസ്സില്‍ തന്നെ ഭഗവദ്ഗീത മുഴുവന്‍ മന:പാഠമാക്കിയതായി പറയുന്നു. 17ാം വയസ്സില്‍ ശാസ്ത്രബിരുദം നേടിയ അദ്ദേഹത്തിന് രാഷ്ട്രപതിയില്‍ നിന്ന് 1986ല്‍ യോഗശിരോമണി ബഹുമതി ലഭിച്ചു. 1982ല്‍ തന്റെ 26ാം വയസ്സിലാണ് ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നത്.

സമൂഹത്തിന്റെ ഏത് തട്ടില്‍ പെട്ടവര്‍ക്കും മനുഷ്യത്വത്തിന്റെ പൂര്‍ണ്ണതയാര്‍ജ്ജിക്കുന്നതിനുള്ള ഒരു പരിശീലന പദ്ധതി ഇതിനകം അദ്ദേഹം തയ്യാറാക്കിയിരുന്നു. ഈ പദ്ധതിയ്ക്ക് അധികം വൈകാതെ വന്‍പ്രചാരം ലഭിച്ചു. മനസ്സിന്റെ സംഘര്‍ഷങ്ങള്‍ ലഘൂകരിച്ച്. ശരീരത്തിന്റെയും മനസ്സിന്റെയും മനസ്സിന്റെയും ആരോഗ്യം വീണ്ടെടുത്ത് ആഹ്ലാദത്തിച്ചും ചിരിച്ചും ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ പരിശീലനപദ്ധതി. പിന്നീട് ലോകാരോഗ്യസംഘടനപോലും അംഗീകരിച്ച ആര്‍ട്ട് ഓഫ് ലിവിംഗ് അഥവാ ജീവനകല എന്ന ജീവിതമാര്‍ത്തിന് ഇന്ന് ലോകമെമ്പാടും പ്രചാരകരുണ്ട്.

1992ല്‍ അദ്ദേഹം തുടങ്ങിവച്ച പ്രിസണ്‍ സ്മാര്‍ട്ട് ഫൗണ്ടേഷന്‍ എന്ന പദ്ധതിയ്ക്ക് ഇന്ന് അമേരിക്കയില്‍ പോലും വന്‍ പ്രചാരമുണ്ട്. കുറ്റം ചെയ്ത് തടവറയില്‍ കഴിയുന്നവര്‍ക്ക് അവരുടെ ജീവിതത്തിലെ കുറ്റവാസനയെ ഇല്ലായ്മ ചെയ്യുന്നതിനുള്ള പ്രത്യേക പരിശീലനപദ്ധതിയാണിത്.

1995ല്‍ നടന്ന ഐക്യരാഷ്ട്രസംഘടനയുടെ സുവര്‍ണ്ണജൂബിലി ആഘോഷത്തിന് രവിശങ്കര്‍ പ്രഭാഷണം നടത്താന്‍ പ്രത്യേകം ക്ഷണിക്കപ്പെട്ടു. 2000ല്‍ ഐക്യരാഷ്ട്രസംഘടനയും പ്രത്യേക സമാധാനഉച്ചകോടിയെയും ഇദ്ദേഹം അഭിസംബോധന ചെയ്തു.

അദ്ദേഹം ബാംഗ്ലൂരിലെ ഉദ്ദീപാല്യയില്‍ സ്ഥാപിച്ച പ്രധാനആശ്രമത്തില്‍ പ്രത്യേക പിറന്നാള്‍ ആഘോഷം നടക്കുന്നുണ്ട്. ഇപ്പോള്‍ അമേരിക്കയില്‍ സന്ദര്‍ശനപരിപാടിയിലാണ് ഗുരു. ലോകത്ത് 136 രാജ്യങ്ങളിലെയും ആശ്രമങ്ങളില്‍ തിങ്കളാഴ്ച ജന്മദിനാഘോഷത്തോടനുബന്ധിച്ച് പ്രത്യേക സത്സംഗ പരിപാടികള്‍ നടക്കും.

കേരളത്തില്‍ കോട്ടയത്ത് ആയിരങ്ങള്‍ പങ്കെടുക്കുന്ന സത്സംഗം നടക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X