കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചില ഘടക കക്ഷികള്‍ കരുണാകരനോടൊപ്പം

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: ഐക്യമുന്നണിയിലെ ഘടക കക്ഷികളായ കേരളാ കോണ്‍ഗ്രസ് പിള്ള, ജേക്കബ് വിഭാഗവും ജെ എസ് എസ് ഉം കരുണാകരനോട് മൃദു സമീപനമാണ് സ്വീകരിയ്ക്കുന്നത്.

രണ്ട് ദിവസത്തിന് മുമ്പ് ഐ വിഭാഗം എം എല്‍ എ മാര്‍ കരുണാകരന്റെ വീട്ടില്‍ സമ്മേളിച്ചതിന് ശേഷം കെ ആര്‍ ഗൗരി കരുണാകരനെ സന്ദര്‍ശിച്ചിരുന്നു. രാജ്യസഭാ തിരഞ്ഞടുപ്പില്‍ ഗൗരിയുടെ സഹായം കരുണാകരന്‍ ഉറപ്പാക്കി എന്നാണ് കരുതുന്നത്.

കരുണാകരനെ പിന്‍തുണയ്ക്കുന്ന തരത്തില്‍ ഗതാഗത വകുപ്പ് മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള ഏപ്രില്‍ ആറ് ഞായറാഴ്ച കാഞ്ഞങ്ങാട്ട് പ്രതികരിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരനെ അവഗണിച്ച് യു.ഡി.എഫിനു മുന്നോട്ടു പോകാനാവില്ലെന്നായിരുന്നു പിള്ളഅഭിപ്രായപ്പെട്ടത്.

കാഞ്ഞാങ്ങാട്ട് വാര്‍ത്താ ലേഖകരോട് സംസാരിയ്ക്കവേയാണ് പിള്ള ഈ അഭിപ്രായം പ്രകടിപ്പിച്ചത്. കരുണാകരനോടും മുരളിയോടും ആലോചിക്കാതെ രാജ്യസഭ സീറ്റു നിര്‍ണ്ണയം നടത്തിയ നടപടി ശരിയായില്ലെന്നും പിള്ള അഭിപ്രായപ്പെട്ടു.

പിള്ളയും ജേക്കബും ഒരുമിച്ച് പ്രവര്‍ത്തിയ്ക്കാന്‍ തീരുമാനിച്ചവരാണ്. അതുകൊണ്ട് തന്നെ ജേക്കബിന്റെ അഭിപ്രായവും ഇതില്‍ നിന്ന് വ്യത്യസ്ഥമായിരിയ്ക്കില്ല.

ഈ മുന്ന് കക്ഷികളുടേയും കരുണാകരസ്നേഹത്തിന് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പ്രത്യേക പ്രാധാന്യമുണ്ട്. ഇപ്പോള്‍ പത്രിക സമര്‍പ്പിച്ചിട്ടുള്ള മൂന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും മത്സരിയ്ക്കുകയാണെങ്കില്‍ ഇവര്‍ കരുണാകരന്റെ സ്ഥാനാര്‍ത്ഥിയായ കോടോത്ത് ഗോവിന്ദന്‍ നായര്‍ക്ക് വോട്ട് ചെയ്യാനുള്ള സാദ്ധ്യതയുണ്ട്. ഇതിന്റെ ഫലം ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയായിരിയ്ക്കും. അത് വയലാര്‍ രവിയാകാനാണ് സാദ്ധ്യത. ഇങ്ങനെ ഒരു രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലമുണ്ടായാല്‍ അത് കേരളത്തിലെ രാഷ്ട്രീയത്തില്‍ പല മാറിമറിയലുകള്‍ക്കും കാരണമാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X