കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക പദ്ധതി: കേരളത്തില്‍ നദികള്‍ വറ്റും

  • By Staff
Google Oneindia Malayalam News

കാസര്‍കോട്: വടക്കേ മലബാറിലെ നദികളുടെ വഴിമാറ്റിവിടുന്ന ഒരു പദ്ധതിക്ക് കര്‍ണാടക സര്‍ക്കാര്‍ രൂപം നല്‍കി. നേത്രാവതി നദീജലം ഗതിമാറ്റല്‍ പദ്ധതിയെന്നാണ് പേരെങ്കിലും ഈ പദ്ധതി നടപ്പിലാക്കിയാല്‍ ഫലത്തില്‍ ഉത്തര കേരളത്തിലെ പല നദികളും വറ്റിവരളും.

കര്‍ണാടകത്തിലെ 10 ജില്ലകളിലെ 70 വരള്‍ച്ചാബാധിത താലൂക്കുകളില്‍ വെള്ളമെത്തിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി സംബന്ധിച്ച് വിദഗ്ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് കര്‍ണാടക സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

പശ്ചിമഘട്ടത്തില്‍ നിന്ന് ആരംഭിച്ച് കര്‍ണാടകത്തിലൂടെ ഒഴുകുന്ന നേത്രാവതി നദിയിലെ അധികജലം ഉപയോഗപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നേത്രാവതിയിലൂടെ ഒഴുകുന്ന 442 ടി എം സി വെള്ളത്തിന്റെ മൂന്നിലൊരുഭാഗം റിസര്‍വോയറുകളില്‍ ശേഖരിക്കാനാണ് പദ്ധതി. ഇതിനായി കുടകിനടുത്ത് സുര്‍ലബിബേട്ടവരെ കനാലുകള്‍ ഉണ്ടാക്കും.

പശ്ചിമഘട്ടത്തില്‍ നിന്നാണ് വടക്കന്‍ കേരളത്തിലെത്തുന്ന പല നദികളുടെയും തോടുകളുടെയും ഉറവ. നേത്രാവതിയിലെ വെള്ളത്തിന്റെ ഗതി മാറ്റുമെന്നാണ് പറയുന്നതെങ്കിലും ഫലത്തില്‍ കേരളത്തിലേക്കുള്ള നദികളുടെയും ഗതി മാറ്റപ്പെടും. പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിക്കുന്ന നദികളുടെയെല്ലാം ഗതിയെ നേത്രവതിയുടെ ഗതിമാറ്റല്‍ ബാധിക്കും.

കാസര്‍കോട് ജില്ലയിലെ പയസ്വിനി, തേജസ്വിനി, ചന്ദ്രഗിരി എന്നീ നദികളിലേക്ക് പശ്ചിമഘട്ടത്തില്‍ നിന്നാണ് വെള്ളം ഒഴുകിയെത്തുന്നത്. കണ്ണൂര്‍ ജില്ലയിലെ കുപ്പം, വളപട്ടണം, ബാവലി, പറശിനിക്കടവ്, ആറളം എന്നീ പുഴകളുടെയും ഉത്ഭവം പശ്ചിമഘട്ടത്തില്‍ നിന്നാണ്. നേത്രവതിയുടെ ഗതിമാറ്റുമ്പോള്‍ ഈ നദികളുടെയും ഗതി മാറ്റപ്പെടും. വടക്കേ മലബാറിലെ നദികള്‍ വറ്റിവരളുന്നതിനും കൃഷി നശിക്കുന്നതിനും കനത്ത ജലക്ഷാമമുണ്ടാവുന്നതിനുമാണ് ഇത് വഴിവയ്ക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X