കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജ് സബ്സിഡി തുടരണം: സമിതി

  • By Staff
Google Oneindia Malayalam News

ദില്ലി: ഹജ്ജ് സബ്സിഡി ഇക്കൊല്ലവും പഴയതുപോലെ നല്കണമെന്ന് കേന്ദ്രഹജ്ജ് സമിതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഹജ്ജ് സബ്സിഡിയില്‍ നിയന്ത്രണം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഹജ്ജിനുള്ളഒരുക്കങ്ങള്‍ പൂര്‍ത്തിയായ ഈ ഘട്ടത്തില്‍ ഹജ്ജ് സബ്സിഡിയില്‍ നിയന്ത്രണം വരുത്താന്‍ ബുദ്ധിമുട്ടാണെന്നാണ് കേന്ദ്ര ഹജ്ജ് സമിതി അഭിപ്രായപ്പെടുന്നത്.

ഒരിയ്ക്കല്‍ ഹജ്ജിന് പോയവര്‍ക്കും ആദായനികുതി നല്കുന്നവര്‍ക്കും മെക്കയിലും മദീനയിലും സൗജന്യതാമസം ലഭിക്കാന്‍ ഇടയുള്ളവര്‍ക്കും ഹജ്ജ് സബ്സിഡി നല്കേണ്ടെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം 4,000 പേരെ ബാധിയ്ക്കുമെന്ന് ഹജ്ജ് സമിതി പറഞ്ഞു. ഇക്കൊല്ലം മുതല്‍ ഹജ്സബ്സിഡിയില്‍ നിയന്ത്രണം വരുത്താനുള്ള നീക്കം അടുത്ത കൊല്ലത്തേക്ക് മാറ്റിവയ്ക്കാനും കേന്ദ്ര ഹജ്ജ് സമിതി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിയ്ക്കുന്നു.

ഹജ്ജ് സബ്സിഡിയില്‍ നിയന്ത്രണം വരുത്താനുള്ള കേന്ദ്രതീരുമാനം ഈ വര്‍ഷം നടപ്പാക്കരുതെന്ന് മുസ്ലീംലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ. അഹമ്മദ്എംപി അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X