കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പബ്‌ ആക്രമിച്ചത്‌ നീലച്ചിത്രനിര്‍മ്മാണം തടയാന്‍: മുത്തലിക്‌

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: മംഗലാപുരത്തെ പബില്‍ ശ്രീരാം സേന പ്രവര്‍ത്തകകര്‍ നടത്തിയ ആക്രമണത്തെ സേനാ മേധാവി പ്രമോദ്‌ മുത്തലിക്‌ ന്യായീകരിച്ചു.

പബിനോട്‌ ചേര്‍ന്നുള്ള മുറിയില്‍ പെണ്‍കുട്ടികളെ വച്ച്‌ നീലച്ചിത്രം നിര്‍മ്മിക്കുന്നത്‌ തടയാന്‍ വേണ്ടിയായിരുന്നു പബ്‌ ആക്രമിച്ചതെന്നാണ്‌ മുത്തലിക്കിന്റെ വാദം.നീലച്ചിത്രത്തിലഭിനയിക്കുന്ന പെണ്‍കുട്ടികളെ സേനാപ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടിയിട്ടുണ്ടെന്നും മുത്തലിക്‌ ശനിയാഴ്‌ച ഗുല്‍ബര്‍ഗയില്‍ പറഞ്ഞു.

പബിനോട്‌ ചേര്‍ന്ന്‌ 32 മുറികളുണ്ടായിരുന്നു. ലോഡ്‌ജ്‌ നടത്താന്‍ അനുമതിയില്ലാത്തിടത്ത്‌ ഇത്തരം മുറികള്‍ ഉപയോഗിക്കുന്നത്‌ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ടിയാണ്‌- മുത്തലിക്‌ ആരോപിച്ചു.

മംഗലാപുരത്തെ പബില്‍ ഇരച്ചുകയറിയ സേനാ പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്‌തതും തുടര്‍ന്ന്‌ സേന സ്വീകരിച്ച നിലപാടുകളും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ആക്രമണത്തെത്തുടര്‍ന്ന്‌ അറസ്റ്റിലായ മുത്തലിക്‌ ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണ്‌.

ഭാരതസംസ്‌കാരത്തിലില്ലാത്ത പ്രണയദിനാഘോഷങ്ങള്‍ തടയാനായി മുത്തലിക്ക്‌ സേനാ പ്രവര്‍ത്തകരുടെ യോഗം വിളിച്ച്‌ ചേര്‍ത്ത്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X