കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം അപരഭീഷണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന്‌ മത്സരിക്കാനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. പല മണ്ഡലങ്ങളിലും പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം അപരന്മാരുടെ ഭീഷണിയുണ്ട്‌.

കോട്ടയത്തെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി സുരേഷ്‌ കുറുപ്പിന്‌ നാല്‌ അപരന്മാരാണ്‌ ഉള്ളത്‌. നാല്‌ സുരേഷുമാരാണ്‌ ഈ മണ്ഡലത്തില്‍ നിന്നും പത്രിക നല്‍കിയിരിക്കുന്നത്‌.

യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ജോസ്‌ കെ മാണിക്കെതിരെ ഇടുക്കി ഉപ്പുതുറ സ്വദേശിയായ മറ്റൊരു ജോസ്‌ കെ മാണിയും പത്രിക നല്‍കിയിട്ടുണ്ട്‌. ജോസ്‌ എന്ന പേരില്‍ ജോസ്‌ കെ മാണിക്ക്‌ മറ്റൊരു അപരനും ഉണ്ട്‌. പത്തനംതിട്ടയില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായ ആന്റോ ആന്റണിയ്‌ക്കും അപരന്റെ ഭീഷണിയുണ്ട്‌. പെരുവന്താനും സ്വദേശി ആന്റോ ആന്റണി എന്നയാളാണ്‌ തിങ്കളാഴ്‌ച പത്രിക സമര്‍പ്പിച്ചിരിക്കുന്നത്‌.

എറണാകളത്തെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി സിന്ധു ജോയിയ്‌ക്ക്‌ മൂന്ന്‌ അപരകളാണ്‌ രംഗത്തുള്ളത്‌. മാവേലിക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി അനില്‍ കുമാറിന്‌ ഭീഷണിയായി മറ്റൊരു അനില്‍ കുമാര്‍ രംഗത്തുണ്ട്‌. ആലത്തൂര്‍ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ത്ഥി പി.കെ ബിജുവിന്‌ കെ.കെ ബിജു, പി.സി ബിജു എന്നീ അപരന്മാര്‍ രംഗത്തുവന്നു.

ആലപ്പുഴയില്‍ ഡോക്ടര്‍ കെ.എസ്‌ മനോജിനും അപരഭീഷണിയുണ്ട്‌. കൊല്ലത്ത്‌ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി എന്‍ പീതാംബരക്കുറുപ്പിന്റെ അതേപേരില്‍ മറ്റൊരാള്‍ പത്രിക നല്‍കിയിട്ടുണ്ട്‌.

പൊന്നാനി മണ്ഡലത്തില്‍ എല്‍ഡിഎഫ്‌ സ്വതന്ത്രന്‍ ഹുസൈന്‍ രണ്ടത്താണിക്ക്‌ അപരന്മാരായി അഞ്ചു ഹുസൈന്‍മാരുണ്ട്‌. യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ്‌ ബഷീറിനും അപരഭീഷണിയുണ്ട്‌. മലപ്പുറം മണ്ഡലത്തിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി ടി.കെ ഹംസയ്‌ക്ക്‌ അപരനായി മറ്റൊരു ഹംസ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്‌.

വയനാട്‌ മണ്ഡലത്തില്‍ യുഡിഎഫ്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ ഇരട്ട അപരഭീഷണിയുണ്ട്‌. യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി എം.എ ഷാനവാസിനെതിരെ ഷാനാവാസ്‌ എം.എസ്‌, ഷാനവാസ്‌ എന്നീ സ്വതന്ത്രരാണ്‌ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്‌. സിപിഐ സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് എം റഹ്മത്തുള്ളയ്‌ക്ക്‌ പകരമായും രണ്ട്‌ റഹ്മത്തുള്ളമാര്‍ പത്രിക നല്‍കിയിട്ടുണ്ട്‌.

കണ്ണൂരില്‍ കെ സുധാകരനും എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി കെ.കെ രാഗേഷിനും അപരന്മാരുണ്ട്‌. കെ സുധാകരന്‍, കെ രാഗേഷ്‌ എന്നിവരാണ്‌ സ്വതന്ത്രന്മാരായി പത്രിക നല്‍കിയിരിക്കുന്നത്‌. ഒന്നാം ഘട്ട തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളില്‍ ചൊവ്വാഴ്‌ച സൂക്ഷ്‌മ പരിശോധന നടക്കും.

ഏതെങ്കിലും തരത്തിലുള്ള അപാകതകള്‍ കണ്ടെത്തിയാല്‍ പത്രികകള്‍ തള്ളും. അതിനാല്‍ പ്രധാന സ്ഥാനാര്‍ത്ഥികള്‍ എല്ലാം ഒന്നിലധികം പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്‌. ഏപ്രില്‍ 2 ആണ്‌ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X