കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രയേലുമായി സിപിഎമ്മിന്‌ ബന്ധം: ആന്റണി

  • By Staff
Google Oneindia Malayalam News

തൃശൂര്‍: ഇസ്രയേലുമായി ആദ്യം ബന്ധമുണ്ടാക്കിയത്‌ സിപിഎമ്മാണെന്ന്‌ പ്രതിരോധമന്ത്രി എ.കെ ആന്റണി. ഇസ്രയേലുമായി സിപിഎമ്മിന്‌ വര്‍ഷങ്ങളായുള്ള ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഞാനല്ല ഇന്ത്യയില്‍ നിന്നാദ്യം ഇസ്രയേല്‍ ബന്ധം തുടങ്ങിയത്‌. ഇന്ത്യയില്‍ നിന്നും ആദ്യം ഇസ്രയേല്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി ജ്യോതി ബസുവാണ്‌. അദ്ദേഹത്തോടൊപ്പം 25 ഉദ്യോഗസ്ഥന്മാരും അന്ന്‌ ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. പൊളിറ്റ്‌ ബ്യൂറോ അംഗമായ ബസു പാര്‍ട്ടിയുമായി ആലോചിക്കാതെ ഇസ്രയേല്‍ യാത്രനടത്തുമോ- ആന്റണി ചോദിച്ചു.

പിന്നീട്‌ 1991ല്‍ ഇസ്രയേലുമായുള്ള ഇന്ത്യയുടെ ബന്ധം പുനരാരംഭിച്ചു. സിപിഎം പിന്തുണയോടെ ഭരിച്ച മൂന്നാം മുന്നണി സര്‍ക്കാറുകളും ബന്ധം തുടര്‍ന്നു. ബിജെപിയുടെ ഭരണകാലത്താണ്‌ ഇസ്രയേല്‍ ബന്ധം ദൃഢമായത്‌. ഇസ്രയേല്‍ ബന്ധത്തിന്റെ പേരില്‍ എന്നെയോ കോണ്‍ഗ്രസിനെയോ കുറ്റപ്പെടുത്താന്‍ ഇവര്‍ക്കൊന്നും അവകാശമില്ല- അദ്ദേഹം വ്യക്തമാക്കി.

പശ്ചിമ ബംഗാളില്‍ ഇസ്രയേലിന്റെ ഏറെ സ്ഥാപനങ്ങളുണ്ട്‌. ഹോട്ടല്‍, ഐടി, കൃഷി, ടൂറിസം തുടങ്ങി പലമേഖലകളിലും ഇസ്രയേലിന്റെ വമ്പന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇരു സര്‍ക്കാറുകളും സംയുക്തമായി ബംഗാളില്‍ ജലസേചനപദ്ധതികള്‍വരെ നടപ്പിലാക്കിയിട്ടുണ്ട്‌.

ഇസ്രയേലില്‍ നിന്നും ഇന്ത്യയിലെത്തുന്ന വ്യവസായികള്‍ ബംഗാള്‍ സന്ദര്‍ശിക്കാതെ മടങ്ങാറില്ല. പശ്ചിമബംഗാള്‍ തങ്ങളുടെ പറുദീസയാണെന്നാണ്‌ ഇസ്രയേലിലുള്ളവര്‍ പറയുന്നത്‌-അദ്ദേഹം പറഞ്ഞു.

ബിജെപി ഭരിക്കുമ്പോഴാണ്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരണ്‍ ഇന്ത്യ സന്ദര്‍ശിച്ചത്‌. അപ്പോള്‍ ഇസ്രയേലിലേയ്‌ക്ക്‌ മന്ത്രിതല സംഘത്തെ അയക്കാന്‍ കേരളമുഖ്യമന്ത്രിയായിരുന്ന നായനാര്‍ പ്രത്യേക അനുമതി ചോദിച്ചിരുന്നു.

അങ്ങനെയാണ്‌ കൃഷിമന്ത്രി കൃഷ്‌ണന്‍ കണിയാംപറമ്പിലും ഉദ്യോഗസ്ഥരും ഇസ്രയേലിലേയ്‌ക്ക്‌ പോയത്‌. സിപിഎം കേന്ദ്രകമ്മിറ്റിയും പൊളിറ്റ്‌ ബ്യൂറോയും അറിയാതെയാണോ നായനാര്‍ മന്ത്രിയെയും സംഘത്തെയും അങ്ങോട്ട്‌ അയച്ചത്‌- ആന്റണി ചോദിച്ചു.

ഇസ്രയേലുമായുള്ള ആയുധ ഇടപാടില്‍ എന്തെങ്കിലും തരത്തിലുള്ള തിരിമറി നടന്നിട്ടുണ്ടോയെന്ന്‌ പരിശോധിക്കുന്നുണ്ടെന്നും വീഴ്‌ച കണ്ടെത്തിയാല്‍ കമ്പനിക്കെതിരെ നിയനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X