കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘടകകക്ഷികള്‍ ശത്രുതാമനോഭാവം മാറ്റണം: പിണറായി

  • By Super
Google Oneindia Malayalam News

ആലുവ: എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ പരസ്‌പരം വച്ചുപുലര്‍ത്തന്ന ശത്രുതാമനോഭാവം ഉപേക്ഷിക്കാന്‍ തയ്യാറാവണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

അന്തരിച്ച സിപിഎം നേതാവ്‌ എംജെ ജോണിയുടെ ഒന്നാം ചരമവാര്‍ഷികദിനാചരണം ഉത്‌ഘാടനം ചെയ്യുകയായിരുന്നു പിണറായി. ഒരു പ്രശ്‌നത്തില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന്‌ കരുതി അനേകം വിഷയങ്ങളില്‍ യോജിപ്പുള്ള ഘടകകക്ഷികള്‍ ശത്രുതാപരമായ സമീപനം സൂക്ഷിക്കരുത്‌. ജനങ്ങള്‍ അതൊന്നും ഇഷ്ടപ്പെടുന്നില്ല- പിണറായി ചൂണ്ടിക്കാട്ടി.

സിപിഎമ്മിന്റെ സമീപനത്തിനെതിരെ സിപിഐ സംസ്ഥാനസെക്രട്ടറി വെളിയം ഭാര്‍ഗവന്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ്‌ പിണറായി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്‌. എല്‍ഡിഎഫില്‍ സിപിഎമ്മിന്‌ എന്തും തീരുമാനിക്കാനുള്ള അവകാശം ഇല്ലെന്ന്‌ വെളിയം പറഞ്ഞിരുന്നു. ഇതുവരെ കാണിച്ച കീഴടങ്ങള്‍ രീതി തുടരേണ്ടെന്ന്‌ സിപിഎം സംസ്ഥാന കൗണ്‍സിലില്‍ അഭിപ്രായമുയരുകയും ചെയ്‌തിട്ടുണ്ട്‌.

ക്രിസ്‌ത്യന്‍ വോട്ടുകള്‍ എല്‍ഡിഎഫിന്‌ കിട്ടാതിരുന്നത്‌ കമ്യൂണിസ്റ്റ്‌ വിരോധം കൊണ്ടല്ലെന്ന്‌ പിണറായി പറഞ്ഞു. മതമേലധ്യക്ഷന്മാരുമായി അവരുടെ പരാതികള്‍ ചര്‍ച്ച ചെയ്യാനൊരുക്കമാണ്‌. ഞങ്ങള്‍ക്ക്‌ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത്‌ തിരുത്താനും തയ്യാറാണ്‌- പിണറായി പറഞ്ഞു.

എംജെ ജോണിയുടെ സ്‌മരണാര്‍ത്ഥം നിര്‍മ്മിച്ചപുതിയ പാര്‍ട്ടി കെട്ടിടത്തിന്റെ ഉത്‌ഘാടനവും പിണറായി നിര്‍വ്വഹിച്ചു. ഇതിന്‌ ശേഷം ടൗണ്‍ഹാളിന്‌ മുന്നില്‍ നിന്നും സമ്മേളന നിഗരിയിലേയ്‌ക്ക്‌ റാലി നടന്നു. റയില്‍വേ സ്റ്റേഷന്‍ മൈതാനിയില്‍ എത്തിച്ചേര്‍ന്നശേഷം നടന്ന അനുസ്‌മരണസമ്മേളനത്തില്‍ മന്ത്രി എസ്‌ ശര്‍മ്മ, സിപിഎം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍, എഎം യൂസഫ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X