കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കി നിലയം അടച്ചിടുന്നു; വീണ്ടും ലോഡ്‌ഷെഡിങ്‌

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഈ ഞായറാഴ്‌ച മുതല്‍ 10 ദിവസത്തേക്ക്‌ ലോഡ്‌ഷെഡ്ഡിംഗ്‌ ഏര്‍പ്പെടുത്താന്‍ വൈദ്യുതി ബോര്‍ഡ്‌ തീരുമാനിച്ചു. അറ്റകുറ്റപണികള്‍ക്കായി ഇടുക്കി ഡാം, മൂലമറ്റം പവര്‍ഹൗസ്‌ എന്നിവ പൂര്‍ണമായും അടച്ചിടുന്നതിനാലാണ്‌ ഈ തീരുമാനം. എല്ലാ ദിവസവും വൈകിട്ട്‌ ആറര മുതല്‍ ഒമ്പതര വരെ അരമണിക്കൂറാണ്‌ ലോഡ്‌ഷെഡിങ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.

1976ല്‍ കമ്മീഷന്‍ ചെയ്‌തതിന്‌ ശേഷം ഇതാദ്യമായാണ്‌ ഇടുക്കി പദ്ധതി പൂര്‍ണമായി പ്രവര്‍ത്തനം നിര്‍ത്തിവെയ്‌ക്കുന്നത്‌. ഇതോടെ സംസ്ഥാനത്ത്‌ പ്രതിദിനം 7.5 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതിയുടെ കുറവാണുണ്ടാവുക. ആറു ജനറേറ്ററുകള്‍ ഉള്ള നിലയത്തിലെ നാലു മുതല്‍ ആറു വരെയുള്ള യന്ത്രങ്ങളുടെ ബട്ടര്‍ഫ്‌ളൈ വാല്‍വിലാണ്‌ തകരാര്‍ കണ്ടെത്തിയിരിക്കുന്നത്‌.

അറ്റകുറ്റ പണികള്‍ നിശ്ചിത സമയത്ത്‌ തന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോഡ്‌ഷെഡിങ്‌ നീണ്ടുപോകാനുള്ള സാധ്യതയുണ്ട്‌.നിലയം അടച്ചിടുമ്പോള്‍ പുറത്ത്‌ നിന്ന്‌ പരമാവധി വൈദ്യുതി ലഭ്യമാക്കി കുറവ്‌ നികത്താനാണ്‌ ബോര്‍ഡിന്റെ ശ്രമം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X